ലണ്ടൻ: മിന്നും മികവിലുള്ള യൂറോപ്പിലെ രണ്ട് പ്രബലർ തമ്മിൽ ഇന്ന് യുവേഫ ചാമ്പ്യൻസ് ലീഗിൽ ബലാബലം. പി.എസ്.ജി സ്വന്തം തട്ടകമായ പാർക് പ്രിൻസസിൽ നേരിടുന്നത് ബാർസിലോണയെ. സ്പാനിഷ് ലാലീഗയിലും ചാമ്പ്യൻസ് ലീഗിലും പരാജയമറിയാതെ കുതിക്കുകയാണ് ലമീൻ യമാൽ സംഘം.
ലാ ലീഗയിൽ കളിച്ച ഒമ്പത് മൽസരങ്ങളിൽ ഒമ്പതിലും വിജയം. യമാലാവട്ടെ അപാര മികവിലുമാണ്. പി.എസ്.ജിക്കാർ അവസാന ചാമ്പ്യൻസ് ലീഗ് അങ്കത്തിൽ മാഞ്ചസ്റ്റർ സിറ്റിക്കാരെ വാരിയവരാണ്. ഉസ്മാൻ ഡെംപാലേ, ദിദിയർ ദുവോ, വിറ്റിൻഹ തുടങ്ങിയവരെല്ലാം ഗോൾ വേട്ടക്കാരുമാണ്.
അതിനാൽ തന്നെ ഹാൻസി ഫ്ളിക്കിന്റെ സംഘത്തിന് കാര്യങ്ങൾ എളുപ്പമായിരിക്കില്ല. മുൻനിരയും മധ്യനിരയുമാണ് ബാർസയുടെ ഊർജ്ജം. റോഡ്രി നിയന്ത്രിക്കുന്ന മധ്യനിരയിൽ നിന്നും വിംഗുകളിലേക്ക് എളുപ്പത്തിൽ പന്തെത്തുമ്പോൾ, വലത് വിംഗിൽ വിസ്മയ മിന്നലാട്ടങ്ങൾ യമാൽ നടത്തുമ്പോൾ ആൻ്റണി ഗോർഡാൻ, ഫെർമിൻ ലോപസ്, റാഫിഞ്ഞ എന്നിവർക്കെല്ലാം ഗോളടിക്കാൻ അവസരങ്ങളുണ്ട്.
ബ്രസീലുകാരൻ ഗബ്രിയേൽ ജീസസിനും കോച്ച് ഹാൻസി ഫ്ളിക്ക് അവസരം നൽകുമെന്നുറപ്പ്. കഴിഞ്ഞ മൽസരത്തിൽ തകർന്ന സിറ്റിയും ഇന്ന് മൈതാനത്തുണ്ട്. പ്രതിയോഗികൾ ഏ.ഇ.കെ ഏതൻസാണ്. ഇത്തിഹാദിൽ കളിക്കുന്നതിനാൽ സിറ്റിക്ക് വിജയിക്കാനാവുമെന്നാണ് കരുതപ്പെടുന്നത്.


