ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗൽ ക്യാമ്പ് വിട്ട് പോയതിന് പിന്നാലെ താരത്തിന്റെ ഐകോണിക് ഏഴാം നമ്പർ ജേഴ്സിയുടെ പുതിയ അവകാശിയെ പ്രഖ്യാപിച്ച് പോർച്ചുഗൽ.
ഡെന്മാർക്കിനെതിരെയുള്ള മത്സരത്തിൽ റാഫേൽ ലിയോ ഏഴാം നമ്പർ ജേഴ്സി അണിയും. സാധാരണയായി താരം ജേഴ്സി നമ്പർ 17 ആണ് ഉപയോഗിക്കാറ്. എന്നാൽ ഇപ്പോൾ റൊണാൾഡോയുടെ ഏഴാം നമ്പറും റാഫേൽ ലിയോ സ്വന്തമാക്കിയിരിക്കുകയാണ്.
ആദ്യ ഇലവനിൽ അവസരം നൽകില്ലെന്ന് മുഖ്യ പരിശീലകൻ ജോർജ് ജീസസ് വ്യക്തമാക്കിയതിനെ തുടർന്നാണ് റൊണാൾഡോ പരിശീലന ക്യാമ്പ് വിട്ടു മടങ്ങി.
കോപ്പൻഹേഗനിലെ പാർക്കൻ സ്റ്റേഡിയത്തിൽ നടന്ന വാർത്താസമ്മേളനത്തിൽ, വരാനിരിക്കുന്ന മത്സരത്തിൽ 41-കാരനായ റൊണാൾഡോയെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തില്ലെന്നും ആവശ്യമായി വന്നാൽ മാത്രം സബ്സ്റ്റിറ്റ്യൂട്ടായി ഇറക്കുമെന്നും ജീസസ് മാധ്യമങ്ങളോട് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരം ടീം വിടാൻ തീരുമാനിച്ചത്.
കഴിഞ്ഞ ഞായറാഴ്ച ഓസ്ലോയിൽ നോർവേയ്ക്കെതിരെ പോർച്ചുഗൽ 2-1 ന് വിജയിച്ച മത്സരത്തിൽ റൊണാൾഡോയ്ക്ക് കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല. സബ്സ്റ്റിറ്റ്യൂട്ട് ബെഞ്ചിലായിരുന്ന താരം മത്സരശേഷം ആരാധകരെ അഭിവാദ്യം ചെയ്യാതെ നേരിട്ട് ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങിയത് വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് പരിശീലകനുമായുള്ള ഭിന്നത രൂക്ഷമായത്.


