Skip to content
cropped-Mast-Black-1.png

Primary Menu
  • Home
  • World
  • India
  • Kerala
  • Sports
  • Editorial
  • Culture
  • Video stories
  • Epaper
  • More
    • Local news
    • Business
    • Health
Light/Dark Button
  • Home
  • ഇതിഹാസത്തിന്റെ നാൾവഴികൾ
  • Article

ഇതിഹാസത്തിന്റെ നാൾവഴികൾ

webdesk26 September 28, 2026 1 min read
ch

ഫലിതോക്തിയാലും ജ്ഞാന സമ്പന്നതയാലും സമൃദ്ധമായ സി. എച്ചിന്റെ എഴുത്തും പ്രഭാഷണവും നേരിട്ടാസ്വദിച്ചവർ ഇന്നും പുതുതലമുറക്ക് അവ ഒരനുഷ്ഠാനമെന്ന പോലെ കൈമാറുകയാണ്. കക്ഷിഭേദമന്യേ സി.എച്ചിനെ കേൾക്കാനും വായിക്കാനും സന്നദ്ധരായ മുൻ കാലനേതാക്കളെയാണ് പുതിയ കാലത്തെ യുവാക്കളും വിദ്യാർത്ഥികളും മാതൃകയാക്കേണ്ടത്. ഡോ.ജോർജ് ഓണക്കൂർ എഡിറ്റ് ചെയ്ത സി.എച്ചിന്റെ നിയമസഭാ പ്രസംഗമെന്ന പ്രൗഢ കൃതിയും ഒലീവ് ബുക്സ് പ്രസിദ്ധീകരിച്ച സി.എച്ചിൻ്റെ സമ്പൂർണ കൃതിയും ആധുനിക കേരളത്തിന്റെ ചരിത്രവും സാഹിത്യത്തിലെ അപൂർവമായ സർഗ വിഭവവുമാണ്.

സി.എച്ചെന്ന മഹാ മനീഷിയെ അറിയാനും പഠിക്കാനും ഓരോ സ്‌മരണാദിനവും മുസ്ലിം ലീഗും പോഷകപ്രസ്ഥാനങ്ങളും ഉപയോഗപ്പെടുത്താറുണ്ട്. ഇത് കുറേ കൂടി ഗൗരവതരമായും ബോധപൂർവവും നിർവഹിക്കുകയെന്നത് ഇന്നത്തെ കാലത്ത് ഏറ്റവും മികച്ച രാഷ്ട്രീയ സാംസ്കാരിക പ്രവർത്തനമാണ്. ഈ തിരിച്ചറിവിന്റെ ഭാഗമായാണ് ഇന്നു മുതൽ ഒക്ടോബർ നാലു വരെ മലപ്പുറം ജില്ലയിലെ പഞ്ചായത്ത് മുനിസിപ്പൽ തലങ്ങളിൽ ഒരാഴ്ച്ചക്കാലം നീണ്ട് നിൽക്കുന്ന സി.എച്ചിന്റെ ഓർമകൾ പങ്ക് വെക്കുന്ന സവിശേഷമായ സംഗമങ്ങൾക്ക് മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്‌തിരിക്കുന്നത്. ഇന്ന് വൈകീട്ട് ഏഴു മണിക്ക് മഞ്ചേരി മുനിസിപ്പൽ തല സ്‌മരണാസംഗമത്തോടെ ആരംഭിക്കുകയും ഒക്ടോബർ നാലിന് താനൂർ മുനിസിപ്പൽ സംഗമ ത്തോടെ സമാപിക്കുകയും ചെയ്യും.

മുസ്ലിംലീഗിനെ നയിച്ച സി.എച്ച് ഒരു കാലഘട്ടത്തിന്റെ തന്നെ ഇതിഹാസമായി പരിണമിക്കുന്നതെങ്ങനെ എന്ന ചോദ്യത്തിനുള്ള ഉത്തരം സമഗ്രമായി പ്രതിപാദിക്കുന്ന ‘പേരിന് പിന്നിൽ’ എന്ന അധ്യായം ചരിത്ര പുസ്തകത്തിന്റെ ആധികാരികതക്ക് മുതൽക്കൂട്ടാണ്. “ഇങ്ങനെയുമൊരു മനുഷ്യൻ’ എന്ന തല വാചകത്തിലൂടെ മാനവികതയുടെ ആൾരൂപമായ സി.എച്ചിൻ്റെ സ്നേഹാർ ദ്രമായ ജീവിതാനുഭവങ്ങൾ കോറിയിടുന്നതാണ് രണ്ടാം അധ്യായം.

