ന്യൂഡൽഹി: പന്ത്രണ്ടാം ക്ലാസ് പാസ്സായ ഉദ്യോഗാർത്ഥികൾക്കായി കേന്ദ്ര സർക്കാറിന്റെ വിവിധ മന്ത്രാലയങ്ങളിലേക്കും വകുപ്പുകളിലേക്കും സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) അപേക്ഷ ക്ഷണിച്ചു. കംബൈൻഡ് ഹയർ സെക്കന്ററി ലെവൽ (CHSL) പരീക്ഷ 2026-ൻ്റെ വിജ്ഞാപന പ്രകാരം ലോവർ ഡിവിഷൻ ക്ലർക്ക് (LDC), ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് (JSA), ഡാറ്റ എൻട്രി ഓപ്പറേറ്റർ (DEO) തസ്തികകളിലായി ആകെ 2,536 ഒഴിവുകളാണുള്ളത്.
തസ്തികകളും ഒഴിവുകളും
ലോവർ ഡിവിഷൻ ക്ലർക്ക് (LDC) / ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് (JSA)
ഡാറ്റാ എൻട്രി ഓപ്പറേറ്റർ (DEO)
DEO ഗ്രേഡ് ‘A’
(ആകെ ഒഴിവുകൾ: 2,536 – ഒഴിവുകളുടെ എണ്ണത്തിൽ മാറ്റം വരാം).
വിദ്യാഭ്യാസ യോഗ്യത
LDC/JSA, മറ്റ് DEO തസ്തികകൾ: അംഗീകൃത ബോർഡിൽ നിന്നോ സർവകലാശാലയിൽ നിന്നോ 12-ാം ക്ലാസ് അല്ലെങ്കിൽ തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം.
പ്രത്യേക DEO തസ്തികകൾ: മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ച് സയൻസ് സ്ട്രീമിൽ പ്ലസ് ടു പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം.
പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർ: പ്ലസ് ടു പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. എന്നാൽ 2026 ഒക്ടോബർ 7-നകം ഫലം പ്രഖ്യാപിച്ചിട്ടുണ്ടായിരിക്കണം.
പ്രായപരിധി
18 മുതൽ 27 വയസ്സ് വരെയാണ് പ്രായപരിധി. 2026 ഓഗസ്റ്റ് 1 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. സംവരണ വിഭാഗങ്ങൾക്കും 3 വർഷത്തിൽ കൂടുതൽ സ്ഥിരം സർവീസുള്ള കേന്ദ്ര സർക്കാർ ജീവനക്കാർക്കും ചട്ടപ്രകാരമുള്ള പ്രായഇളവ് ലഭിക്കും.
ശമ്പള നിരക്ക്
LDC/JSA: ₹19,900 മുതൽ ₹63,200 വരെ (Pay Level-2)
DEO: ₹25,500 – ₹81,100 (Pay Level-4) & ₹29,200 – ₹92,300 (Pay Level-5)
DEO Grade ‘A’: ₹25,500 മുതൽ ₹81,100 വരെ (Pay Level-4)
തിരഞ്ഞെടുപ്പ് പ്രക്രിയ
രണ്ട് ഘട്ട കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷകളിലൂടെയാണ് (Tier-I & Tier-II) തിരഞ്ഞെടുപ്പ്. മാത്തമാറ്റിക്സ്, റീസണിങ്, ഇംഗ്ലീഷ്, ജനറൽ അവയർനെസ്, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവ പരീക്ഷിക്കപ്പെടും. കൂടാതെ സ്കിൽ ടെസ്റ്റ്/ടൈപ്പിംഗ് ടെസ്റ്റുമുണ്ടാകും.
അപേക്ഷ സമർപ്പിക്കേണ്ട വിധം
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ എസ്എസ്സിയുടെ ഔദ്യോഗിക പോർട്ടൽ വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.
അപേക്ഷിക്കാനുള്ള അവസാന തീയതി: 2026 ഒക്ടോബർ 07 (രാത്രി 11 PM വരെ)
അപേക്ഷാ ഫീസ് അടയ്ക്കാനുള്ള തീയതി: 2026 ഒക്ടോബർ 08
ഔദ്യോഗിക വെബ്സൈറ്റ്: ssc.gov.in


