ന്യൂസിലാൻഡിനെതിരെയുള്ള ആദ്യ ടി-20യിൽ മിന്നും പ്രകടനവുമായി മലയാളി താരം സഞ്ജു സാംസൺ. ന്യൂസിലാൻഡ് ഉയർത്തിയ 225 റൺസിന്റെ വിജയലക്ഷ്യം പിന്തുടരുന്നതിനിടെ 33 പന്തിൽ 67 റൺസാണ് സഞ്ജു നേടിയത്. എട്ട് ഫോറുകളും നാല് സിക്സുകളുമാണ് സഞ്ജു അടിച്ചെടുത്തത്.
ഇന്റർനാഷണൽ ടി-20യിൽ ന്യൂസിലാൻഡിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോറാണ് സഞ്ജു നേടിയത്. 2020ൽ ഹാമിൽട്ടണിൽ രോഹിത് നേടിയ 65 റൺസാണ് സഞ്ജു മറികടന്നത്.
ഈ നേട്ടത്തിൽ ഒന്നാം സ്ഥാനത്തുള്ളത് മുൻ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവാണ്. 2022ൽ പുറത്താവാതെ 111 റൺസായിരുന്നു സ്കൈ നേടിയിരുന്നത്.

ന്യൂസിലാൻഡിന് വേണ്ടി ഗ്ലെൻ ഫിലിപ്സ് പുറത്താവാതെ 82 റൺസ് സ്വന്തമാക്കിയപ്പോൾ ഫിൻ അലൻ 45 റൺസും അടിച്ചെടുത്തു. ബെവോൺ ജേക്കബ്സ് 31 റൺസും ഡാറിൽ മിച്ചൽ 28 റൺസും സ്വന്തമാക്കി.
ഇന്ത്യൻ ബൗളിംഗിൽ അർഷ്ദീപ് സിംഗ്, അക്സർ പട്ടേൽ, മായങ്ക് യാദവ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.


