ടെസ്റ്റ് ക്രിക്കറ്റിൽ പുതിയ ചരിത്രമെഴുതി ബംഗ്ലാദേശ് താരം മുഷ്ഫിഖുർ റഹീം. ടെസ്റ്റ് ഫോർമാറ്റിൽ 7000 റൺസ് നേടുന്ന ചരിത്രത്തിലെ ആദ്യ ബംഗ്ലാദേശ് താരമായാണ് മുഷ്ഫിഖുർ റെക്കോർഡ് സ്വന്തമാക്കിയത്.
വെസ്റ്റ് ഇൻഡീസിനെതിരെയുള്ള രണ്ടാം ടെസ്റ്റ് മത്സരത്തിൽ 49 റൺസ് നേടിയാണ് താരം ഈ നാഴികക്കല്ല് പിന്നിട്ടത്. നിലവിൽ 7040 റൺസ് നേടിയാണ് താരം മുന്നേറുന്നത്
ഇതിനുമുമ്പ് തന്നെ ബംഗ്ലാദേശിനു വേണ്ടി ഏറ്റവും കൂടുതൽ ടെസ്റ്റ് റൺസ് നേടുന്ന താരം എന്ന നേട്ടവും മുഷ്ഫിഖുർ സ്വന്തമാക്കിയിട്ടുണ്ട്. 2022ൽ 5000 റൺസും 2024ൽ 6000 റൺസും താരം സ്വന്തമാക്കിയിരുന്നു.
ബംഗ്ലാദേശിന് വേണ്ടി ടെസ്റ്റ് ക്രിക്കറ്റിൽ 14 സെഞ്ച്വറിറികളും 30 അർധ സെഞ്ച്വറികളുമാണ് താരം നേടിയത്.
Comments


