നിയമസഭാ തിരഞ്ഞെടുപ്പിൽ കേരള രാഷ്ട്രീയ ചരിത്രത്തി ലെ ഏറ്റവും ദയനീയമായ തിരിച്ചടി നേരിട്ട്, അധികാരത്തി ന്റെ ശീതളിമയിൽനിന്ന് ഒറ്റയടിക്ക് തെരുവിലേക്ക് തൂത്തെറിയപ്പെട്ട സി.പി.എമ്മിൻ്റെ മാനസികാവസ്ഥ ഏതൊരാൾ ക്കും മനസ്സിലാകും.
പത്തു കൊല്ലം അനുഭവിച്ചറിഞ്ഞ ഭരണസുഖവും അതിന്റെ അഹങ്കാരവും പെട്ടെന്നൊരു പ്രഭാതത്തിൽ നഷ്ടപ്പെട്ടപ്പോൾ ഉണ്ടായ അങ്കലാപ്പും ജാള്യതയും മറയ്ക്കാനാണ് സി.പി.എം ഇപ്പോൾ സംസ്ഥാനത്ത് ക്രമസമാധാനം തകർക്കാൻ പണിപ്പെടുന്നത്.
അണികളെ കയറൂരിവിട്ട് നാട്ടിലുടനീളം കലാപവും ഭീകരാന്തരീക്ഷവും സൃഷ്ടിച്ച് ജനങ്ങളുടെ സമാധാനജീവിതം തകർക്കുന്ന സി. പി.എം നടപടി ജനാധിപത്യ മര്യാദകൾക്ക് പുല്ലുവില പോ ലും കൽപിക്കാത്ത ഒന്നാണ്.
അതിനായി, ഇന്ത്യയിലുട നീളം തങ്ങൾ എതിർക്കുന്നു എന്ന് വ്യാജമായി അവകാ ശപ്പെടുന്ന ബി.ജെ.പിയെത്തന്നെ തോളിലേറ്റാൻ സി.പി. എമ്മിന് യാതൊരു ഉളുപ്പുമില്ലെന്നതാണ് ഏറ്റവും വലിയ കോമഡി.
കഴിഞ്ഞ ദിവസം സംസ്ഥാന തലസ്ഥാനത്ത് ന ടന്ന സംഭവവികാസങ്ങൾ ഇതിന് അടിവരയിടുന്നതായിരുന്നു.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറി ന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് തിരുവനന്ത പുരത്ത് സംഘടിപ്പിച്ച ഏജീസ് ഓഫീസ് മാർച്ച് തകർക്കാൻ എസ്.എഫ്.ഐയെ ബി.ജെ.പിയുടെ ബി-ടീമായി സി.പി.എം ഗോദയിലിറക്കുകയായിരുന്നു.
അഖിലേന്ത്യാ ത ലത്തിൽ ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷം ഒറ്റക്കെ ട്ടായി ശബ്ദമുയർത്തുമ്പോൾ, കേരളത്തിൽ യൂത്ത് കോൺ ഗ്രസ് നടത്തിയ പ്രതിഷേധത്തെ പിന്നിൽനിന്ന് കുത്താ നാണ് സി.പി.എം ശ്രമിച്ചത്.
യൂണിവേഴ്സിറ്റി കോളജിന് മുന്നിൽനിന്ന് മാർച്ച് ആരംഭിച്ചതും ലൈറ്റുകൾ അണഞ്ഞ തും കൃത്യമായ തിരക്കഥയുടെ ഭാഗമായിരുന്നു. ഇരുട്ടി ന്റെ മറവിൽ യൂണിവേഴ്സിറ്റി കോളജ് ഹോസ്റ്റലിൽ തമ്പ ടിച്ച എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി അടക്കമുള്ള സംഘം യൂത്ത് കോൺഗ്രസ് ജാഥയ്ക്ക് നേരെ കൂക്കിവിളിക്കുകയും കല്ലെറിയുകയും ചെയ്തു.
എന്നാലത് കണ്ട് പ്രകോപിതരാകാതെ ഷാഫി പറമ്പിൽ അടക്കമുള്ള നേ താക്കൾ പ്രസംഗിച്ച് സമരം സമാധാനപരമായി അവസാ നിപ്പിച്ചു മടങ്ങാൻ തുടങ്ങുമ്പോഴാണ് ഹോസ്റ്റലിനകത്തു നിന്ന് വീണ്ടും അക്രമം അഴിച്ചുവിട്ടത്.
തുടർന്ന് എസ്.എഫ്.ഐക്കാർ കുപ്പികളും കമ്പുകളും പന്തങ്ങളും യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ വലിച്ചെറിയാൻ തുടങ്ങി.
പന്തം ആളിക്കത്തിയതിനെ തു ടർന്ന് തീ അണയ്ക്കാനെത്തിയ ഫയർഫോഴ്സ് സംഘത്തെപ്പോലും തടഞ്ഞുനിർത്തി തീ കെടുത്താതിരിക്കാൻ അതിക്രമം കാട്ടിയത് ഏതൊരു ആധുനിക സമൂഹത്തെയും നാണിപ്പിക്കുന്ന കാഴ്ചയായിരുന്നു.
പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും ഹോസ്റ്റൽ ഗ്രില്ല് അടയ്ക്കാനെത്തിയ പൊലീസുകാരെ ക യ്യേറ്റം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു എസ്.എഫ്.ഐ നേതാക്കൾ.
