ജനസംഖ്യാപരമായ മാറ്റങ്ങളെക്കുറിച്ച് പഠിക്കാന്‍ അടുത്തിടെ മോദി സര്‍ക്കാര്‍ നിയോഗിച്ച ഉന്നതാധികാര കമ്മിറ്റി സംസ്ഥാനങ്ങളോട് പൗരന്മാരുടെ മതാടിസ്ഥാനത്തിലുള്ള വിവരങ്ങള്‍ തേടുന്നത് വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്.
15 വര്‍ഷത്തിനിടെ രാജ്യത്തുണ്ടായ ജനനം, സ്കൂള്‍ പ്രവേശനം, വസ്തു രജിസ്ട്രേഷന്, വാഹന രജിസ് ട്രേഷന്, ആധാര്‍ എന്റോള്‍മെന്റ്, വോട്ടര്‍ ഐ.ഡി രജിസ് ട്രേഷന് എന്നിവ സംബന്ധിച്ച് മതാടിസ്ഥാനത്തിലുള്ള വിവരങ്ങള്‍ നല്‍കണമെന്നാണ് കമ്മിറ്റി സംസ്ഥാനങ്ങള്‍ക്കയച്ച സര്‍ക്കുലറില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതിനു പുറമെ പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കിടയില്‍ നടക്കുന്ന മതപരിവര്‍ത്തനം സംബന്ധിച്ച ഇന്റലിജന്‍സ് ഏജന്‍സി റിപ്പോര്‍ട്ടുകള്‍, വിവിധ കമ്മീഷന് റിപ്പോര്‍ട്ടുകള്‍, ഡിറ്റന്‍ഷന്‍ സെന്ററുകള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറണമെന്നും സര്‍ക്കുലറില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ജനസംഖ്യാ മാറ്റങ്ങളെക്കുറിച്ച് പഠിക്കുന്ന ഹൈലെവല്‍ കമ്മിറ്റി ഓണ്‍ ഡെമോഗ്രാഫിക് ചേഞ്ചസ് ആണ് സംസ്ഥാനങ്ങള്‍ക്ക് 35 ചോദ്യങ്ങളടങ്ങിയ ചോദ്യാവലി നല് കിയത്.
ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്സി വിഭാഗങ്ങള്‍ തിരിച്ചുള്ള വിവരങ്ങളാണ് വിവിധ മേഖ ലകളില്‍ നിന്ന് സമിതി തേടുന്നത്.
സ്കൂള്‍ പ്രവേശനത്തി ലെ അസാധാരണ വര്‍ധന, വോട്ടര്‍ പട്ടികയിലെ മാറ്റങ്ങള്‍, ആധാര്റേഷന് കാര്‍ഡ് രജിസ്ട്രേഷനിലെ വര്‍ധനവ് എന്നി വയും സമിതിയുടെ പരിശോധനയില്‍ ഉള്‍പ്പെടുന്നു.
ചരി ത്രപരമായ ജനനനിരക്കുമായി പൊരുത്തപ്പെടാത്ത രീതി യില്‍ ഏതെങ്കിലും ജില്ലകളില്‍ സ്കൂള്‍ പ്രവേശനം വര്‍ധി ച്ചിട്ടുണ്ടോ എന്നതിന്റെ കാരണവും സമിതി ചോദിച്ചിട്ടു ണ്ട്.
കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനിടെ സംസ്ഥാനങ്ങ ളില്‍ സ്ഥാപിച്ച ക്ഷേത്രങ്ങള്‍, പള്ളികള്‍, ക്രിസ്ത്യന്‍ ദേ വാലയങ്ങള്‍ തുടങ്ങിയ മതസ്ഥാപനങ്ങളുടെ വിവരങ്ങ ളും സമിതി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇവയുടെ ജി.ഐ.എസ് മാപ്പിങ് നടത്തിയിട്ടുണ്ടോ എന്ന തും ചോദ്യാവലിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മതവിദ്യാ ഭ്യാസ സ്ഥാപനങ്ങള്‍, മദ്രസകള്‍ എന്നിവയുടെ വിവരങ്ങ ളും തേടിയിട്ടുണ്ട്.
മുന്‍ തലമുറയിലെ ജനന സര്‍ട്ടിഫി ക്കറ്റുകളോ കുടുംബ രേഖകളോ ഇല്ലാത്ത വ്യക്തികളു ടെ കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തെ താമസം, മതം, വര്‍ഗം തിരിച്ചുള്ള വോട്ടര്‍ രജിസ്ട്രേഷന് വിവരങ്ങളും സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.
ആധാര്‍, വോട്ടര്‍ ഐ.ഡി, റേഷന്‍ കാര്‍ ഡ് എന്നിവയില്‍ അസാധാരണമായ വര്‍ധനയുണ്ടായ ജി ല്ലകളുടെ വിവരങ്ങളും തേടുന്നു.
വാഹന രജിസ്ട്രേഷനിലും സമാനമായ വിവരങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പതിനഞ്ച് വര്‍ഷത്തെ മതം തിരിച്ചുള്ള ഗതാഗത, ഗതാഗതേതര വാഹന രജിസ്ട്രേഷന് വിവരങ്ങള്‍, അതിര്‍ത്തി ജില്ലകളിലും അതിവേഗം നഗരവല്‍ക്കരിക്കപ്പെടുന്ന പ്രദേശങ്ങളിലുമുള്ള വാണിജ്യ വാഹന ലൈസന്സുകളിലെ അസാധാരണ വര്‍ധന എന്നിവയും പരിശോധിക്കാനാണ് നിര്‍ദേശം.
