വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയ്ക്ക് പിന്നാലെ ഓൾ-ഫോർമാറ്റ് പരമ്പരകൾക്കായി ഇന്ത്യ ന്യൂസിലൻഡിലേക്ക് പറക്കാൻ ഒരുങ്ങുമ്പോൾ,മുൻ ഇന്ത്യൻ നായകൻ രോഹിത് ശർമ്മയെ കാത്തിരിക്കുന്നത് അവിസ്മരണീയമായ നിരവധി റെക്കോർഡുകൾ.ന്യൂസിലൻഡ് പരമ്പരയിൽ ഹിറ്റ്മാനെ കാത്തിരിക്കുന്നത് വമ്പൻ നേട്ടങ്ങളാണ്.
റെക്കോർഡുകളുടെ പെരുമഴയിൽ രോഹിത് ശർമ്മ
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിരവധി വമ്പൻ റെക്കോർഡുകൾ സ്വന്തം പേരിലുളള രോഹിത് ശർമ്മയ്ക്ക് കിവീസിനെതിരെ പുതിയ ചില നാഴികക്കല്ലുകൾ പിന്നിടാനുള്ള അവസരമാണ് മുന്നിലുള്ളത്.
700 അന്താരാഷ്ട്ര സിക്സുകൾ:
അന്താരാഷ്ട്ര ക്രിക്കറ്റിൽ മൊത്തം 700 സിക്സുകൾ പൂർത്തിയാക്കാൻ രോഹിത്തിന് ഇനി വെറും 26 സിക്സുകൾ കൂടി മതി.ഇതുവരെ 674 സിക്സറുരൾ പറത്തിയ ഹിറ്റ്മാൻ പുതിയ ലക്ഷ്യം ഈ പരമ്പരയിൽ നേടും എന്നു തന്നെയാണ് ആരാധകരുടെ ഉറച്ച വിശ്വാസം.
ഏകദിനത്തിൽ 400 സിക്സുകൾ:
ഏകദിന ക്രിക്കറ്റിൽ 381 സിക്സുകൾ പിന്നിട്ട ഹിറ്റ്മാന് 400 സിക്സുകൾ തികയ്ക്കാൻ 19 സിക്സുകൾ കൂടി ഹിറ്റ്മാന് മതി ഇത് പുതിയോരു ചരിത്ര നേട്ടം കൈവിരിക്കാൻ സാധിക്കും.
എവേ മത്സരങ്ങളിൽ 200 സിക്സുകൾ:
വിദേശ രാജ്യങ്ങളിലെ (Away matches) മത്സരങ്ങളിൽ 200 സിക്സുകൾ തികയ്ക്കാൻ 10 സിക്സുകളും കൂടി കണ്ടെത്തേണ്ടതുണ്ട്.
ആക്രമണോത്സുക ബാറ്റിംഗിന് പേരുകേട്ട രോഹിത് ശർമ്മയ്ക്ക് വരാനിരിക്കുന്ന ന്യൂസിലൻഡ് പരമ്പരയിൽ ഈ മൂന്ന് റെക്കോർഡുകളും അനായാസം മറികടക്കാൻ സാധിക്കുമെന്നാണ് ആരാധകരുടെ ഉറച്ച വിശ്വാസം.
എലൈറ്റ് ലിസ്റ്റിൽ ഇടംപിടിക്കാൻ സെഞ്ച്വറി വേട്ട
ഇതിനുപുറമെ, ന്യൂസിലൻഡിനെതിരെ ഒരു ഏകദിന സെഞ്ച്വറി കൂടി നേടാൻ സാധിച്ചാൽ ചരിത്രനേട്ടമാണ് രോഹിത് ശർമ്മയെ കാത്തിരിക്കുന്നത്.
SENA രാജ്യങ്ങളിൽ (South Africa, England, New Zealand, Australia) എല്ലായിടത്തും ഏകദിന സെഞ്ച്വറികൾ നേടിയ ബാറ്റ്സ്മാൻമാരുടെ എലൈറ്റ് ലിസ്റ്റിൽ (Elite List) ഇടംപിടിക്കാൻ ഹിറ്റ്മാന് ഇതിലൂടെ സാധിക്കും.
ന്യൂസിലൻഡ് മണ്ണിൽ കിവീസ് ബൗളർമാരെ തകർത്തെറിഞ്ഞ് രോഹിത് ശർമ്മ ഈ റെക്കോർഡുകളെല്ലാം സ്വന്തം പേരിലാക്കുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ലോകം.