പൊലീസ് സമയത്തിന് ഇടപെടുത്തില്ലായി രുന്നുവെങ്കിൽ തലസ്ഥാനം ചോരക്കളമായി മാറുമായി രുന്നു. രണ്ട് കുട്ടികളുടെ തല പൊലീസ് തല്ലിപ്പൊട്ടിച്ചെന്ന വ്യാജ പ്രചാരണവുമായി എസ്.എഫ്.ഐക്കാർ തത്സമയ ചാനലുകളിൽ വന്ന് കരച്ചിലും ആക്രോശവും തുടങ്ങി.
പിന്നാലെ സി.പി.എം എം.എൽ.എമാരും നേതാക്ക ളും ഓടിയെത്തി റോഡ് ഉപരോധിച്ച് സംസ്ഥാന വ്യാപക മായി അക്രമത്തിന് ആഹ്വാനം ചെയ്യുന്ന കാഴ്ചയാണ് സം സ്ഥാനം കണ്ടത്.
ഡൽഹിയിൽ ബി.ജെ.പിക്കെതിരെ കോൺഗ്രസിനൊ പ്പം സമരം നടത്തുകയും കേരളത്തിൽ അതേ വിഷയ ത്തിൽ സമരം ചെയ്ത യൂത്ത് കോൺഗ്രസുകാരെ അക മിക്കുകയും ചെയ്യുന്ന സി.പി.എമ്മിന്റെ ഇരട്ടത്താപ്പ് പരിഹാസ്യമാണ്
യൂണിവേഴ്സിറ്റി കോളജ് ഹോസ്റ്റൽ ഒരു “പാർ ട്ടി ഗ്രാമം’ പോലെയാണ് എസ്.എഫ്.ഐക്കാർ കൈയട ക്കി വെച്ചിരിക്കുന്നത്. അവിടെ മറ്റ് വിദ്യാർത്ഥി പ്രസ്ഥാന ങ്ങളിലെ കുട്ടികൾക്ക് പ്രവേശനമില്ലെന്ന് മാത്രമല്ല, ആ വ ഴി നടക്കുന്നവരെപ്പോലും ആക്രമിക്കുന്നതാണ് ഇവരുടെ ശൈലി.
അങ്ങനെയൊരു ‘മാഫിയ താവളത്തിനുള്ളിലേ ക്ക്’ പൊലീസ് കയറിയതാണ് ഇപ്പോൾ സി.പി.എമ്മിന്റെ ഉറക്കം കെടുത്തുന്നത്. പൊലീസിന്റെ ഈ നടപടിയെ നി യമവാഴ്ചയെന്ന് വിളിക്കുന്നതിന് പകരം സ്വന്തം കുട്ടിക ളെ ഉപദ്രവിച്ചേ എന്ന് നിലവിളിക്കുന്നത് എന്ത് കഷ്ടമാണ്!
കഴിഞ്ഞ പത്ത് വർഷം തങ്ങളുടെ ഭരണത്തിൻ കീഴിൽ കെ.എസ്.യുക്കാരെയും മറ്റു പ്രതിപക്ഷ സംഘടനാ പ്ര വർത്തകരെയും വഴിയിലിട്ട് തല്ലിച്ചതച്ചപ്പോൾ അതിനെ “രക്ഷാപ്രവർത്തനം’ എന്ന് വിശേഷിപ്പിച്ച മഹാൻമാരാണ് ഇപ്പോൾ പൊലീസിന്റെ അടികിട്ടിയപ്പോൾ കണ്ണ് നീരൊ ഴുക്കുന്നത്.
ബി.ജെ.പിയെ സഹായിക്കാനും ബി.ജെ.പിയു ടെ അജണ്ട നടപ്പാക്കാനും വേണ്ടി സി.പി.എം കെട്ടിയാടി യ നാടകമാണ് തലസ്ഥാനത്തു നടന്നതെന്ന് ആർക്കും മ നസ്സിലാകും.
തോൽവി സമ്മാനിച്ച ഈർഷ്യത തീർക്കാൻ പോസ്റ്ററു കൾ കീറിയെറിഞ്ഞും തെരുവിൽ അക്രമം അഴിച്ചുവിട്ടും ഏത് തരം താഴ്ന്ന കളിയും കളിക്കാൻ തങ്ങൾ തയ്യാറാ ണെന്ന് സി.പി.എം വീണ്ടും തെളിയിച്ചിരിക്കുന്നു.
നഷ്ടപ്പെ ട്ട അധികാരം വഴിതടയൽ സമരങ്ങളിലൂടെയും തെരുവ് അക്രമങ്ങളിലൂടെയും തിരിച്ചുപിടിക്കാമെന്ന സി.പി.എമ്മി ന്റെ വിചാരം വെറും അബദ്ധം മാത്രമാണ്.
രാഷ്ട്രീയ തിരി ച്ചടികളെ ജനാധിപത്യപരമായ പക്വതയോടെ ഉൾക്കൊ ള്ളാൻ സി.പി.എം തയ്യാറാകണം. വൈകാരികമായും പ്ര തികാരബുദ്ധിയോടെയുമുള്ള നീക്കങ്ങൾ ഗുണത്തേക്കാ ളേറെ ദോഷമേ ചെയ്യൂ.
ജനാധിപത്യപരമായ തിരുത്തലുകൾക്ക് മുതിരാതെ ചപലമായ ഇത്തരം അക്രമ നടപടികളിലൂടെ സംസ്ഥാന ത്തെ തകർക്കാൻ നോക്കുന്നത് ഉത്തരവാദിത്തമുള്ള ഒ രു രാഷ്ട്രീയ പ്രസ്ഥാനത്തിന് ചേർന്നതല്ലെന്ന് ജനങ്ങൾ അവരെ ബോധ്യപ്പെടുത്തുക തന്നെ ചെയ്യും.


