യുവതാരം വൈഭവ് സൂര്യവംശിയെ ബെഞ്ചിലിരുത്തുന്ന ഇന്ത്യൻ ടീമിന്റെ തീരുമാനത്തിനെതിരെ മുൻ ഇന്ത്യൻ താരം രവി ശാസ്ത്രി. വൈഭവിന് അവസരം നൽകാതെ താരത്തിന്റെ ഫോം നഷ്ടപ്പെടുത്തരുതെന്ന് ശാസ്ത്രി ഇന്ത്യൻ ടീമിന് നിർദേശം നൽകി.
“ഇന്നലെ ഞാൻ നദി കരയിലൂടെ നടന്നു പോവുമ്പോൾ കുറച്ച് കിവീസ് ആരാധകർ എന്നോട് ചോദിച്ചു: ആ 15 വയസ്സുകാരൻ നാളെ കളിക്കുമോ എന്ന്. അവൻ ഒരുപാട് സമയം ബെഞ്ചിൽ ഇരുന്ന് കഴിഞ്ഞു. അവന്റെ ഇപ്പോഴത്തെ മികച്ച ഫോം നഷ്ടപ്പെടുത്താൻ നിങ്ങൾ ആഗ്രഹിക്കില്ലല്ലോ” രവി ശാസ്ത്രി പറഞ്ഞു.
ന്യൂസിലാൻഡിനെതിരായ രണ്ടാം ടി-20 മത്സരത്തിൽ നിന്ന് വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ പുറത്തായേക്കുമെന്ന് റിപ്പോർട്ട് ഉണ്ട്. വലത് ഭാഗത്തെ പേശിക്കേറ്റ പരിക്കിനെ തുടർന്നാണ് താരത്തിന് ഈ നിർണായക മത്സരം നഷ്ടമാകുക. ഈ സാഹചര്യത്തിൽ വൈഭവ് ടീമിലെത്തിക്കാനുള്ള സാധ്യതകളും നിലനിൽക്കുന്നുണ്ട്. മൂന്നാം നമ്പറിൽ വൈഭവ് ഇറങ്ങാനുള്ള സാധ്യതകളുമുണ്ട്.

ന്യൂസിലാൻഡിനെതിരെയുള്ള ടി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ
മത്സരത്തിൽ നാല് വിക്കറ്റുകൾക്കാണ് ഇന്ത്യ വിജയിച്ചത്. ഹാഗ്ലി ഓവലിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് ഉയർത്തിയ 225 റൺസ് വിജയലക്ഷ്യം 19.4 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു.
സഞ്ജു സാംസൺ ആണ് ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയത്. 33 പന്തുകളിൽ നിന്നും 8 ഫോറുകളും നാല് സിക്സുകളും അടക്കം 67 റൺസാണ് സഞ്ജു നേടിയത്. കളിയിലെ താരവും സഞ്ജുവാണ്.


