ക്രിസ്റ്റ്യാനോ റൊണാൾഡോയെ വീണ്ടും പോർച്ചുഗീസ് ടീമിൽ ഉൾപ്പെടുത്താൻ തയ്യാറാണെന്ന് പരിശീലകൻ ജോർജ് ജീസസ്. ഇപ്പോഴുള്ള സാഹചര്യങ്ങൾ പരിഹരിക്കാൻ എളുപ്പമാണെന്നും പോർച്ചുഗൽ പരിശീലകൻ വ്യക്തമാക്കി. യുവേഫ നേഷൻസ് ലീഗിൽ നോർവേക്കെതിരെയുള്ള മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജീസസ്.
‘എനിക്ക് കാര്യങ്ങളെല്ലാം മനസ്സിലായിട്ടുണ്ട്. ക്രിസ് സ്വന്തം ജീവിതത്തിൽ എന്താണ് വേണ്ടതെന്ന് സ്വയം തീരുമാനമെടുക്കട്ടെ. അതൊരു തെറ്റിധാരണ മാത്രമായിരുന്നു. ഈ പ്രശ്നം എനിക്ക് എളുപ്പത്തിൽ തീർക്കാൻ സാധിക്കുന്നതേയുള്ളൂ’ ജോർജ് ജീസസ് പറഞ്ഞു.
ആദ്യ ഇലവനിൽ അവസരം നൽകില്ലെന്ന് മുഖ്യ പരിശീലകൻ ജോർജ് ജീസസ് വ്യക്തമാക്കിയതിനെ തുടർന്നാണ് റൊണാൾഡോ പരിശീലന ക്യാമ്പ് വിട്ടു മടങ്ങി.
കോപ്പൻഹേഗനിലെ പാർക്കൻ സ്റ്റേഡിയത്തിൽ നടന്ന വാർത്താസമ്മേളനത്തിൽ, വരാനിരിക്കുന്ന മത്സരത്തിൽ 41-കാരനായ റൊണാൾഡോയെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തില്ലെന്നും ആവശ്യമായി വന്നാൽ മാത്രം സബ്സ്റ്റിറ്റ്യൂട്ടായി ഇറക്കുമെന്നും ജീസസ് മാധ്യമങ്ങളോട് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരം ടീം വിടാൻ തീരുമാനിച്ചത്.
കഴിഞ്ഞ ഞായറാഴ്ച ഓസ്ലോയിൽ നോർവേയ്ക്കെതിരെ പോർച്ചുഗൽ 2-1 ന് വിജയിച്ച മത്സരത്തിൽ റൊണാൾഡോയ്ക്ക് കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല. സബ്സ്റ്റിറ്റ്യൂട്ട് ബെഞ്ചിലായിരുന്ന താരം മത്സരശേഷം ആരാധകരെ അഭിവാദ്യം ചെയ്യാതെ നേരിട്ട് ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങിയത് വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് പരിശീലകനുമായുള്ള ഭിന്നത രൂക്ഷമായത്.