ആദിവാസി മേഖലകളിലെ ജനസംഖ്യാ മാറ്റവും സമിതിയുടെ അന്വേ ഷണ പരിധിയിലാണ്.
പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കിടയി ലെ മതപരിവര്‍ത്തനം സംബന്ധിച്ച പഠനങ്ങള്‍, രഹസ്യാ ന്വേഷണ റിപ്പോര്‍ട്ടുകള്‍, ജില്ല തിരിച്ചുള്ള പ്രവണതകള്‍, സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ തുടങ്ങിയ വിവരങ്ങളും സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍ ഭരണ ഘടനയുടെ മതനിരപേക്ഷ സ്വഭാവം കാരണം പല വകു പ്പുകളും ഇത്തരം വിവരങ്ങള്‍ മതാടിസ്ഥാനത്തില്‍ ശേ ഖരിക്കാറില്ലെന്നാണ് സംസ്ഥാന ഉദ്യോഗസ്ഥരുടെ നില പാട്.
ജനന രജിസ്ട്രേഷന് പോലുള്ള ചില മേഖലകള്‍ ഒ ഴികെ ആവശ്യപ്പെട്ട പല വിഭാഗങ്ങളിലെയും മതം തിരി ച്ചുള്ള വിവരങ്ങള്‍ നിലവില്‍ ലഭ്യമല്ലെന്നാണ് ഉദ്യോഗ സ്ഥര്‍ പറയുന്നത്.
നിയമവിരുദ്ധ കുടിയേറ്റവും അസാധാ രണമായ ജനസംഖ്യാ മാറ്റങ്ങളും പഠിക്കാനും അവ നേ രിടാനുള്ള നടപടികള്‍ നിര്‍ദേശിക്കാനുമാണ് വിരമിച്ച സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് പ്രകാശ് പ്രഭാകര്‍ നൗ ലെകര്‍ അധ്യക്ഷനായ സമിതിയെ 2026 മേയ് 26നാണ് കേ ന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചത്.
കേന്ദ്ര സര്‍ക്കാറിന്റെ നീക്കം ഗൂഢ ലക്ഷ്യത്തോടെയുള്ളതാണെന്ന ആരോപണം പ്രതിപക്ഷം ഉയര്‍ത്തിക്കഴിഞ്ഞിട്ടുണ്ട്.
നേരത്തെ നിശ്ചയിച്ച അജണ്ട അനുസരിച്ചുള്ളതാണ് പ്രസ്തുത കമ്മിറ്റികളുടെ നീക്കമെന്നും ഇത് നേരത്തെ തയ്യാറാക്കിയതാണെന്ന കാര്യത്തില്‍ സംശയ മില്ലെന്നുമാണ് കോണ്‍ഗ്രസ് ആരോപിച്ചിരിക്കുന്നത്.
മതത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള നിരന്ത രമായ ശ്രമങ്ങള്‍ നടത്തുന്ന ഒരു ഭരണകൂടത്തിന്റെ ഭാഗ ത്തുനിന്നും ഈ രീതിയിലുള്ള ഒരു കണക്കപ്പെടുണ്ടാകു മ്പോള്‍ അതിനെ സ്വാഭാവികമായിക്കാണാന് സാധ്യമല്ല.
മാത്രവുമല്ല, ന്യൂനപക്ഷ, പിന്നോക്ക ജനവിഭാഗങ്ങളുടെ ഉന്നമനമെന്ന ഭരണഘടനാപരമായി ഉത്തരവാദിത്ത നിര് വഹണത്തിനുവേണ്ടി മുന്‍ സര്‍ക്കാറുകളുടെ കാലത്ത് സച്ചാര്‍ കമ്മീഷന്‍പോലുള്ള സംവിധാനങ്ങള്‍ കൊണ്ടുവന്നപ്പോള്‍ അതിനെ നഖശിഖാന്തം എതിര്‍ത്തവരാണ് അന്നത്തെ പ്രതിപക്ഷമായിരുന്ന ബി.ജെ.പി.
ജാതിയും ഉപജാ തിയും കെട്ടുപിണഞ്ഞുകിടക്കുന്ന ഒരു സമൂഹത്തില്‍ ജ നങ്ങളുടെ അവസ്ഥാവിശേഷം മനസ്സിലാക്കാനും പുരോ ഗതിക്കാവശ്യമായ നടപടികള്‍ സ്വീകരിക്കാനും ജാതി സെന്‍സസ് അനിവാര്യമാണെന്നിരിക്കെ അതിനുപോലും തയാറാകാതിരുന്നവരാണ് മോദി സര്‍ക്കാര്‍.
ഒടുവില്‍ നില് ക്കക്കള്ളിയില്ലാതയപ്പോള് മാത്രമാണ് ഭാഗികമായെങ്കി ലും ഈ ഉദ്യമത്തിന് മുതിര്‍ന്നത്. എന്നാല്‍ ഇതേ സര് ക്കാര് ജനനം മുതല്‍ മരണംവരെ സകല വിഷയങ്ങളി ലും മതംതേടുമ്പോള് അതിനെ സദുദ്ദേശത്തോടെ നോ ക്കിക്കാണാന് ഏതായാലും സാധ്യമല്ല.


