ത്രിരാഷ്ട്ര പരമ്പരയിൽ ഇംഗ്ലണ്ടിനെതിരെ ചരിത്രവിജയം സ്വന്തമാക്കി ശ്രീലങ്ക. റാവൽപിണ്ടിയിൽ നടന്ന മത്സരത്തിൽ രണ്ട് വിക്കറ്റുകൾക്കാണ് ഇംഗ്ലണ്ടിനെതിരെ റെക്കോർഡ് ചെയ്സിങ് നടത്തി ലങ്ക വിജയിച്ചത്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഉയർത്തിയ 429 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം ശ്രീലങ്ക ഒരു പന്തും രണ്ട് വിക്കറ്റും ബാക്കിനിൽക്കെ മറികടന്നു. ഏകദിന ഫോർമാറ്റിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ചെയ്സിങ് ആണ് ശ്രീലങ്ക ഇംഗ്ലണ്ടിനെതിരെ നടത്തിയത്.

മത്സരത്തിൽ ഇംഗ്ലണ്ടിനായി ഇരട്ട സെഞ്ച്വറി നേടി ക്യാപ്റ്റൻ ഹാരി ബ്രുക് തിളങ്ങി.മത്സരത്തിൽ 116 പന്തിൽ 202 റൺസ് നേടിയാണ് ഇംഗ്ലണ്ട് നായകൻ തിളങ്ങിയത്. ഏകദിനത്തിലെ ഏറ്റവും വേഗതയേറിയ ഡബിൾ സെഞ്ച്വറിയാണ് ബ്രൂക്ക് അടിച്ചെടുത്തത്. 104 പന്തുകളിൽ നിന്നുമാണ് താരത്തിന്റെ ഇരട്ട സെഞ്ച്വറി നേട്ടം.
ഏകദിനത്തിൽ ഒരു താരം ഡബിൾ സെഞ്ച്വറി നേടിയിട്ടും ടീം വിജയിക്കാതെ പോവുന്ന ആദ്യ സംഭവമാണിത്. ഇതിന് മുമ്പ് ഇരട്ട സെഞ്ച്വറി കടന്ന താരങ്ങളെല്ലാം വിജയം കണ്ടിട്ടുണ്ട്. ബ്രൂകിനെ തേടി ഈ നിർഭാഗ്യവും എത്തി.
അതേസമയം പവൻ രത്നനായയുടെ സെഞ്ച്വറി മികവിലാണ് ലങ്കയുടെ വിജയം. 106 പന്തുകളിൽ നിന്നും 15 ഫോറുകളും 8 സിക്സുകളും ഉൾപ്പെടെ 130 റൺസാണ് താരം അടിച്ചെടുത്തത്. അവിഷ്ക ഫെർണാണ്ടൊ, ദാസുൻ ഷനക എന്നിവർ 97 റൺസും ജനിത് ലിയാനഗെ പുറത്താവാതെ 67 റൺസും നേടി ലങ്കയുടെ ചരിത്ര വിജയത്തിൽ പങ്കാളികളായി.


