കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ നഷ്ടപ്രതാപം തിരികെ പിടിക്കാൻ കേരളാ ബ്ലാസ്റ്റേഴ്സ്. ഗോൾ വലയം കാക്കാൻ അമരീന്ദർ സിംഗും നയിക്കാൻ അഡ്രിയാൻ ലൂനയും തിരികെ വരുമ്പോൾ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആസ്റ്റൺ വില്ലക്കായി പന്ത് തട്ടിയ ആന്ദ്രെ ഗ്രീനുമുണ്ട്. ഒപ്പം മുഹമ്മദ് യാസിറും വരുന്നു.
പുതിയ ഉടമകളായ അൽ ഫർസാൻ കൺസോർഷ്യമാണ് സൂപ്പർ താരങ്ങളെ രംഗത്തിറക്കുന്നത്. ചെന്നൈയിലെ പ്രീസീസൺ ക്യാമ്പിലേക്ക് അഡ്രിയാൻ ലൂന തിരിച്ചെത്തി. കഴിഞ്ഞ സീസണിൽ വായ്പ അടിസ്ഥാനത്തിൽ മറ്റൊരു ക്ലബ്ബിലേക്ക് പോയ ലുനക്ക് എയർപോർട്ടിൽ സ്വീകരണം നൽകി. പരിശീലകൻ ആഷ്ലി വെസ്റ്റ്വുഡിന് കീഴിലാണ് ക്യാമ്പ്.
Comments


