കോഴിക്കോട്: കേരളത്തിലെ എഴുത്തുകാരുടെ കൂട്ടായ്മയായ കേരള റൈറ്റേഴ്സ് ഫോറം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഡോ. പുത്തൂര്‍ മുസ്തഫ കണ്ണൂര്‍ (പ്രസിഡന്റ്, ഷെരീഫ് സാഗര്‍ പാലക്കാട് (ജനറല്‍ സെക്രട്ടറി), ഫിര്‍ദൗസ് കായല്‍പ്പുറം തിരുവനന്തപുരം (ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍. മഹ്മുദ് മാട്ടൂല്‍ (കണ്ണൂര്‍), ഫാ.സി.ഇ സുനില്‍ (തിരുവനന്തപുരം), കെ.വി മനോജ് (വയനാട്) എന്നിവര്‍ വൈസ് പ്രസിഡന്റുമാരും ഡോ. ഷമീന (മലപ്പുറം), കെ.എം ഷാഫി (മലപ്പുറം), ഹര്‍ഷിദ് നൂറാംതോട് (കോഴിക്കോട്) എന്നിവര്‍ സെക്രട്ടറിമാരുമാണ്.
മതേതര മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുക, സാഹിത്യ ചര്‍ച്ചകള്‍, സംവാദങ്ങള്‍, സാഹിത്യ ക്യാമ്പുകള്‍ സംഘടിപ്പിക്കുക, അംഗങ്ങളുടെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാനും പ്രചരിപ്പിക്കാനും ശ്രമിക്കുക, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ ചേര്‍ത്ത് പിടിക്കുക. പുതിയ എഴുത്തുകാരെ പ്രോല്‍സാഹിപ്പിക്കുക തുടങ്ങി വിശാലമായ ലക്ഷ്യങ്ങളോടെ ഏഴ് വര്‍ഷം മുമ്പാണ് റൈറ്റേഴ്സ് ഫോറം പ്രവര്‍ത്തനം ആരംഭിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി 15 അംഗ എക്സിക്യൂട്ടീവ് അംഗങ്ങളെയും കോഴിക്കോട് ചേര്‍ന്ന യോഗം തിരഞ്ഞെടുത്തു.