“കാലം കൊതിച്ച പിറവി’ എന്ന അധ്യായം സി.എച്ചിന്റെ ജനനവും ബാല്യ കാല കൗമാര ജീവിതങ്ങളുമൊക്കെ ഗ്രാമീണ ജീവിതത്തിൻ്റെ മധുരസ്‌മരണകളിലൂടെ വായനക്കാരനെ കൈപിടിച്ചു നടത്തുന്നു. സി എച്ചിൻ്റെ ജന്മനാടായ അത്തോളിയുൾപ്പെടെ പരിസര പ്രദേശങ്ങളിൽ നിന്നും എഴുത്തുകാരൻ ശേഖരിച്ച അത്യപൂർവ്വ വിവരങ്ങൾ ഈ അ ധ്യായത്തിന് മാറ്റ് കൂട്ടുന്നു.

വിശാലമായ ജനാധിപത്യ സംവിധാനത്തിൽ ന്യൂനപക്ഷ സംഘടിത രാഷ്ട്രീയത്തിന്റെ പ്രാധാന്യം വിവരിക്കുന്ന ‘ഇന്ത്യയിലെന്തിന് മുസ്ലിംലീഗ്’ എന്ന അധ്യായം ഇന്ത്യയിലെ മുസ്ലിം സമൂഹത്തിൻ്റെ സമസ്ത മേഖലകളെയും പ്രചോദിതമാക്കിയ നുറ്റാണ്ടുകളുടെ പോരാട്ടങ്ങൾ വിവരിക്കുന്നു. സർ സയ്യിദിൽ ആരംഭം കുറിക്കപ്പെട്ട വിദ്യാഭ്യാസ നവോത്ഥാനത്തിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ട് സർവ്വേന്ത്യാ മുസ്‌ലിം ലീഗിലൂടെയുള്ള ഇന്ത്യൻ മുസ്ലിംകളുടെ രാഷ്ട്രീയ മുന്നേറ്റം വരെ സമഗ്രമായി പ്രതിപാദിക്കുന്ന അധ്യായത്തിൽ സി.എച്ച് ചേർത്തു വായിക്കപ്പെടുന്നത് കൗതുകകരവും എഴുത്തുകാരന്റെ ചരിത്രാന്വേഷണ ത്വരയുടെ മകുടോദാഹരണവുമാണ്. ചരിത്ര സംഭവങ്ങൾക്ക് മനോഹരമായ ഉപമ നൽകുന്ന എഴുത്ത് ശൈലി ധാരാളമായി പുസ്തകത്തിൽ പ്രകടമാണ്.

ഫാസിസ്റ്റ് വൽക്കരണ ചരിത്രമെഴുത്തിൽ ബോധപൂർവ്വമായ തെറ്റിധാരണകൾക്ക് വിധേയമായി വികലമാക്കപ്പെട്ടതായി കാണുന്ന മുഗള ചക്രവർത്തി ബാബറും ഔരംഗസേബും മൈസൂർ സുൽത്താൻ ടിപ്പുസുൽത്താനുമുൾപ്പെടെയുള്ള ധാരാളം ചരിത്രപുരുഷന്മാർ ഹ്രസ്വവും മനോഹരവുമായ വിവരണങ്ങളിലൂടെ നേർചിത്രമായി പുസ്ത‌ക ത്താളുകളിൽ അടയാളപ്പെടുന്നുണ്ട്. ജിന്നയെയും മുസ്ലിംലീഗനെയും മാത്രം വിഭജനത്തിന്റെ ഉത്തരവാദികളാക്കി ഒരു പ്രത്യേക വിഭാഗത്തിനുമേൽ വർഗീയ ചാപ്പ കുത്തുന്ന ആരോപണങ്ങളെയും വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ പുസ്‌തകം പൊളിച്ചടക്കുന്നു. ഗാന്ധിജി, ജിന്ന, നെഹ്റു, പട്ടേൽ, ആസാദ്, അംബേദ്ക്കർ ഉൾപ്പെടെ മഹാനേതാക്കളുടെ പ്രഗൽഭ്യവും അതോടൊപ്പം ന്യൂനതകളും സി.എച്ചിൻ്റെ വീക്ഷണങ്ങളിലൂടെ പുസ്‌തകം തുറന്നു കാട്ടുന്നു. 1890-കൾ തൊട്ട് അഖണ്ഡഭാരതത്തിൽ ആരംഭം കുറിക്കപ്പെട്ട വർഗീയ പ്രസ്ഥാനങ്ങളുടെ തേരോട്ടം രാജ്യ വിഭജനത്തിലേക്കെത്തി നിൽക്കുന്ന ചരിത്ര വഴികളെ പുസ്‌തകം വ്യക്തമായി വരച്ചു കാണിക്കുന്നു.

