ഒമ്പതിൽ ഒമ്പത് വിജയങ്ങളും സ്വന്തമാക്കിയ ബാർസിലോണ തുടർച്ചയായ പത്താം വിജയത്തിനായി ലാലീഗയിൽ ഇന്നിറങ്ങുമ്പോൾ പ്രതിയോഗികൾ ചില്ലറക്കാരല്ല റയൽ മാഡ്രിഡ്. കളി നടക്കുന്ന സ്വന്തം വേദിയായ ക്യാമ്പ് നുവോയിലാണെന്ന ആത്മവിശ്വാസത്തിലും ബാർസയുടെ ടെൻഷൻ ദിവസങ്ങൾക്ക് മുമ്പ് ചാമ്പ്യൻസ് ലീഗിൽ പി.എസ്.ജിക്കാരോടേറ്റ തോൽവിയാണ്.
പാരീസിലെ പാർക്ക് പ്രിൻസസ് സ്റ്റേഡിയത്തിറ്റ തോൽവിയിലെ ക്ഷീണം ചെറുതല്ല ഹാൻസെ ഫ്ളിക്കിന്റെ സംഘത്തിന്. ഒപ്പത്തിനൊപ്പം പിടിച്ചുകയറിയതിന് ശേഷം അവസാന പത്ത് മിനുട്ടിൽ വഴങ്ങിയ രണ്ട് ഗോളുകൾ ഷോക്കായിരുന്നു. പ്രതിരോധ ദൗർബല്യം തുറന്നുകാട്ടിയ ആ രണ്ട് ഗോളുകളാണ് റയലിന് പ്രതീക്ഷ.
ജോസ് മോറിഞ്ഞോയുടെ സംഘത്തിൽ അതിവേഗക്കാരായ പലരുമുണ്ട്. അവസരവാദിയായ കിലിയൻ എംബാപ്പേയിൽ തുടങ്ങിയാൽ വിംഗിൽ പറക്കുന്ന വിനീഷ്യസ് ജൂനിയറും ഏത് പ്രതിരോധമതിലും തകർക്കുന്ന ജൂഡ് ബെല്ലിങ് ഹാമുമെല്ലാമുള്ളപ്പോൾ ജോസ് ഗാർസിയ എന്ന ബാർസാ കാവൽക്കാരന് പിടിപ്പത് പണിയുറപ്പാണ്.
ഗോളടിക്കുന്ന കാര്യത്തിൽ ബാർസക്കാർ മിടുക്കരാണ്. ലമീൻ യമാലും പെദ്രിയും ഒൽമോയും റാഫിയുമെല്ലാം ബോക്സിൽ ഭീതിപരത്തുന്നവർ. അവർക്ക് പന്ത് നൽകാൻ റോഡ്രിയെ പോലുള്ളവരുള്ളപ്പോൾ റയൽ ഗോൾക്കീപ്പർ തിബോത്ത് കൊത്വക്കും ജോലിഭാരമുണ്ടാവും.
ലീഗിലെ അപരാജിത റെക്കോർഡ് ദീർഘിപ്പിക്കാനാണ് ബാർസ ശ്രമിക്കുകയെന്നുറപ്പ്. നിലവിൽ മൂന്നാം സ്ഥാനത്തുള്ള റയലിനാവട്ടെ ടേബിളിൽ ബാർസ്ക്ക് അരികിലെത്തണമെങ്കിൽ നിർണായക അങ്കം ജയിക്കണം. പുലർച്ചെ 1-30 മുതലാണ് മൽസരം.


