ന്യൂസിലാൻഡിനെതിരെയുള്ള ഏകദിന പരമ്പരയിൽ നിന്നും പേസർ പ്രസിദ്ധ് കൃഷ്ണ പുറത്തായി. ഹാംസ്ട്രിംഗ് പരിക്കിൽ നിന്നും താരം ഇതുവരെ മുക്തനാവാത്തതിനാൽ താരത്തിന് ഏകദിന പരമ്പര നഷ്ടമാവും. വെസ്റ്റ് ഇൻഡീസിനെതിരെയുള്ള പരമ്പരയിലാണ് താരത്തിന് പരിക്ക് പറ്റിയത്.
പ്രസിദ്ധ് കൃഷ്ണയുടെ പകരക്കാരനായി ജമ്മു കശ്മീർ പേസർ ഔഖിബ് നബി ടീമിൽ ഇടം നേടുമെന്നാണ് റിപ്പോർട്ടുകൾ. ന്യൂസിലാൻഡിനെതിരെയുള്ള നാലാമത്തെയും അഞ്ചാമത്തേയും ഏകദിന മത്സരങ്ങളുടെ ടീമിൽ ഔഖിബ് നബി ഇടം നേടിയിരുന്നു. ഇപ്പോൾ താരത്തിന് ഈ പരമ്പര മുഴുവനും കളിക്കാനുള്ള അവസരമാണ് വന്നിരിക്കുന്നത്.
നിലവിൽ ഇന്ത്യ-ന്യൂസിലാൻഡ് ടി-20 പരമ്പരയാണ് നടന്നുകൊണ്ടിരിക്കുന്നത്. ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ചുകൊണ്ട് ശ്രേയസ് അയ്യരും സംഘവും പരമ്പര സ്വന്തമാക്കി.
മത്സരത്തിൽ 6 വിക്കറ്റുകൾക്കായിരുന്നു ഇന്ത്യയുടെ വിജയം. ന്യൂസിലാൻഡ് ഉയർത്തിയ 199 റൺസ് വിജയലക്ഷ്യം വെറും 13.2 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടക്കുകയായിരുന്നു.
ആദ്യ പന്തുമുതൽ ആഞ്ഞടിച്ച സ്റ്റാർ ഓപ്പണർ അഭിഷേക് ശർമയുടെ അവിശ്വസനീയ സെഞ്ചുറി മികവിലാണ് ഇന്ത്യ വിജയിച്ചത്.
വെറും 15 പന്തിൽ നിന്ന് അർധ സെഞ്ചുറിയും 35 പന്തിൽ നിന്ന് കരിയറിലെ അതിവേഗ സെഞ്ചുറിയും തികച്ച അഭിഷേക് ശർമയാണ് ഇന്ത്യൻ വിജയത്തിന് തറക്കല്ലിട്ടത്
38 പന്തുകൾ നേരിട്ട അഭിഷേക് 11 സിക്സറുകളും 9 ഫോറുമടക്കം 113 റൺസെടുത്ത് തകർപ്പൻ ഇന്നിങ്സിനൊടുവിലാണ് പുറത്തായത്.
ഓപ്പണിങ് വിക്കറ്റിൽ അഭിഷേകിന് വീര്യമേറിയ പിന്തുണ നൽകിയ കൗമാര താരം വൈഭവ് സൂര്യവംശി വെറും 19 പന്തിൽ നിന്ന് 4 സിക്സും 4 ഫോറുമടക്കം 45 റൺസ് വാരിക്കൂട്ടി.
ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ വെറും 43 പന്തിൽ നിന്ന് 133 റൺസിന്റെ അവിശ്വസനീയ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്.


