വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ആദ്യ ടി-20 മത്സരത്തിൽ ഇന്ത്യൻ പ്ലെയിങ് ഇലവനിൽ നിന്നും സ്പിന്നർ രവി ബിഷ്ണോയിയെ ഒഴിവാക്കിയത് മികച്ച നീക്കമായിരുന്നുവെന്ന് ഇന്ത്യൻ താരം ഹനുമ വിഹാരി. ബിഷ്ണോയിക്ക് പകരം കുൽദീപ് യാദവിനെ കളത്തിൽ ഇറക്കിയത് മികച്ച തീരുമാനമായിരുന്നുവെന്നും വിഹാരി അഭിപ്രായപ്പെട്ടു.
‘ബാറ്റിംഗ് നമ്മുടെ ശക്തമായ ഒരു മേഖലയാണെന്ന് എല്ലാവർക്കും അറിയാം. ഇപ്പോഴത്തെ പ്രധാന ആശങ്ക ബൗളിംഗ് ആണ്. ബിഷ്ണോയിയെ പുറത്താക്കിയത് മികച്ച നീക്കം ആയിരുന്നു.
കുൽദീപ് യാദവിനെ കളിപ്പിച്ചത് നല്ല തീരുമാനം ആണെന്ന് ഞാൻ കരുതുന്നു. ന്യൂസിലാൻഡിനെതിരെയുള്ള പരമ്പരയ്ക്കുള്ള ടീമിലും അദ്ദേഹത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്. അവർ ഒടുവിൽ അദ്ദേഹത്തിന് മേൽ വിശ്വാസം കാണിക്കുകയാണ്’ ഹനുമ വിഹാരി തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
വിൻഡീസിനെതിരെയുള്ള ആദ്യ ടി-20യിൽ ഇന്ത്യ എട്ട് വിക്കറ്റുകളുടെ തകർപ്പൻ വിജയമാണ് സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് 171 റൺസിന് പുറത്തായപ്പോൾ ഇന്ത്യ 14.4 ഓവറിൽ ലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം അനായാസമായി കടക്കുകയായിരുന്നു. സെഞ്ച്വറി നേടിയ ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ കരുത്തിലാണ് ഇന്ത്യയുടെ വിജയം.