“ഉയിർത്തെഴുന്നേൽപ്പ്’ എന്ന അധ്യായമാകട്ടെ വിഭജനാനന്തരം അവഗണിക്കപ്പെടുകയും പിന്നോക്കം പോകുകയും ചെയ്ത‌ മുസ്‌ലിങ്ങളാദിന്യൂനപക്ഷങ്ങളിലേക്ക് പ്രതീക്ഷകളുടെ കൊടി യടയാളവുമായി ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന്റെ കടന്നു വരവും അതുവഴി സി.എച്ച് എന്ന നേതാവിന്റെ ഉദയവും വിവരിക്കുന്നു.

ഒരു നൂറ്റാണ്ടിലേക്കുള്ള പ്രയാണവുമായി കേരളീയ പത്രപ്രവർത്തന ചരിത്രത്തെ ധന്യമാക്കിയ ചന്ദ്രികയുടെയും മലയാളപത്ര പ്രസിദ്ധീകരണ ലോകത്ത് ചന്ദ്രികക്ക് പ്രമുഖ സ്ഥാനം നേടിക്കൊടുത്ത അതിന്റെ ചീഫ് എഡിറ്റർ സി.എ ച്ച് മുഹമ്മദ് കോയയുടെയും ചരിത്രമാണ് “ചന്ദ്രികയും സി എച്ചും’ എന്ന അധ്യായം വിവരിക്കുന്നത്. ഹതാശയറിയൊരു സമൂഹത്തിന് എത്രമേൽ അനിവാര്യമായിരുന്നു ചന്ദ്രികയുടെ പിറവിയെന്ന വൈകാരികമായി തുറന്നു കാ ട്ടുന്ന അധ്യായം ആരംഭിക്കുന്നത് ഇപ്രകാരമാണ്.

“വിജ്ഞാന വിസ്ഫോടനങ്ങളുടെ പശ്ചാത്തലമൊരുക്കി സാമൂഹിക നവോത്ഥാനത്തിന്റെ സിരപടലങ്ങളിലെല്ലാം ചിന്തയുടെ ഊർജ്ജം പ്രസരിപ്പിച്ച് മലയാളക്കരക്ക് സാംസ്‌കാരിക ബോധം പകർന്നു നൽകിയതിൽ ചന്ദ്രികയുടെ സംഭാവനകൾ അവിസ്‌മരണീയമായിരുന്നു. മുസ്‌ലിങ്ങളാദി ന്യൂനപക്ഷ പിന്നോക്ക സമുദായങ്ങളെ സംബ ന്ധിച്ച് അവരുടെ രാഷ്ട്രീയ സാമൂഹിക മേഖലകളിലെല്ലാം അവിശ്വസനീയമായ മുന്നേറ്റത്തിനും അവകാശ പോരാട്ട ങ്ങൾക്കും അക്ഷരങ്ങളിൽ അഗ്‌നിപടർത്തിയ പത്രപ്രസ്ഥാനമായിരുന്നു ചന്ദ്രിക. മുക്കാൽ നൂറ്റാണ്ടു മുമ്പൊരു ബലി പെരുന്നാൾ ദിനത്തിൽ പിറവിയെടുത്ത കേവലമൊരു വാർത്താമാധ്യമം മാത്രമായിരുന്നില്ല അത്, അപരവൽക്കരിക്കപ്പെട്ടൊരു ജനവിഭാഗത്തിന്റെ കൈകളിലേക്കായിരുന്നില്ല, ഖൽബറകളിലേക്കായിരുന്നു. തങ്ങളുടെ അവകാശ ങ്ങൾ എന്തെന്നറിയാനും അതെങ്ങിനെ നേടിയെടുക്കണമെന്നുമുള്ള ചിന്തയെ പ്രസരിപ്പിച്ചുകൊണ്ട് ചന്ദ്രിക ഉദിച്ചുയർന്നത്’.

