വനിതാ ടി-20യിൽ ചരിത്രം കുറിച്ച് ഇന്ത്യൻ താരം പ്രേമാ റാവത്ത്. വനിതാ ടി-20യിലെ ഏറ്റവും വേഗതയാർന്ന അർദ്ധ സെഞ്ച്വറി നേടിയാണ് താരം റെക്കോർഡിട്ടത്.
ഹൈദരാബാദിനെതിരെ നടന്ന സീനിയർ വനിതാ ടി-20 ട്രോഫിയിൽ ഉത്തരാഖണ്ഡിന് വേണ്ടി വെറും 14 പന്തിലാണ് പ്രേമാ റാവത്ത് അർദ്ധ സെഞ്ച്വറി നേടിയത്. ആറ് ഫോറുകളും നാല് സിക്സുകളും ആണ് താരം അടിച്ചെടുത്തത്.
പാക്കിസ്ഥാൻ ക്യാപ്റ്റൻ ഫാത്തിമ സന 15 പന്തിൽ നിന്നും നേടിയ റെക്കോർഡ് ആണ് ഇന്ത്യൻ താരം തകർത്തത്. 2026 മേയിൽ നടന്ന മത്സരത്തിൽ സിംബാവയ്ക്കെതിരെ ആയിരുന്നു ഫാത്തിമ സനയുടെ നേട്ടം.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഉത്തരാഖണ്ഡ് 187 റൺസ് ആണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് 98 റൺസിന് പുറത്താവുകയായിരുന്നു. 89 റൺസിന്റെ വമ്പൻ വിജയമാണ് ഉത്തരാഖണ്ഡ് കൈപിടിയമാക്കിയത്.
ബാറ്റിംഗിൽ മാത്രമല്ല ബൗളിങ്ങിലും പ്രേമാ റാവത്ത് വലിയ സംഭാവനകൾ നൽകി. നാല് ഓവറിൽ 12 റൺസ് മാത്രം വിട്ടുനൽകി രണ്ട് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. മത്സരത്തിലെ പ്ലേയർ ഓഫ് ദി മാച്ച് അവാർഡ് കൈപ്പിടിയിലാക്കിയതും പ്രേമാ റാവത്ത് തന്നെയാണ്.


