ന്യൂസിലാൻഡിനെതിരെയുള്ള ടി-20 പരമ്പരയിലെ ഇന്ത്യൻ ടീമിന്റെ മികച്ച പ്രകടനത്തെ പ്രശംസിച്ച് പരിശീലകൻ ഗൗതം ഗംഭീർ. വെസ്റ്റ് ഇൻഡീസിനെതിരെയുള്ള പരമ്പരക്ക് ശേഷം വിശ്രമമില്ലാതെയാണ് ഇന്ത്യ ഈ പരമ്പര കളിച്ചതെന്നാണ് ഗംഭീർ പറഞ്ഞത്. ഇന്ത്യയുടെ വിജയത്തിൽ നിർണായകമായത് യുവതാരങ്ങൾ ആണെന്നും അഭിഷേക് ശർമ്മ ഓഫ് സ്പിന്നർമാരെ നേരിടുന്നതിൽ ജാഗ്രത കാണിച്ചാൽ മതിയെന്നും ഗംഭീർ പറഞ്ഞു.
”ഓഫ് സ്പിന്നർമാർക്കെതിരെ അഭിഷേക് ശർമ പതറുന്നു എന്നത് സത്യമാണ്. ഈ ന്യൂനത പരിഹരിക്കാനാവും. അദ്ദേഹത്തിന്റെ ശൈലി മാറ്റുന്നതിന് പകരം ഓഫ് സ്പിന്നിനെ നേരിടുന്നതിൽ ജാഗ്രത മതി. ന്യുസിലൻഡിനെതിരായ ടി-20 പരമ്പരയിൽ ഇന്ത്യൻ ടീം ഗംഭീര മികവാണ് പുറത്തെടുത്തത്. പ്രത്യേകിച്ച് നാട്ടിൽ വിൻഡീസിനെതിരായ പരമ്പരക്ക് ശേഷമാണ് വിശ്രമം പോലുമില്ലാതെ ശ്രേയസും സംഘവും ന്യൂസിലൻഡിലെത്തിയത്. ആദ്യ മൂന്ന് മൽസരങ്ങളിലും നമുക്ക് ജയിക്കാനായി. അതും 200 പ്ലസ് ചേസ് ചെയ്താണ് വിജയിച്ചത്. വിജയത്തിൽ നിർണായക പങ്ക് വഹിച്ചതാവട്ടെ യുവതാരങ്ങളുമാണ്. എൻ്റെ ജോലി എല്ലാവരെയും സന്തോഷിപ്പിക്കല്ലല്ല. ശരിയായ തീരുമാനങ്ങളെടുക്കലാണ്” ഗൗതം ഗംഭീർ പറഞ്ഞു.
ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ചുകൊണ്ട് പരമ്പര നേരത്തെ ഇന്ത്യ നേടിയിരുന്നു. അവസാന രണ്ട് മത്സരത്തിൽ കിവികളുടെ വമ്പൻ പോരാട്ടമാണ് കണ്ടത്. അവസാന മത്സരത്തിൽ 7 വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെട്ടത്.

ന്യൂസിലാൻഡിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 191 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിൽ കിവീസ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.
ടിം സൈഫർട്ട്, ഗ്ലെൻ ഫിലിപ്സ് എന്നിവരുടെ കരുത്തിലാണ് ന്യൂസിലാൻഡ് വിജയിച്ചത്. 50 പന്തിൽ നിന്നും 93 റൺസാണ് സൈഫർട്ട് നേടിയത്. ഫിലിപ്സ് 38 പന്തിൽ പുറത്താവാതെ 65 റൺസും നേടി വിജയത്തിൽ നിർണായകമായി.
ഇഷാൻ കിഷനും ക്യാപ്റ്റൻ ശ്രേയസ് അയ്യരും ഇന്ത്യക്കായി അർദ്ധ സെഞ്ച്വറി നേടി തിളങ്ങി. 32 പന്തിൽ 5 വീതം ഫോറുകളും സിക്സുകളും അടക്കം 63 റൺസാണ് താരം നേടിയത്. അയ്യർ 23 പന്തിൽ നിന്നും 50 റൺസും സ്വന്തമാക്കി. 3 ഫോറുകളും 4 സിക്സുമാണ് ഇന്ത്യൻ ക്യാപ്റ്റൻ നേടിയത്. മത്സരത്തിൽ നമൻ ധീർ 23 പന്തിൽ 33 റൺസും നേടി.
ന്യൂസിലാൻഡിന് വേണ്ടി ആദം മിൽനെ നാല് വിക്കറ്റും നഥാൻ സ്മിത്ത്, ബ്ലെയർ ടെക്ലർ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ നേടി


