2026 അണ്ടർ 19 ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിനെ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ലക്ഷ്യ റായ് ചന്ദാനിയുടെ നേതൃത്തിലാണ് ഇന്ത്യൻ യുവനിര ടൂർണമെന്റിന് ഒരുങ്ങുന്നത്. ഇന്ത്യൻ ഇതിഹസങ്ങളുടെ മക്കളായ ആര്യവീർ സെവാഗും അൻവായ് ദ്രാവിഡും ടീമിൽ ഇടം നേടിയിട്ടുണ്ട്.
എന്നാൽ 15 വയസ്സുള്ള യുവതാരം വൈഭവ് സൂര്യവംശിക്ക് ടീമിൽ ഇടം നേടാൻ സാധിച്ചില്ല. ഇംഗ്ലണ്ടിനെതിരെയുള്ള ടി-20 പരമ്പരയിൽ ഇന്ത്യൻ സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ച വൈഭവിന് അണ്ടർ 19 ടീമിൽ ഇടം നേടാൻ സാധിക്കാതെ പോയത് ബി.സി.സി.ഐയുടെ പ്രത്യേക നിയമമാണ്.

2016 മുതൽ ഒരു താരത്തിന് ഒന്നിലധികം അണ്ടർ 19 ലോകകപ്പുകളിൽ പങ്കെടുക്കാൻ സാധിക്കില്ലെന്ന ബിസിസിഐയുടെ നിയമമാണ് വൈഭവിന് ടീമിൽ സ്ഥാനം നഷ്ടമായത്. ഈ നിയമപ്രകാരം വാഷിംഗ്ടൺ സുന്ദറിന് 2018ലെ അണ്ടർ 19 ലോകകപ്പിൽ കളിയ്ക്കാൻ സാധിച്ചിരുന്നില്ല.
എന്നാൽ ഇതിന് മുമ്പ് സർഫറാസ് ഖാൻ, സന്ദീപ് ശർമ്മ, വിജയ് സോൾ തുടങ്ങിയ താരങ്ങൾ ഒന്നിലധികം അണ്ടർ 19 ലോകകപ്പുകളിൽ കളിച്ചിട്ടുണ്ട്.
വൈഭവ് 2026 അണ്ടർ 19 ലോകകപ്പിൽ ഇന്ത്യക്കായി കളിച്ചിട്ടുള്ളതിനാൽ മറ്റൊരു അണ്ടർ 19 ടൂർണമെന്റുകളിൽ കളിയ്ക്കാൻ താരത്തിന് സാധിക്കില്ല.
നവംബർ നാല് മുതൽ 14 വരെയാണ് അണ്ടർ 19 ഏഷ്യ കപ്പ് നടക്കുന്നത്. ഗ്രൂപ്പ് എയിലാണ് ഇന്ത്യ ഇടം നേടിയിട്ടുള്ളത്. ഇന്ത്യക്കൊപ്പം പാകിസ്ഥാൻ, നേപ്പാൾ, യു.എ.ഇ എന്നീ ടീമുകളാണ് കിരീടത്തിനായി മാറ്റുരക്കുന്നത്.


