ദുബൈ : മലപ്പുറം ജില്ലയെയും ജില്ലയിലെ ജനങ്ങളെയും അവഹേളിക്കുന്ന തരത്തിൽ നന്ദകുമാർ നടത്തിയ പരാമർശങ്ങളിൽ ദുബായ് കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
മലപ്പുറം ജില്ലയുടെ സാമൂഹികവും സാംസ്കാരികവും ചരിത്രപരവുമായ സംഭാവനകളെ അപമാനിക്കുന്ന ഇത്തരം പരാമർശങ്ങൾ അംഗീകരിക്കാനാകില്ലെന്ന് കമ്മിറ്റി വ്യക്തമാക്കി. പൊതുസമൂഹത്തിൽ ഉത്തരവാദിത്തത്തോടെ സംസാരിക്കേണ്ട വ്യക്തികൾ തന്നെ ഒരു പ്രദേശത്തെയും അവിടുത്തെ ജനങ്ങളെയും അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തുന്നത് പ്രതിഷേധാർഹമാണ്.
നന്ദകുമാറിന്റെ പരാമർശങ്ങളിൽ ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി ഇടപെടുകയും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുകയും വേണമെന്ന് ദുബൈ കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
മലപ്പുറം ജില്ലയെയും ജില്ലയിലെ ജനങ്ങളെയും അപമാനിക്കുന്ന പ്രസ്താവനകൾക്കെതിരെ ജനാധിപത്യപരവും നിയമപരവുമായ മാർഗങ്ങളിലൂടെ ശക്തമായി പ്രതികരിക്കുമെന്നും കമ്മിറ്റി അറിയിച്ചു.
ദുബൈ കെഎംസിസി
മലപ്പുറം ജില്ലാ കമ്മിറ്റി