‘പെറ്റനാടിന്നഭിമാനം’ എന്ന അധ്യായം തന്റെ രാഷ്ട്രീയ പ്രസ്ഥാനത്തിന് വേരോട്ടമില്ലാതിരുന്നിട്ടും ജന്മദേശത്തിന്റെ സമൂലമായ വികസനത്തിന് ചെയ്തുകൂട്ടിയ നിസ്വാർത്ഥമായ പ്രവർത്തനങ്ങളിലൂടെ ആധുനിക അത്തോളിയുടെ ശിൽപിയായ സി.എച്ചിനെ തിരിച്ചറിയാൻ അത്തോളിയിലെ നവതലമുറക്ക് സാധ്യമാകുന്നു. അതോടൊപ്പം കേരളത്തി ന്റെ സമസ്ത മേഖലകളിലും വികസനത്തിന്റെ ചരിത്രം രചിച്ച മാതൃകായോ ഗ്യനായ ഭരണാധികാരിയെ വായനക്കാർ അടുത്തറിയുന്നു.

‘പ്രഗൽഭനായ ഭരണാധികാരി’ എന്ന അധ്യായത്തിലൂടെ കേവലം 56 വർഷ ങ്ങൾക്കുള്ളിൽ നൂറ്റാണ്ടു കാലങ്ങളിലേക്ക് പോലും പ്രകീർത്തിക്കപ്പെടുന്ന വിധം സി.എച്ച് നൽകിയ സംഭാവനകളെ വരച്ചു കാട്ടുന്നു. കാലിക്കറ്റും കൊച്ചിയും ഉൾപ്പെടെ സർവ്വകലാശാലകൾ പടുത്തുയർത്തിയ, പത്താം ക്ലാസ് വരെ യുള്ള വിദ്യാഭ്യാസം സൗജന്യമാക്കിയ വിദ്യാഭ്യാസമന്ത്രി, നക്‌സലൈറ്റുകളെ ഉൾപ്പെടെ അടിച്ചമർത്തി കേരളീയ സാഹചര്യങ്ങൾ സുരക്ഷിതമാക്കിയ കരുത്തനും നിക്ഷ്‌പക്ഷനുമായ ആഭ്യന്തര മന്ത്രി, ഹ്രസ്വമായ നാളുകൾ മാത്രമാണ് മുഖ്യമന്ത്രി പദവിയിൽ ഇരുന്നതെങ്കിലും അനാഥ ശാലകളിൽ അന്തേവാ സികൾക്ക് ധനസഹായം നടപ്പിലാക്കിയതും വിവാദമായ ഭൂപരിഷ്‌കരണ ബില്ലിലെ അപാകതകൾ പരിഹരിച്ച് ഇഷ്ടദാന ബിൽ പാസാക്കിയതുൾപ്പെടെ വിപ്ലവകരമായ നേട്ടങ്ങൾ സമ്മാനിച്ച മുഖ്യമന്ത്രി ഉൾപ്പെടെ നിയതമായ പ്രകീർത്തനങ്ങളിൽ മാത്രം പലപ്പോഴും പരിമിതപ്പെട്ടു പോകാറുള്ള സി.എച്ചിലെ അധികമാരും വായിക്കപ്പെടാതെ പോയ മറ്റു വകുപ്പുകളിലെ ഭരണ നൈപുണ്യവും പുസ്‌തകം സമഗ്രമായി വിലയിരുത്തുന്നു.

അങ്കണവാടികൾക്കുൾപ്പെടെ ഇന്ന് കാണുന്ന ധാരാളം അടിസ്ഥാന സൗകര്യങ്ങൾക്ക് വിത്തുപാകിയ പ്രഗത്ഭനായ സാമൂഹികക്ഷേമവകുപ്പ് മന്ത്രിയെയും ബോൾഗാട്ടി പാലസും വേളി കായലും മുതൽ തേക്കടി വരെയുള്ള എണ്ണമറ്റ വിനോദ സഞ്ചാരകേന്ദ്രങ്ങളെ വിപുലീകരിച്ചു കൊണ്ട് കേരളത്തെ പ്രശസ്ത‌മായ ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റിയ പ്രഗൽഭനായ ടൂറിസം മന്ത്രിയെയും കോഴിക്കോട് ഫ്‌ളൈ ഓവർ, ബൈപാസ് റോഡ് ഉൾപ്പെടെ നൂറുകണക്കിന് പാലങ്ങളും റോഡുകളുമായി കേരളത്തിന്റെ ഗതാഗത സങ്കൽപ്പങ്ങൾക്ക് നിറച്ചാർത്ത് നൽകിയ പൊതുമരാമത്ത് വകുപ്പ് മന്ത്രിയെയും പുസ്‌തകം സമഗ്രമായി വരച്ചിടുന്നു. വ്യവസായം, ധനകാര്യം, വഖഫ് ഉൾപ്പെടെ സി.എച്ചിന്റെ കരസ്പർശമില്ലാത്ത മന്ത്രിവകുപ്പുകൾ തുലോം വിരളമായിരുന്നുവെന്ന അറിവിലേക്ക് പുസ്‌തകവായന കടന്നു ചെല്ലുന്നു. കേവലം 25 വയസ്സിൽ നഗര സഭാ കൗൺസിലറിൽ തുടങ്ങിയ രാ ഷ്ട്രീയ ജീവിതം എം.എൽ.എ, എം.പി ഉൾപ്പെടെജനസേവനത്തിന്റെ അടയാഭരണങ്ങളെല്ലാം എടുത്തണിഞ്ഞ ഊർ ജ്വസ്വലവും ജനസേവകനും ഏറ്റവും പ്രായം കുറഞ്ഞ കേരള നിയമസഭാ സ്പീക്കറും പ്രഗത്ഭനായ പത്രാധിപരും സാഹിത്യകാരനുമൊക്കെയായി അതി രുകളില്ലാത്തൊരു വായ്നാത്ഭുതമായി പുസ്തകത്താളുകളിലാകെ സി.എച്ച് പടർന്നു കയറുന്നു.

