യുവേഫ നാഷൻസ് ലീഗ് ഫുട്ബോളിൽ ഇന്ന് സൂപ്പറങ്കം. ലോകകപ്പ് ജേതാക്കളായ സ്പെയിൻ, ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരായ ഇംഗ്ലണ്ടിനെതിരെ കളിക്കുന്നു. വിഖ്യാതമായ വെംബ്ലി സ്റ്റേഡിയത്തിലാണ് യൂറോപ്യൻ ഫുട്ബോളിലെ കരുത്തർ മുഖാമുഖം വരുന്നത്.
ലോകകപ്പ് സ്വന്തമാക്കിയ ശേഷം ലമീൻ യമാലും സംഘവും ദേശീയ ജഴ്സിയിൽ കളിക്കുന്ന ആദ്യ മൽസരവും ഇതാണ്. ലോകകപ്പിൽ ഇത്തവണ സ്പെയിനും ഇംഗ്ലണ്ടും നേർക്കുനേർ വന്നിരുന്നില്ല. സെമി വരെയെത്തിയ ഇംഗ്ലണ്ട് അവിടെ ലിയോ മെസിയുടെ അർജന്റീനയോട് അവസാനത്തിൽ തോറ്റ് പുറത്താവുകയായിരുന്നു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ ലീഡ് നേടിയ ഇംഗ്ലണ്ട് പിന്നെ പ്രതിരോധത്തിലേക്ക് പിൻവലിഞ്ഞു. ഈ അവസരം ഉപയോഗപ്പെടുത്തിയാണ് മെസിയുടെ മികവിൽ രണ്ട് ഗോൾ തിരിച്ചടിച്ച് അർജന്റീന ജയവും ഫൈനൽ ബെർത്തും സ്വന്തമാക്കിയത്.
Comments


