ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ജേഴ്സി നമ്പർ ഏഴിനായി മത്സരിക്കില്ലെന്ന് പോർച്ചുഗൽ യുവതാരം റോഡ്രിഗോ മോറ. റൊണാൾഡോ പോർച്ചുഗലിന് വേണ്ടി ചെയ്ത കാര്യങ്ങൾക്കെല്ലാം നന്ദിയുണ്ടെന്നും മോറ പറഞ്ഞു.
“എനിക്ക് വളരെ സന്തോഷമുണ്ട് എന്റെ കുടുംബത്തിനും ഇത് അഭിമാനകരമായ നിമിഷമാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തോടൊപ്പം കളിക്കാനും ലോക്കർ റൂം പങ്കിടാനും കഴിഞ്ഞത് സന്തോഷകരമായിരുന്നു.
അദ്ദേഹം എല്ലാവരുടെയും ആരാധനാ പാത്രമാണ് ഇപ്പോൾ അദ്ദേഹം ദേശീയ ടീമിൽ നിന്നും വിരമിച്ചു അദ്ദേഹം നമുക്ക് വേണ്ടി ചെയ്തതിന് നന്ദിയുള്ളവനാണ്. ഇപ്പോൾ നമുക്കുള്ളതെല്ലാം തുടരണം. ഞാൻ ഏഴാം നമ്പർ ജേഴ്സിയെ കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ല അത് വളരെ കൂടുതലായിരിക്കും. 86 തന്നെയാണ് നല്ലത്” പോർച്ചുഗീസ് യുവതാരം DAZNന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

അടുത്തിടെ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് റൊണാൾഡോ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. പോർച്ചുഗലിനായി 2003ൽ അരങ്ങേറ്റം കുറിച്ച റൊണാൾഡോ 234 മത്സരങ്ങളിൽ നിന്നും 146 ഗോളുകളാണ് നേടിയത്. അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരവും റൊണാൾഡോയാണ്. പോർച്ചുഗലിനൊപ്പം രണ്ട് യുവേഫ നേഷൻസ് ലീഗ്, ഒരു യൂറോ കപ്പ് എന്നീ കിരീടങ്ങൾ റൊണാൾഡോ നേടിയിട്ടുണ്ട്.