‘വാക്കും വരയും’ എന്ന പേരിൽ പ്ര ഭാഷണ കലയുടെ കുലപതിയായ സി.എച്ചിന്റെ വൈജ്ഞാനികവും ഗാംഭീര്യവുമായ വാഗ്ധോരണിക്കൊപ്പം മർ മ്മം കൊള്ളുന്ന നർമ്മം കൊണ്ട് ശ്രോ താക്കളെ ചിരിപ്പിച്ചു കൊല്ലുന്ന അനിതരസാധാരണമായ വാഗ്‌വിലാസത്തെ പൂർണ്ണാർത്ഥത്തിൽ രേഖപ്പെടുത്തുന്നു. തിരക്കേറിയ രാഷ്ട്രീയ നേതാവും ഭരണാധികാരിയും പത്രാധിപരുമൊക്കെയായി അവിശ്രമം പ്രവർത്തിക്കുന്നതിനിടയിലും ഒരു ഡസനിലേറെ പു സ്തകം രചിച്ച് വായനാലോകത്തെ ധന്യമാക്കിയ സി.എച്ചിലെ സാഹിത്യകാരനെയും പുസ്തകം പരിചയപ്പെടുത്തുന്നു. എസ്.കെ പൊറ്റക്കാടിനു ശേഷം മലയാള ഭാഷയിൽ ഏറ്റവും കൂടുതൽ സഞ്ചാര സാഹിത്യമെഴുതിയ അനുഗ്രഹീത തൂലികയുടെ ഉടമയായി അക്ഷര വെളിച്ചം തൂകിയ സി.എച്ചിന്റെ യാത്രാ വിവരണങ്ങൾ ഒരുകാലത്ത് മലയാളത്തിന്റെ വായനപ്പുറങ്ങളിൽ ഏറെ പ്രാധാന്യം നേടിയിരുന്നു.

നിക്ഷ്‌പക്ഷവും അനിതരസാധാരണവുമായ ഭരണ നിപുണതയിലൂടെ കേരള സമൂഹത്തിനാകെ വിളക്കുമാടമായി പ്രകാശിക്കുമ്പോഴും ചരിത്രപരമായ കാരണങ്ങളാൽ അവഗണിക്കപ്പെട്ടിരുന്ന തന്റെ സമുദായത്തിന്റെ അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടത്തിലെ സർവ്വസൈന്യാധിപനായും ഒരേസമയം സി.എച്ച് നിലകൊണ്ടു. മുസ്ലിം സാമുദായിക നവോത്ഥാനത്തിന് നവചരിത്രം കുറിച്ചു.

‘സമുദായത്തിന്റെ സി.എച്ച്’ എന്ന പുസ്തകത്തിലെ ഏറ്റവും സുദീർഘമായ ഈ അധ്യായത്തിൽ തന്റെ സമുദായത്തിനായി അവിശ്രമം അധ്വാനിച്ച സി.എച്ചിന്റെ പ്രവർത്തനങ്ങൾ വിവരണാതീതമാംവിധം ത്യാഗഭരിതമാണ്.

