ഏകദിനത്തിൽ 8000 റൺസ് പൂർത്തിയാക്കി ഇംഗ്ലണ്ട് താരം ജോ റൂട്ട്. ത്രിരാഷ്ട്ര പരമ്പരയിൽ ശ്രീലങ്കക്കെതിരെയുള്ള മത്സരത്തിലാണ് താരത്തിന്റെ നേട്ടം. 66 പന്തുകളിൽ നിന്നും 69 റൺസ് ആണ് റൂട്ട് നേടിയത്. എട്ട് ഫോറുകളാണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്. ഏറ്റവും വേഗത്തിൽ 8000 ഏകദിന റൺസ് നേടുന്ന നാലാമത്തെ താരമാണ് റൂട്ട്. 186 ഇന്നിംഗ്സിൽ നിന്നാണ് താരത്തിന്റെ നേട്ടം.
200 ഇന്നിംഗ്സുകളിൽ നിന്നും 8000 റൺസ് സ്വന്തമാക്കിയ മുൻ ഇന്ത്യൻ ക്യാപ്റ്റന്മാരായ സൗരവ് ഗാംഗുലി, രോഹിത് ശർമ്മ എന്നിവരെയാണ് റൂട്ട് മറികടന്നത്. വിരാട് കോലി (175), ഹാഷിം അംല (176), എ.ബി ഡിവില്ലിയേഴ്സ് (182) എന്നിവരാണ് റൂട്ടിന്റെ മുന്നിലുള്ളത്.
മത്സരത്തിൽ ഇംഗ്ലണ്ട് പരാജയപ്പെട്ടു. റാവൽപിണ്ടിയിൽ നടന്ന മത്സരത്തിൽ രണ്ട് വിക്കറ്റുകൾക്കാണ് ഇംഗ്ലണ്ടിനെതിരെ റെക്കോർഡ് ചെയ്സിങ് നടത്തി ലങ്ക വിജയിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഉയർത്തിയ 429 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം ശ്രീലങ്ക ഒരു പന്തും രണ്ട് വിക്കറ്റും ബാക്കിനിൽക്കെ മറികടന്നു. ഏകദിന ഫോർമാറ്റിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ചെയ്സിങ് ആണ് ശ്രീലങ്ക ഇംഗ്ലണ്ടിനെതിരെ നടത്തിയത്.
പവൻ രത്നനായയുടെ സെഞ്ച്വറി മികവിലാണ് ലങ്കയുടെ വിജയം. 106 പന്തുകളിൽ നിന്നും 15 ഫോറുകളും 8 സിക്സുകളും ഉൾപ്പെടെ 130 റൺസാണ് താരം അടിച്ചെടുത്തത്. അവിഷ്ക ഫെർണാണ്ടൊ, ദാസുൻ ഷനക എന്നിവർ 97 റൺസും ജനിത് ലിയാനഗെ പുറത്താവാതെ 67 റൺസും നേടി ലങ്കയുടെ ചരിത്ര വിജയത്തിൽ പങ്കാളികളായി.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനായി ഇരട്ട സെഞ്ച്വറി നേടി ക്യാപ്റ്റൻ ഹാരി ബ്രുക് തിളങ്ങി. മത്സരത്തിൽ 116 പന്തിൽ 202 റൺസ് നേടിയാണ് ഇംഗ്ലണ്ട് നായകൻ തിളങ്ങിയത്. ഏകദിനത്തിലെ ഏറ്റവും വേഗതയേറിയ ഡബിൾ സെഞ്ച്വറിയാണ് ബ്രൂക്ക് അടിച്ചെടുത്തത്. 104 പന്തുകളിൽ നിന്നുമാണ് താരത്തിന്റെ ഇരട്ട സെഞ്ച്വറി നേട്ടം.
ഇന്ത്യൻ നായകൻ ശുഭ്മാൻ ഗില്ലിന്റെ പേരിലുള്ള റെക്കോർഡ് തകർത്താണ് ബ്രൂക് ചരിത്രം കുറിച്ചത്. അടുത്തിടെ അവസാനിച്ച വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ഏകദിന പരമ്പരയിൽ ആയിരുന്നു ഗില്ലിന്റെ റെക്കോർഡ് ഇരട്ട സെഞ്ച്വറി നേട്ടം. 117 പന്തുകളിൽ നിന്നുമായിരുന്നു ഗിൽ 200 കടന്നത്.


