റാഞ്ചി: സഞ്ജു സാംസൺ 50+ അടിച്ചാൽ ഇന്ത്യ ജയിക്കും, അതായിരുന്നു ഇതുവരെയുള്ള കണക്ക്. ആ അപൂർവ്വ ചരിത്രം റാഞ്ചിയിൽ തകർന്നു.
ഇന്നലെ റാഞ്ചിയിൽ വെസ്റ്റ് ഇൻഡീസിനെതിരെ 41 പന്തിൽ 82 റൺസ് അടിച്ചിട്ടും ഇന്ത്യ തോറ്റു. ഇതോടെ സഞ്ജു 50+ സ്കോർ നേടിയിട്ടും ഇന്ത്യ ആദ്യമായി ഒരു T20I മത്സരം തോൽക്കുകയാണ്. ഇതിനുമുമ്പ് 11 തവണ സഞ്ജു ഫിഫ്റ്റിയോ സെഞ്ച്വറിയോ നേടിയപ്പോഴെല്ലാം ഇന്ത്യ ജയിച്ചിരുന്നു.
ആ വിജയക്കുതിപ്പിന് തടയിട്ടത് വിൻഡീസ് ക്യാപ്റ്റൻ ഷായ് ഹോപ്പിന്റെ 45 പന്തിൽ 102* റൺസ് എന്ന തകർപ്പൻ സെഞ്ച്വറിയാണ്.
സഞ്ജു 50+ സ്കോര്‍ ചെയ്ത പ്രധാന മത്സരങ്ങൾ:
111 (47 പന്തിൽ) – ബംഗ്ലാദേശ് (ഹൈദരാബാദ്, 2024) – ഇന്ത്യയ്ക്ക് 133 റണ്‍സ് വിജയം
109 (56 പന്തിൽ)* – സൗത്ത് ആഫ്രിക്ക (ജോഹനാസ്ബെര്‍ഗ്, 2024) – ഇന്ത്യയ്ക്ക് 135 റണ്‍സ് വിജയം
107 (50 പന്തിൽ) – സൗത്ത് ആഫ്രിക്ക (ഡര്ബന്, 2024) – ഇന്ത്യയ്ക്ക് 61 റണ്‍സ് വിജയം
97 (50 പന്തിൽ)* – വെസ്റ്റ് ഇന്‍ഡീസ് (ഈഡന് ഗാര്‍ഡന്‍സ്, 2026) – ഇന്ത്യയ്ക്ക് അഞ്ച് വിക്കറ്റ് വിജയം
89 (42 പന്തിൽ) – ഇംഗ്ലണ്ട് (വാംഖഡെ, 2026) – ഇന്ത്യയ്ക്ക് ഏഴ് റണ്‍സ് വിജയം
89 (46 പന്തിൽ) – ന്യൂസിലാന്‍ഡ് (അഹമ്മദാബാദ്, 2026) – ഇന്ത്യയ്ക്ക് 96 റണ്‍സ് വിജയം
77 (42 പന്തിൽ) – അയര്‍ലാന്‍ഡ് (ഡബ്ലിന്‍, 2022) – ഇന്ത്യയ്ക്ക് നാല് റണ്‍സ് വിജയം
58 (45 പന്തിൽ) – സിംബാബ്വേ (ഹരാരെ, 2024) – ഇന്ത്യയ്ക്ക് 42 റണ്‍സ് വിജയം
57 (22 പന്തിൽ) – അഫ്ഗാനിസ്ഥാന് (ഡല്‍ഹി, 2026) – ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് വിജയം
56 (45 പന്തിൽ) – ഒമാന്‍ (അബുദാബി, 2025) – ഇന്ത്യയ്ക്ക് 21 റണ്‍സ് വിജയം
50 (35 പന്തിൽ) – അഫ്ഗാനിസ്ഥാന് (ഡല്‍ഹി, 2026) – ഇന്ത്യയ്ക്ക് 127 റണ്‍സ് വിജയം
82(41പന്തിൽ)-വെസ്റ്റ് ഇൻഡീസ്(റാഞ്ചി,2026)-ഇന്ത്യക്ക് 6 വിക്കറ്റിന്റെ തോൽവി
തിരിച്ചടിയായത് വിൻഡീസിന്റെ റൺവേട്ട
ഇന്ത്യ ഉയർത്തിയ 250 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം ഒമ്പത് പന്തുകൾ ബാക്കിനിൽക്കെയാണ് സന്ദർശകർ മറികടന്നത്. ഷായ് ഹോപ്പിന്റെ സെഞ്ച്വറിയും ഷെർഫാൻ റൂഥർഫോർഡിന്റെ സ്ഫോടനാത്മക ഇന്നിങ്സുമാണ് (37 പന്തിൽ 84) വിൻഡീസിന് റെക്കോർഡ് ജയം സമ്മാനിച്ചത്.
സഞ്ജു 50 അടിച്ചാൽ പരാജയമില്ലെന്ന അപൂർവ്വ റെക്കോർഡ് നഷ്ടമായെങ്കിലും, മലയാളി താരം വീണ്ടും തകർപ്പൻ ഫോമിലേക്ക് തിരിച്ചെത്തിയത് വരാനിരിക്കുന്ന മത്സരങ്ങളിൽ ഇന്ത്യൻ ക്യാമ്പിലും ആരാധകരിലും വലിയ ആശ്വാസമാണ് നൽകുന്നത്.