ലോക ചരിത്രത്തെ വിസ്‌മയാവഹമാക്കിയ ചില ചരിത്രപുരുഷന്മാരോടും പ്രസ്തുത അധ്യായം സി.എച്ചിനെ താരതമ്യ പഠനത്തിന് വിധേയമാക്കുന്നുണ്ട്. പല കാലഘട്ടങ്ങളിലായി ജീവിച്ചിരുന്ന അവരെല്ലാം സി.എച്ചുമായി പുലർത്തു ന്ന അദ്ഭുതകരമായ സാമ്യത കൗതുകകരവും രചയിതാവിൻ്റെ ചരിത്രത്തോടുള്ള അനുപമമായ അന്വേഷണത്വരയുടെ മികച്ച ഉദാഹരണവുമാണ്.

‘വിട’ എന്ന അധ്യായത്തിലൂടെ നശ്വരമായ ലോകത്തെ അനശ്വരത തീർത്ത് കടന്നുപോകുന്ന സി.എച്ചിൻ്റെ അന്ത്യനിമിഷങ്ങൾ ഒരിറ്റു കണ്ണീരുപൊഴിക്കാതെ വായിച്ചു തീർക്കാൻ കഴിയില്ല. പുസ്‌തകത്തിന്റെ അവസാന ഭാഗങ്ങളിൽ ‘സ്‌മരണ’ എന്ന അധ്യായത്തിൽ സി.എച്ചിന്റെ പേരിലുള്ള സ്മാരകങ്ങളും പുരസ്‌കാരങ്ങളും സ്കോളർഷിപ്പുകളും പഠനകേന്ദ്രങ്ങളും ജീവകാരുണ്യ സംവിധാനങ്ങളും എഴുതപ്പെട്ട പുസ്ത‌കങ്ങളും ഡോക്യൂമെന്ററികളുമുൾപ്പെടെ സമൂഹത്തിലെ നിഖിലമേഖലകളിലും ഇന്നും അടയാളപ്പെട്ട കാണുന്ന സമ്പൂർണ്ണ വിവരണങ്ങളെ ഉൾക്കൊള്ളുന്നു. ‘വഴിവിളക്കുകൾ’ എന്ന അധ്യായം സി.എച്ചിലെ കഴിവുകളെ കണ്ടെത്തി വളർത്തിയ കെ.എം സീതി സാഹിബ്, അബ്ദുറഹിമാൻ ബാഫഖി തങ്ങൾ, ഖാഇദേ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബ് ഉൾപ്പെടെ ഏതാനും പൂർവ്വസൂരികളായ നേതാക്കന്മാരുടെ ഹ്രസ്വമായ ചരിത്രങ്ങ ളെ അടയാളപ്പെടുത്തുന്നു. “ഉപക്രമം’ എന്ന അധ്യായം സി.എച്ചിന് മുമ്പുള്ള കാലഘട്ടത്തിൽ മുൻഗാമികൾ പടുത്തുയർത്തിയ ഫാറൂഖ് കോളജ്, തിരൂരങ്ങാടിയ തീംഖാന ഉൾപ്പെടെ മാതൃകാ സംവിധാനങ്ങളെയും ഇന്ത്യൻ ഭരണഘടനാ നിയമനിർമ്മാണ സഭയിലുൾപ്പെടെ മുസ്‌ലിം ലീഗ് നേതാക്കൾ സമുദായ സംരക്ഷണത്തിനേകിയ സംഭാവനകളുടെ ചരിത്രഗാഥകളും വിവരിക്കുന്നു.

അവസാന അധ്യായമായ ‘പ്രതിധ്വനി’ സി.എച്ച് മുഹമ്മദ് കോയ വെട്ടിത്തെളിച്ച പന്ഥാവുകളിലൂടെ ഹരിതരാഷ്ട്രീയം കടന്നുപോയ കാലഘട്ടങ്ങളെ അടയാളപ്പെടുത്തുന്നു. ഇന്നോളമുള്ള മുസ്‌ലിം ലീഗിന്റെ സംഭാവനകളെ അടയാളപ്പെടുത്തുന്ന ഈ അധ്യായത്തോടു കൂടി ഇന്ത്യൻ മുസ്ലിംകളുടെ നൂറ്റാണ്ടുകളുടെ ചരിത്ര വായനയാണ് സി.എച്ചിലൂടെ പുസ്തകം ലിഖിതമാക്കുന്നത്. അതുകൊണ്ടുതന്നെ പൊതുവായ ചരിത്രവായനയുടെ മേച്ചിൽപുറങ്ങൾ തേടുന്ന ചരിത്ര സ്നേഹികൾക്ക് വിജ്ഞാന സമ്പാദനത്തിന് മുതൽകൂട്ടായൊരു രചനാ വൈഭവമാണ് സി.എച്ച് മുഹമ്മദ് കോയ ഇതിഹാസത്തിന്റെ നാൾവഴികൾ എന്ന പുസ്‌തകമെന്ന് നിസ്സംശയം പറയാം. സി.എച്ചിന്റെ പുത്രനും മുസ്‌ലിം ലീഗ് നേതാവുമായ ഡോ.എം.കെ മുനീറാണ് പുസ്‌തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്. ഒലിവ് പബ്ലിക്കേഷൻസ് കോഡിനേറ്റർ കെ. സന്ദീപിൻ്റെ നേതൃത്വത്തിൽ അണിയിച്ചൊരുക്കിയ 550 പേജുകൾ വരുന്ന പുസ്തകം 2026 നവംബർ ആദ്യ വാരത്തിൽ ലോകപ്രശസ്തമായ ഷാർജ ബുക്ക്ഫെയറിൽ പ്രകാശിതമാകും.

