ടി-20 ക്രിക്കറ്റിൽ ചരിത്രം കുറിച്ച് യുവതാരം വൈഭവവ് സൂര്യവംശി. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ബീഹാറിന്റെ ക്യാപ്റ്റനായതോടെ ടി-20 ക്രിക്കറ്റിൽ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനെന്ന നേട്ടം വൈഭവ് സ്വന്തമാക്കി. 15 വയസുള്ളപ്പോഴാണ് താരത്തിന്റെ നേട്ടം.
ക്രൊയേഷ്യൻ താരം സാക്ക് വുകുസിച്ചിനെയാണ് വൈഭവ് മറികടന്നത്. 17 വയസ്സും 311 ദിവസവും പ്രായമുള്ളപ്പോൾ ആയിരുന്നു താരം ക്രൊയേഷ്യയെ ക്യാപ്റ്റനായി നയിച്ചത്.
ക്യാപ്റ്റനായയുള്ള അരങ്ങേറ്റ മത്സരത്തിൽ തന്നെ വൈഭവ് പരാജയം നേരിട്ടു. മത്സരത്തിൽ വൈഭവന് ബാറ്റിങ്ങിലും തിളങ്ങാൻ സാധിച്ചില്ല. 12 പന്തിൽ 18 റൺസ് നേടിയാണ് താരം മടങ്ങിയത്.
സൗരാഷ്ട്ര അഞ്ച് വിക്കറ്റുകൾക്ക് ആണ് ബീഹാറിനെ വീഴ്ത്തിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബീഹാർ നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 137 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ സൗരാഷ്ട്ര 21 പന്തുകൾ ബാക്കിനിൽക്കെ ലക്ഷ്യം മറികടന്നു.
സൗരാഷ്ട്രയ്ക്ക് വേണ്ടി ഹർവാൻഷ് പങ്കാലിയ 11 പന്തിൽ 33 റൺസ് നേടി തിളങ്ങി. ഹാർവിക് ദേശായ്, രുജിത്ത് അഹിർ, സിദ്ധാർത്ഥ് റാണ എന്നിവർ 21 റൺസും നേടി ടീമിന്റെ വിജയത്തിൽ നിർണായകമായി.


