ന്യൂസിലാൻഡിനെതിരെയുള്ള രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം 4 റൺസ് ജയം. മഴമൂലം 47 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കിവീസ് 134 റൺസിന് പുറത്തായി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ ഇന്നിങ്സിനിടെ വീണ്ടും മഴ പെയ്തതോടെ മത്സരം 26 ഓവറിൽ 110 റൺസ് വിജയലക്ഷ്യമാക്കുകയും ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യയെ വിജയികളായി പ്രഖ്യാപിക്കുകയും ചെയ്തു.
ഇന്ത്യക്ക് വേണ്ടി വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ 30 റൺസും കെ.എൽ രാഹുൽ 28 റൺസും രോഹിത് ശർമ്മ 23 റൺസും നേടി മികച്ച പ്രകടനം നടത്തി.
കിവീസ് ബൗളിംഗിൽ കൈൽ ജാമിസൺ, ജേക്കബ് ഡഫി എന്നിവർ മൂന്ന് വീതം വിക്കറ്റുകൾ നേടി മികവ് കാട്ടി. മാത്യു ഫിഷർ ഒരു വിക്കറ്റും നേടി.
ഇന്ത്യക്ക് വേണ്ടി നാല് വിക്കറ്റുകൾ നേടിയ ഗുർനൂർ ബ്രാർ ആണ് ന്യൂസിലൻഡിനെ എറിഞ്ഞുവീഴ്ത്തിയത്. അക്സർ പട്ടേൽ, ഔഖിബ് നബി, അൻഷുൽ കാംബോജ് എന്നിവർ രണ്ട് വീതം വിക്കറ്റുകളും നേടി.
മത്സരത്തിൽ ന്യൂസിലാൻഡിനായി ഡാറിൽ മിച്ചൽ അർധ സെഞ്ച്വറി നേടി. 104 പന്തിൽ 55 റൺസാണ് താരത്തിന്റെ സമ്പാദ്യം. അഞ്ച് ഫോറുകളും രണ്ട് സിക്സുമാണ് അടങ്ങുന്നതാണ് ഇന്നിംഗ്സ്. ക്യാപ്റ്റൻ മിച്ചൽ സാന്റ്നർ 31 റൺസും നേടി.
നിലവിൽ 5 മത്സരങ്ങളുടെ പരമ്പരയിൽ 2-0ത്തിന് മുന്നിലാണ് ഗില്ലും സംഘവും. നവംബർ 10നാണ് പരമ്പരയിലെ മൂന്നാം മത്സരം.


