കോഴിക്കോട് : അനീതിയുടെ കാലത്തിന്, യുവതയുടെ തിരുത്ത് എന്ന പ്രമേയവുമായി നവംബർ 6, 7, 8 തിയ്യതികളിൽ എറണാകുളത്ത് വെച്ച് നടക്കുന്ന മുസ്ലിം യൂത്ത് ലിഗ് സംസ്ഥാന സമ്മേളനത്തിൻ്റെ സംഘാടക സമിതി രൂപീകരണ യോഗം ഒക്ടോബർ 10 ന് ശനിയാഴ്ച എറണാകുളത്ത് വെച്ച് നടക്കും.
വൈകുന്നേരം 3 മണിക്ക് കലൂർ എൽ.ഐ.സി ക്ക് സമീപമുള്ള കൊച്ചിൻ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ
(എം എം അബ്ദുൽ റഹിമാൻ മെമ്മോറിയൽ ഹാൾ) വെച്ച് നടക്കുന്ന സംഘാടക സമിതി രൂപീകരണ യോഗം യൂത്ത് ലീഗ് മുൻ സംസ്ഥാന അധ്യക്ഷൻ ഡോ എം.കെ മുനീർ ഉദ്ഘാടനം ചെയ്യും. സാമൂഹ്യ ക്ഷേമ ഫിഷറീസ് വകുപ്പ് മന്ത്രി അഡ്വ. വി. ഇ അബ്ദുൽ ഗഫൂർ, മുസ്ലിം ലീഗ് സംസ്ഥാന, ജില്ലാ നേതാക്കൾ, പോഷക സംഘടനാ ഭാരവാഹികൾ, എം.എൽ.എമാർ യോഗത്തിൽ പങ്കെടുക്കുമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി.കെ ഫിറോസ് എം.എൽ.എ യും അറിയിച്ചു.
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങൾ സംഘാടക സമിതി രൂപീകരണ യോഗത്തിൽ പങ്കെടുക്കണമെന്ന് നേതാക്കൾ തുടർന്നു.


