ഒമ്പത് മത്സരങ്ങളുടെ ബാഴ്സലോണയുടെ അപരാജിതമായ കുതിപ്പിന് എൽക്ലാസിക്കോയിൽ റയൽ മാഡ്രിഡിന് മുന്നിൽ വിരാമമായി. ബാഴ്സയുടെ തട്ടകത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് റയലിന്റെ വിജയം. ലാ ലീഗയിലെ ഈ സീസണിലെ ആദ്യ തോൽവിയാണിത്.
കിലിയൻ എംബാപ്പെയുടെ ഇരട്ട ഗോൾ മികവിലാണ് റയലിന്റെ വിജയം. റഫീന്യയാണ് ബാഴ്സക്ക് വേണ്ടി ഗോൾ നേടിയത്. 41ാം മിനിറ്റിൽ എംബാപ്പെ ആദ്യ ഗോൾ നേടിയപ്പോൾ റഫീന്യ 61ാം മിനിറ്റിൽ തിരിച്ചടിച്ചു. ഒടുവിൽ 87ാം മിനിറ്റിൽ റയലിനായി എംബാപ്പെ വിജയ ഗോൾ നേടി.

എൽക്ലാസിക്കോയിൽ ബാഴ്സക്കെതിരെ 6 ഗോളുകളാണ് എംബാപ്പെ ഇതുവരെ നേടിയത്. ബ്രസീലിയൻ ഇതിഹാസം റൊണാൾഡീഞ്ഞോ എൽ ക്ലാസിക്കോയിൽ നേടിയ ആകെ ഗോൾ നേട്ടവും എംബാപ്പെ മറികടന്നു. റയലിനൊപ്പം മൂന്ന് സീസണുകൾ പിന്നിട്ടപ്പോൾ തന്നെ എംബാപ്പെ ഈ റൊണാൾഡീഞ്ഞോയുടെ എൽ ക്ലാസിക്കോ ഗോളുകളെ മറികടന്നു.
നിലവിൽ സ്പാനിഷ് ലീഗ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് റയൽ. 10 മത്സരങ്ങളിൽ നിന്നും 8 ജയവും 2 തോൽവിയുമായി 24 പോയിന്റാണ് റയലിനുള്ളത്. 27 പോയിന്റുമായി തോറ്റെങ്കിലും ബാഴ്സ ഒന്നാമത് തുടരുന്നു. 25 പോയിന്റോടെ അത്ലറ്റികോ മാഡ്രിഡാണ് മൂന്നാം സ്ഥാനത്ത്.