Comments

About the Author

webdesk26

Editor

Author's posts

What do you feel about this?

  • Article

Continue Reading

Previous: ‘നിങ്ങള്‍ക്കാള് മാറിയതാണ് ഭായ്, ഇത് ബാബുവല്ല!’; ബംഗാളി ബീഡിക്കവറിൽ നടൻ സിദ്ദീഖിന്റെ ചിത്രം കണ്ട് അമ്പരന്ന് മലയാളികൾ
Next: ജർമ്മൻ മണ്ണിൽ തുടക്കത്തിലെ ക്ലോസായി ക്ലോപ്പ് ;ചരിത്ര നാണക്കേടിന്റെ ചരിത്രം തിരുത്തി ഗ്രീസ് വിജയ​ഗാഥ

Author's Other Posts

മുൻ നായകനെയും മറികടന്നു; അനന്തപുരിയിൽ ആളിക്കത്തി വിരാട ചരിതം New Project (5)

മുൻ നായകനെയും മറികടന്നു; അനന്തപുരിയിൽ ആളിക്കത്തി വിരാട ചരിതം

webdesk26 September 28, 2026
ലങ്കക്ക് പിന്നാലെ വിൻഡീസും കീഴടക്കി; പുതിയ ചരിത്രമെഴുതി കോലി New Project (4)

ലങ്കക്ക് പിന്നാലെ വിൻഡീസും കീഴടക്കി; പുതിയ ചരിത്രമെഴുതി കോലി

webdesk26 September 28, 2026
സി.എച്ച്.സ്മരണയുടെ നൈരന്തര്യം New Project (3)

സി.എച്ച്.സ്മരണയുടെ നൈരന്തര്യം

webdesk26 September 28, 2026
CH ഒരു പാഠപുസ്തകം CH MUHEMMED

CH ഒരു പാഠപുസ്തകം

webdesk26 September 28, 2026

Related Stories

New Project (3)
  • Article

സി.എച്ച്.സ്മരണയുടെ നൈരന്തര്യം

webdesk26 September 28, 2026
CH MUHEMMED
  • Article

CH ഒരു പാഠപുസ്തകം

webdesk26 September 28, 2026
New Project (2)
  • Article

സി.എച്ച് എന്ന പ്രതിഭാസം; വി.ഡി സതീശന്‍

webdesk26 September 28, 2026
ch
  • Article

‘ആ ദിനം ഇന്നും ഓർമയിലുണ്ട്’

webdesk26 September 28, 2026
dr mk muneer
  • Article

ലൈക്കുകളല്ല, സത്യമാണ് വലുത്

webdesk25 September 18, 2026
  • Article

ആദര്‍ശപ്രസ്ഥാനത്തിന്റെ അഴകും ആഴവും

webdesk24 July 24, 2026

Latest

മുൻ നായകനെയും മറികടന്നു; അനന്തപുരിയിൽ ആളിക്കത്തി വിരാട ചരിതം New Project (5) 1

മുൻ നായകനെയും മറികടന്നു; അനന്തപുരിയിൽ ആളിക്കത്തി വിരാട ചരിതം

webdesk26 September 28, 2026
കമൽ സാർ നൽകിയത് 3 വേരിയേഷനുകൾ, ലാൽ സാറിന്റെ വാക്കുകൾ മാജിക്കായി മാറി: വെളിപ്പെടുത്തി എസ്.എസ്. രാജമൗലി photo-collage.png (2) 2

