ഇന്ത്യക്കെതിരെയുള്ള ആദ്യ ഏകദിനത്തിൽ ന്യൂസിലാൻഡ് തകരുന്നു. ഈഡൻ പാർക്കിൽ ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ഇന്ത്യൻ ബൗളർമാർ കിവികളെ എറിഞ്ഞു വീഴ്ത്തി.
മത്സരത്തിൽ ന്യൂസിലാൻഡ് താരം നഥാൻ സ്മിത്തിനെ പുറത്താക്കിയ വിരാട് കോലിയുടെ ക്യാച്ച് ഏറെ ശ്രദ്ധ നേടി. അൻഷുൽ കാംബോജിന്റെ പന്തിൽ സ്ലിപ്പിൽ നിന്നും ഒരു മനോഹരമായ ക്യാച്ചിലൂടെയാണ് കോലി താരത്തെ മടക്കി അയച്ചത്.
ന്യൂസിലാൻഡിൽ ഒരു ക്യാച്ച് നേടുന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യൻ താരമായും വിരാട് മാറി. 37 വയസും 364 ദിവസവും പ്രായമുള്ളപ്പോഴാണ് കോലിയുടെ നേട്ടം. മുൻ ഇന്ത്യൻ നായകൻ എം.എസ് ധോണിയെയാണ് കോലി ഈ അപൂർവ റെക്കോർഡിൽ മറികടന്നത്. 37 വയസും 218 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു ധോണിയുടെ നേട്ടം.
മത്സരത്തിൽ കൈൽ ജാമിസണിനേയും കോലി ക്യാച്ചിലൂടെ പുറത്താക്കി. അർഷ്ദീപിന്റെ പന്തിൽ 6 പന്തിൽ ഒരു റൺസ് നേടിയാണ് താരം മടങ്ങിയത്.
അതേസമയം, കിവികൾക്കെതിരെയുള്ള ടി-20 പരമ്പര ഇന്ത്യയാണ് വിജയിച്ചത്. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളും ഇന്ത്യ വിജയിച്ചപ്പോൾ അവസാന രണ്ട് മത്സരങ്ങളിൽ കിവീസ് ആശ്വാസ വിജയവും സ്വന്തമാക്കി.


