ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കമാവും. ആദ്യ മത്സരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് നടക്കുന്നത്. വിരാട് കോഹ്ലിയും രോഹിത് ശർമയും വീണ്ടും ഇന്ത്യൻ ജേഴ്സി അണിയുന്ന മത്സരം കൂടിയാണിത്.
വിരാടിന് ഈ പരമ്പരയിൽ ഒട്ടനവധി നേട്ടങ്ങൾ സ്വന്തമാക്കാനുള്ള അവസരമുണ്ട്. ഈ പരമ്പരയിൽ വിൻഡീസിനെതിരെ ഒരു സെഞ്ചുറി നേടിയാൽ ഏകദിന ചരിത്രത്തിൽ രണ്ട് വ്യത്യസ്ത ടീമുകൾക്കെതിരെ 10 സെഞ്ചുറികൾ നേടുന്ന ആദ്യത്തെ ബാറ്ററെന്ന നേട്ടം കോഹ്ലിക്ക് സ്വന്തമാക്കാൻ സാധിക്കും.
ശ്രീലങ്കയ്ക്കെതിരെ ഇതിനോടകം 10 ഏകദിന സെഞ്ചുറികൾ നേടിയിട്ടുള്ള വിരാട്, വെസ്റ്റ് ഇൻഡീസിനെതിരെ നിലവിൽ 9 സെഞ്ചുറികളാണ് നേടിയിട്ടുള്ളത്. കരീബിയൻ ടീമിനെതിരെ ഒരു സെഞ്ച്വറി കൂടി നേടിയാൽ ഈ ചരിത്രനേട്ടവും കോഹ്ലിയുടെ പേരിൽ ചേർക്കപ്പെടും.
നിലവിൽ 314 ഏകദിന മത്സരങ്ങളിലെ 302 ഇന്നിംഗ്സുകളിൽ നിന്നായി 14,941 റൺസാണ് കോഹ്ലി നേടിയിട്ടുള്ളത്.
കരീബിയൻ ടീമിനെതിരെ മികച്ച റെക്കോർഡുള്ള താരമാണ് വിരാട് കോഹ്ലി. 43 മത്സരങ്ങളിൽ നിന്ന് 66.50 ശരാശരിയിൽ 2,261 റൺസ് കോഹ്ലി നേടിയിട്ടുണ്ട്. ഇതിൽ 9 സെഞ്ചുറികളും 11 അർദ്ധ സെഞ്ചുറികളും ഉൾപ്പെടുന്നു.
2018-ൽ വിശാഖപട്ടണത്ത് വിൻഡീസിനെതിരെ 157* റൺസ് നേടി ഏറ്റവും വേഗത്തിൽ 10,000 ഏകദിന റൺസ് തികച്ചതും കോഹ്ലിയുടെ കരിയറിലെ ഏറ്റവും മികച്ച മികച്ച നേട്ടമാണ്.


