ദുബായ്: അണ്ടർ-19 ഏഷ്യാ കപ്പിൽ പാകിസ്ഥാനെതിരായ തോൽവിയിൽ നിന്ന് ഇന്ത്യ ഉയിർത്തെഴുന്നേറ്റു. യുഎഇക്കെതിരായ നിർണായക മത്സരത്തിൽ ഇതിഹാസ താരം വീരേന്ദർ സെവാഗിന്റെ മകൻ ആര്യവീർ സെവാഗ് പുറത്തെടുത്ത റെക്കോർഡ് പ്രകടനമാണ് ഇന്ത്യയ്ക്ക് കരുത്തായത്.
മത്സരത്തിൽ തകർപ്പൻ ‘ സെഞ്ച്വറി’ (160 റൺസ്) നേടിയാണ് ആര്യവീർ തിളങ്ങിയത്.
തുടക്കത്തിൽ പിച്ചിലെ പ്രതികൂല സാഹചര്യങ്ങളെയും സമ്മർദ്ദങ്ങളെയും അതിജീവിച്ചാണ് ആര്യവീർ ഇന്ത്യൻ ഇന്നിംഗ്സിനെ മുന്നോട്ട് നയിച്ചത്.
മത്സരത്തിന്റെ ആദ്യ മണിക്കൂറുകളിൽ പിച്ചിൽ പന്തുകൾ താഴ്ന്നുപോകുകയും സ്പിനും സീം മൂവ്മെന്റും കണ്ടെത്തുകയും ചെയ്തിരുന്നു. ഈ ഘട്ടത്തിൽ അതീവ പക്വതയോടെയാണ് താരം ബാറ്റ് വീശിയത്.
ക്ഷമയോടെ തുടങ്ങി, പിന്നീട് തകർത്തടിച്ചു
തുടക്കത്തിൽ ഏറെ ശ്രദ്ധയോടെ കളിച്ച ആര്യവീർ 69 പന്തുകളിലാണ് തന്റെ അർധശതനം പൂർത്തിയാക്കിയത്. പിന്നീട് പിച്ചിന്റെ സ്വഭാവം മാറിവന്നതോടെ താരം തന്റെ ഗിയർ മാറ്റി.
സ്പിന്നർമാർക്ക് മേൽ ആധിപത്യം സ്ഥാപിച്ച ആര്യവീർ ക്രീസിൽ കാലുകൾ ഉപയോഗിച്ചും ക്രീസിനു പുറത്തിറങ്ങി കളിച്ചും ബൗളർമാരെ സമ്മർദ്ദത്തിലാക്കി. 131 പന്തുകളിൽ നിന്നാണ് താരം തന്റെ കരിയറിലെ സുപ്രധാന സെഞ്ച്വറിയിലെത്തിയത്.
സെഞ്ച്വറി തികച്ചതിന് ശേഷം യുഎഇ ബൗളിങ് ആക്രമണത്തെ താരം പൂർണമായും തകർത്തുവിട്ടു. ഇടംകൈയൻ റിസ്റ്റ് സ്പിന്നർ ഉദ്ദിഷ് സൂരിക്കെതിരെ ഒരൊറ്റ ഓവറിൽ 21 റൺസാണ് ആര്യവീർ അടിച്ചുകൂട്ടിയത്.
ഒരറ്റത്ത് മികച്ച പിന്തുണയുമായി വി.കെ. വിനീതും (60 പന്തിൽ അർധശതകം) ഒപ്പമുണ്ടായിരുന്നു. ഒടുവിൽ 160 പന്തുകളിൽ നിന്ന് ലോങ് ഓണിലൂടെ ലോഫ്റ്റ് ചെയ്ത ഷോട്ട് കളിച്ചാണ് ആര്യവീർ തന്റെ 150 റൺസ് തികച്ചത്.
45-ാം ഓവറിൽ മീഡിയം പേസർ നസീം ഖാന്റെ പന്തിൽ മിഡ് വിക്കറ്റിൽ പിടി കൊടുത്ത് പുറത്താകുമ്പോഴേക്കും 17 ഫോറുകളും 7 സിക്സറുകളും അടക്കം 160 റൺസാണ് താരം അടിച്ചുകൂട്ടിയത്.
ടൂർണമെന്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറും ഇതിലൂടെ ആര്യവീർ സ്വന്തമാക്കി.
അച്ഛനിൽ നിന്ന് തികച്ചും വ്യത്യസ്തനായ ‘സെവാഗ്’
വെടിക്കെട്ട് ബാറ്റിംഗിലൂടെയും കൈ-കണ്ണ് ഏകോപനത്തിലൂടെയും മാത്രം ശ്രദ്ധേയനായ അച്ഛൻ വീരേന്ദർ സെവാഗിൽ നിന്ന് ഏറെ വ്യത്യസ്തനാണ് മകൻ ആര്യവീർ.
ടീമിന് മേലുള്ള സമ്മർദ്ദം പൂർണ്ണമായി മനസിലാക്കിയ ശേഷം സാങ്കേതിക തികവോടെ കളിക്കുന്ന ഒരു ക്ലാസിക് ഓപ്പണറുടെ ശൈലിയാണ് ആര്യവീറിന്റേത്.
പ്രത്യേകിച്ചും സ്പിന്നർമാർക്കെതിരെ മികച്ച രീതിയിൽ ബാറ്റ് വീശാനും ക്രീസ് ഉപയോഗിക്കാനും താരത്തിന് സാധിക്കുന്നുണ്ട്.


