ബി.സി.സി.ഐയുടെ അഞ്ചംഗ സെക്ഷൻ കമ്മിറ്റിയിൽ വെസ്റ്റ് സോൺ സെലക്ടറായി മുൻ ഇന്ത്യൻ സ്പിന്നർ രമേശ് പവാറിനെ നിയമിച്ചു. അജിത് അഗാർക്കറിന് പകരക്കാരനായാണ് രമേശ് പവാർ സ്ഥാനമേറ്റത്.
സെലക്ടറായി മൂന്ന് വർഷത്തെ കാലാവധി അവസാനിച്ചതിന് ശേഷം അഗാർക്കർ ഈ മാസമാണ് സ്ഥാനമൊഴിഞ്ഞത്, മുൻ ഇന്ത്യൻ താരം പ്രഗ്യാൻ ഓജ കമ്മിറ്റിയുടെ ചെയർമാനായി ചുമതലയേൽക്കുകയും ചെയ്യും. ഇവർക്കൊപ്പം ആർ.പി സിങ്, ശിവ് സുന്ദർ, അജയ് രത്ര എന്നിവരും സെക്ഷൻ കമ്മിറ്റിയിലുണ്ട്.
ഇന്ത്യക്ക് വേണ്ടി 31 ഏകദിനത്തിലും രണ്ട് ടെസ്റ്റുകളിലും കളത്തിൽ ഇറങ്ങിയ താരമാണ് രമേശ് പവാർ. എന്നാൽ അനിൽ കുംബ്ലെ, ഹർഭജൻ സിംഗ് പോലുള്ള സ്പിന്നർമാരുടെ കാലഘട്ടത്തിൽ കളിച്ചതിനാൽ രമേശ് പവാറിന് ടീമിലെ സ്ഥിര സാന്നിധ്യമാവാൻ സാധിച്ചില്ല.
ക്രിക്കറ്റിൽ നിന്നും വിരമിച്ചെങ്കിലും പരിശീലകനായി രമേശ് പവാർ തന്റെ മികവ് തെളിയിച്ചു. 2021-22 കാലഘട്ടത്തിൽ ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായിരുന്നു രമേശ് പവാർ.
പിന്നീട് ബി.സി.സി.ഐയുടെ സെന്റർ ഓഫ് എക്സലൻസിൽ സ്പിൻ ബൗളിംഗ് പരിശീലകനായും പവാർ പ്രവർത്തിച്ചു. 2021ൽ മുംബൈയെ വിജയ് ഹസാരെ ട്രോഫിയിയിലേക്ക് നയിക്കാനും പവാറിന് സാധിച്ചു. 2023 മുതൽ 2026 വരെ ഗുജറാത്ത് ടീമിന്റെ മുഖ്യപരിശീലകനായിരുന്നു രമേശ് പവാർ.


