ഇന്ത്യ-വെസ്റ്റ് ഇൻഡീസ് രണ്ടാം ടി-20യിൽ ഇന്ത്യ പരാജയപ്പെട്ടിരുന്നു. റാഞ്ചിയിൽ നടന്ന മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 249 റൺസ് വിജയലക്ഷ്യം വിൻഡീസ് അനായാസമായാണ് മറികടന്നത്.
മത്സരത്തിൽ ഇന്ത്യ തോൽവി നേരിട്ടെങ്കിലും മലയാളി താരം സഞ്ജു സാംസണിന്റെ വമ്പൻ തിരിച്ചുവരവിനാണ് റാഞ്ചി സക്ഷിയായത്. ആദ്യ മത്സരത്തിൽ നിരാശപ്പെടുത്തിയ സഞ്ജു 41 പന്തുകളിൽ നിന്നും 82 റൺസാണ് മലയാളി താരം അടിച്ചെടുത്തത്. 9 ഫോറുകളും 4 കൂറ്റൻ സിക്സുകളും അടങ്ങുന്നതാണ് സഞ്ജുവിന്റെ ഇന്നിംഗ്സ്. 200 സ്ട്രൈക്ക് റേറ്റിൽ ആണ് സഞ്ജു ബാറ്റ് വീശിയത്.
ടി-20യിൽ ഇന്ത്യക്ക് വേണ്ടി 200+ സ്ട്രൈക്ക് റേറ്റിൽ ഏറ്റവും കൂടുതൽ 50+ റൺസ് സ്കോർ ചെയ്ത ഇന്ത്യൻ താരങ്ങളിൽ മൂന്നാം സ്ഥാനത്തെത്താനും മലയാളി താരത്തിന് സാധിച്ചു. അഞ്ചാം തവണയാണ് ഈ പ്രഹര ശേഷിയിൽ 50 കടന്നത്.
ഈ നേട്ടത്തിൽ ഇന്ത്യൻ ഇതിഹാസം യുവരാജ് സിംഗിനൊപ്പമാണ് സഞ്ജു. 12 തവണ 200+ സ്ട്രൈക്ക് റേറ്റിൽ 50 കടന്ന അഭിഷേക് ശർമ്മയും മുൻ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവുമാണ് ഈ നേട്ടത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്.

ക്യാപ്റ്റൻ ഷായ് ഹോപ്പിന്റെ വെടിക്കെട്ട് സെഞ്ച്വറി കരുത്തിലാണ് വിൻഡീസ് റെക്കോർഡ് റൺ ചെയ്സ് നടത്തിയത്. 45 പന്തിൽ പുറത്താവാതെ 102 റൺസ് നേടിയാണ് ഹോപ്പ് തിളങ്ങിയത്. ഷെർഫാനെ റൂഥർഫോർഡ് 37 പന്തിൽ 84 റൺസും സ്വന്തമാക്കി ടീമിന്റെ വിജയത്തിൽ വലിയ പങ്കുവഹിച്ചു.
നിലവിൽ പരമ്പരയിലെ രണ്ട് മത്സരങ്ങൾ പിന്നിട്ടപ്പോൾ ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണ്. നാളെ ഇൻഡോറിലാണ് പരമ്പരയിലെ മൂന്നാം മത്സരം.
പരമ്പരയിലെ ആദ്യ ടി-20യിൽ ഇന്ത്യ എട്ട് വിക്കറ്റുകളുടെ തകർപ്പൻ വിജയമാണ് സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് 171 റൺസിന് പുറത്തായപ്പോൾ ഇന്ത്യ 14.4 ഓവറിൽ ലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം അനായാസമായി കടക്കുകയായിരുന്നു.


