ഇന്ത്യൻ വിക്കറ്റ് കീപ്പർ കെ.എൽ രാഹുലിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. വരാനിരിക്കുന്ന വർഷങ്ങളിൽ അജിങ്ക്യ രഹാനെയെ പോലെ എല്ലാവരുടെയും ആദരവ് നേടാൻ രാഹുലിന് സാധിക്കുമെന്ന ഉത്തപ്പ അഭിപ്രായപ്പെട്ടത്.
അദ്ദേഹത്തിന് ഇനിയും ഒരുപാട് കഴിവുണ്ട്. ഇന്ത്യൻ ക്രിക്കറ്റിൽ അദ്ദേഹം സമാനതകളില്ലാത്ത ശക്തിയായി തുടരും. വരാനിരിക്കുന്ന വർഷങ്ങളിൽ അജിങ്ക്യ രഹാനെയെ പോലെ എല്ലാവരുടെയും ആദരവ് അദ്ദേഹത്തിന് നേടാൻ സാധിക്കും. അദ്ദേഹം വിരമിക്കുമ്പോൾ രോഹിത് ശർമ്മയെ പോലെ ആരാധകരുടെ സ്നേഹം പിടിച്ചുപറ്റാനും സാധിക്കുമെന്ന് ഞാൻ കരുതുന്നു’ റോബിൻ ഉത്തപ്പ കോംബോക്സ് എന്ന യുട്യൂബ് ചാനലിലൂടെ പറഞ്ഞു.

വെസ്റ്റ് ഇൻഡീസിനെതിരെയുള്ള അവസാന ഏകദിനത്തിൽ രാഹുൽ സെഞ്ച്വറി നേടി തിളങ്ങിയിരുന്നു. 129 റൺസുമായി പുറത്താകാതെ നിന്നാണ് കെ.എൽ. രാഹുൽ എകദിന ഫോർമാറ്റിലെ തന്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടിയത്. നിലവിൽ താരം ടി-20 ഫോർമാറ്റിന്റെ ഭാഗമല്ല.
എങ്കിലും ഇന്ത്യൻ നിരയിൽ വിശ്വസ്തനായ ബാറ്ററാണ് രാഹുൽ. നാലാം നമ്പർ പൊസിഷനിലും ഫിനിഷറായും കളിയ്ക്കാൻ കഴിവുള്ള താരം കൂടിയാണ് രാഹുൽ.


