വിരാട് കോലി ഏകദിനത്തിൽ നിന്നും വിരമിച്ചുകഴിഞ്ഞാൽ മൂന്നാം നമ്പറിൽ കളിയ്ക്കാൻ അനുയോജ്യനായ താരത്തെ തെരഞ്ഞെടുത്ത് മുൻ ഇന്ത്യൻ താരം വസീം ജാഫർ. തിലക് വർമയെയാണ് കോലിയുടെ പിൻഗാമിയാവാൻ വസീം ജാഫർ പിന്തുണച്ചത്.
‘അദ്ദേഹത്തിന്റെ മികവ് കാണുമ്പോൾ കാണുമ്പോൾ സന്തോഷമുണ്ട്. മുമ്പ് മൂന്നാം നമ്പറിൽ സെഞ്ച്വറി നേടിയ അദ്ദേഹം ഇപ്പോൾ അഞ്ചാം നമ്പറിലും ആറാം നമ്പറിലും വളരെ മികച്ച രീതിയിൽ കളിക്കുന്നുണ്ട്. വിരാട് കോലിയും രോഹിത് ശർമ്മയും വിരമിക്കുമ്പോൾ രോഹിത്തിന് പകരം യശ്വസി ജെയ്സ്വാൾ വരും. എന്നാൽ വിരാടിന്റെ സ്ഥാനത്ത് കളിയ്ക്കാൻ ഒരു ഇടംകയ്യൻ ബാറ്റർക്ക് സാധിക്കും.
“അദ്ദേഹത്തിന്റെ മിടുക്ക് കാണുമ്പോൾ വലിയ സന്തോഷമുണ്ട്. മുൻപ് മൂന്നാം നമ്പറിൽ സെഞ്ചുറി അടിച്ച അദ്ദേഹം, ഇപ്പോൾ അഞ്ചാം നമ്പറിലും ആറാം നമ്പറിലും വളരെ നന്നായി കളിക്കുന്നുണ്ട്. ഇത് ഒരു മികച്ച കഴിവാണ്,” വസീം ജാഫർ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു. ദുലീപ് ട്രോഫിയിൽ അദ്ദേഹം നന്നായി റൺസ് നേടുന്നത് നമ്മൾ കണ്ടതാണ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 55 ആവറേജ് അദ്ദേഹത്തിനുണ്ട്. അതിനാൽ മൂന്ന് ഫോർമാറ്റിലും എളുപ്പത്തിൽ തിളങ്ങാൻ അദ്ദേഹത്തിന് കഴിയും’ വസിം ജാഫർ തന്റെ യുട്യൂബ് ചാനലിലൂടെ പറഞ്ഞു.
2027 ഐസിസി ഏകദിന ലോകകപ്പിന് ശേഷം ഇന്റർനാഷണൽ ക്രിക്കറ്റിൽ നിന്നും വിരമിക്കുമെന്ന് കോലി അടുത്തിടെ പറഞ്ഞിരുന്നു. ഇന്ത്യക്കായി കളിക്കുന്ന തന്റെ അവസാന ലോകകപ്പായിരിക്കും 2027ലേതെന്നാണ് വിരാട് വ്യക്താമാക്കിയത്.
‘2027ലേത് വിദേശത്ത് നടക്കുന്ന ലോകകപ്പാണ്. അതിന് വേണ്ടി ഞാൻ ഒരുപാട് കാര്യങ്ങൾ ത്യജിക്കേണ്ടി വരും. ഇന്ത്യക്ക് വേണ്ടി കളിക്കുന്ന എന്റെ അവസാന ലോകകപ്പാണിതെന്ന ചിന്തയാണ് എനിക്ക് പ്രചോദനം നൽകുന്നത്. അതിനാൽ മത്സരത്തിൽ എല്ലാം നൽകാനാണ് ഞാൻ ആഗ്രഹിക്കുന്നത്’ കോലി ജിയോസ്റ്ററിലൂടെ പറഞ്ഞു.
ടി-20യിൽ നിന്നും ടെസ്റ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച കോലി നിലവിൽ ഏകദിനത്തിൽ മാത്രമാണ് കളിച്ചുകൊണ്ടിരിക്കുന്നത്. അടുത്ത വർഷം നടക്കുന്ന ലോകകപ്പ് വിജയിച്ചുകൊണ്ട് ഒരു കിരീടം കൂടി തന്റെ പേരിലാക്കി മാറ്റി ഇന്റർനാഷണൽ ക്രിക്കറ്റിനോട് വിടപറയാനാവും കോലി ലക്ഷ്യം വെക്കുക.