കമൽ സാർ നൽകിയത് 3 വേരിയേഷനുകൾ, ലാൽ സാറിന്റെ വാക്കുകൾ മാജിക്കായി മാറി: വെളിപ്പെടുത്തി എസ്.എസ്. രാജമൗലി

webdesk25 September 28, 2026
സഞ്ജു, സഞ്ജു, സഞ്ജു…! റുതുരാജ് ക്രീസിലെത്തിയതോടെ കാര്യവട്ടത്ത് ‘സഞ്ജുച്ചേട്ടൻ’ വിളികൾ; താരം ഇല്ലാത്തതിൽ നിരാശ പങ്കുവെച്ച് കാണികൾ photo-collage.png (1) 3

സഞ്ജു, സഞ്ജു, സഞ്ജു…! റുതുരാജ് ക്രീസിലെത്തിയതോടെ കാര്യവട്ടത്ത് ‘സഞ്ജുച്ചേട്ടൻ’ വിളികൾ; താരം ഇല്ലാത്തതിൽ നിരാശ പങ്കുവെച്ച് കാണികൾ

webdesk25 September 28, 2026
2,000 രൂപയ്ക്ക് മുകളിലുള്ള യു.പി.ഐ ഇടപാടുകൾക്ക് ഫീസ്: സ്റ്റേ ചെയ്യാനാവില്ലെന്ന് സുപ്രീം കോടതി; കേന്ദ്രത്തോട് വിശദീകരണം തേടി UPI 4

2,000 രൂപയ്ക്ക് മുകളിലുള്ള യു.പി.ഐ ഇടപാടുകൾക്ക് ഫീസ്: സ്റ്റേ ചെയ്യാനാവില്ലെന്ന് സുപ്രീം കോടതി; കേന്ദ്രത്തോട് വിശദീകരണം തേടി

webdesk25 September 28, 2026

Latest News

  • മുൻ നായകനെയും മറികടന്നു; അനന്തപുരിയിൽ ആളിക്കത്തി വിരാട ചരിതം
  • കമൽ സാർ നൽകിയത് 3 വേരിയേഷനുകൾ, ലാൽ സാറിന്റെ വാക്കുകൾ മാജിക്കായി മാറി: വെളിപ്പെടുത്തി എസ്.എസ്. രാജമൗലി
  • സഞ്ജു, സഞ്ജു, സഞ്ജു…! റുതുരാജ് ക്രീസിലെത്തിയതോടെ കാര്യവട്ടത്ത് ‘സഞ്ജുച്ചേട്ടൻ’ വിളികൾ; താരം ഇല്ലാത്തതിൽ നിരാശ പങ്കുവെച്ച് കാണികൾ
  • 2,000 രൂപയ്ക്ക് മുകളിലുള്ള യു.പി.ഐ ഇടപാടുകൾക്ക് ഫീസ്: സ്റ്റേ ചെയ്യാനാവില്ലെന്ന് സുപ്രീം കോടതി; കേന്ദ്രത്തോട് വിശദീകരണം തേടി
  • ലങ്കക്ക് പിന്നാലെ വിൻഡീസും കീഴടക്കി; പുതിയ ചരിത്രമെഴുതി കോലി

You May Have Missed

New Project (5)
  • Sports

മുൻ നായകനെയും മറികടന്നു; അനന്തപുരിയിൽ ആളിക്കത്തി വിരാട ചരിതം

webdesk26 September 28, 2026
photo-collage.png (2)
  • Sports

കമൽ സാർ നൽകിയത് 3 വേരിയേഷനുകൾ, ലാൽ സാറിന്റെ വാക്കുകൾ മാജിക്കായി മാറി: വെളിപ്പെടുത്തി എസ്.എസ്. രാജമൗലി

webdesk25 September 28, 2026
photo-collage.png (1)
  • News
  • Sports

സഞ്ജു, സഞ്ജു, സഞ്ജു…! റുതുരാജ് ക്രീസിലെത്തിയതോടെ കാര്യവട്ടത്ത് ‘സഞ്ജുച്ചേട്ടൻ’ വിളികൾ; താരം ഇല്ലാത്തതിൽ നിരാശ പങ്കുവെച്ച് കാണികൾ

webdesk25 September 28, 2026
UPI
  • India
  • main stories
  • News

2,000 രൂപയ്ക്ക് മുകളിലുള്ള യു.പി.ഐ ഇടപാടുകൾക്ക് ഫീസ്: സ്റ്റേ ചെയ്യാനാവില്ലെന്ന് സുപ്രീം കോടതി; കേന്ദ്രത്തോട് വിശദീകരണം തേടി

webdesk25 September 28, 2026
  • Facebook
  • Youtube
  • Whatsapp
  • Instagram
Copyright © 2026. Designed by Techblasters LLP