കോഴിക്കോട് : അനീതിയുടെ കാലത്തിന്, യുവതയുടെ തിരുത്ത് എന്ന പ്രമേയവുമായി നവംബർ 6,7,8 തീയ്യതികളിൽ എറണാകുളത്ത് വെച്ച് നടക്കുന്ന മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനം ചരിത്ര സംഭവമാക്കാന്‍ എറണാകുളത്ത് സംഘാടക സമിതി രൂപീകരണത്തെ തുടര്‍ന്ന് ചേര്‍ന്ന് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം വിവിധ പരിപാടികള്‍ക്ക് രൂപം നല്കി.
കെട്ടിലും മട്ടിലും വൈവിധ്യവും വിഭിന്നവുമായ വിവിധ പ്രചരണ പരിപാടികള്‍ക്ക് യോഗം രൂപം നൽകി. യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് സംസ്ഥാന സമ്മേളനം സംബന്ധമായ കാര്യങ്ങൾ വിശദീകരിച്ചു.
ഒക്ടോബർ 14ന് ബുധനാഴ്ച സമ്മേളന പോസ്റ്റര്‍ ഡേ ആയി ആചരിക്കും. പോസ്റ്റര്‍ ഡേ ദിനത്തില്‍ എല്ലാ നേതാക്കളും പ്രവര്‍ത്തകരും തങ്ങളുടെ ശാഖയില്‍ പോസ്റ്റര്‍ പതിക്കുകയും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യും.
പോസ്റ്ററിനോടൊപ്പം സംസ്ഥാന കമ്മിറ്റി തയ്യാറാക്കി നല്കിയ ഫ്ളെക്സ് ഡിസൈനുകളും പ്രചാരണത്തിനായി ഉയരും. സോഷ്യല്‍ മീഡിയ പ്രാചരണത്തിനും മതിയായ പ്രാധാന്യം നല്‍കും.
സംസ്ഥാന സമ്മേളനം വിജയിപ്പിക്കുന്നതിനായിവശ്യമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിനായി ഒക്ടോബര്‍ 20ന് സംസ്ഥാനത്തെ മുഴുവന്‍ പഞ്ചായത്തുകളിലും വിപുലമായ കണ്‍വെന്‍ഷനുകള്‍ ചേരുകയും പഞ്ചായത്ത് സംഘാടക സമിതിക്ക് രൂപം നല്‍കുകയും ചെയ്യും.
കണ്‍വെന്‍ഷനില്‍ പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികള്‍ പോഷക സംഘടന ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുക്കും.
സംസ്ഥാന സമ്മേളന പ്രചാരണവും അനുബന്ധ കാര്യങ്ങളും നേരിട്ട് ബോധ്യപ്പെടുന്നതിനും മതിയായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്കുന്നതിനുമായി നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ ശാഖതലത്തില്‍ കോണ്‍ഫറന്‍സ് ഡ്രൈവ് നടത്തും.
നിയോജക മണ്ഡലം ഭാരവാഹികള്‍ സംയുക്തമായി പഞ്ചായത്ത് ഭാരവാഹികളുടെ പ്രാതിനിധ്യത്തോട് കൂടി എല്ലാ ശാഖകളിലും ഒക്ടോബര്‍ 23,24,25 തിയ്യതികളിൽ സന്ദര്‍ശനം നടത്തി സംസ്ഥാന സമ്മേളന സംബന്ധമായ മുന്നൊരുക്കങ്ങള്‍ വിലയിരുത്തും.
യാത്രയില്‍ സമാപന സമ്മേളനത്തിന് പ്രവര്‍ത്തകരുമായി പുറപ്പെടുന്ന വാഹനങ്ങളുടെ ലിസ്റ്റ് മണ്ഡലം കമ്മിറ്റി തയ്യാറാക്കണം.
സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നവംബര്‍ 4ന് പതാകദിനമായി അചരിക്കും . അന്നേ ദിവസം സംസ്ഥാന വ്യാപകമായി കൊടി തോരണം കൊണ്ട് അലങ്കരിക്കും. നവംബര്‍ 5ന് വിളംബര ജാഥ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
അന്നേ ദിവസം വിവിധ ഘടകങ്ങളുടെ നേതൃത്വത്തില്‍ വൈവിധ്യമായ രീതിയില്‍ വിളംബര ജാഥകള്‍ സംഘടിപ്പിക്കും.
മുസ്ലിം യൂത്ത് ലീഗ് മെമ്പര്‍ഷിപ്പ് കാമ്പയിന്റെ തുടര്‍ച്ചയായ ജില്ല കൗണ്‍സിലുകളും ജില്ല കമ്മിറ്റി രൂപീകരണവും ഒക്ടോബര്‍ 20നകം പൂര്‍ത്തിയാക്കാനും യോഗം തീരുമാനിച്ചു.
സംസ്ഥാന ട്രഷറര്‍ പി. ഇസ്മായില്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന ഭാരവാഹികളായ മുജീബ് കാടേരി, അഷറഫ് എടനീര്‍, കെ.എ മാഹീന്, സി.കെ മുഹമ്മദലി, അഡ്വ. കാര്യറ നസീര്‍, ഗഫൂര്‍ കോല്‍ക്കളത്തില്‍, ടി.പി.എം ജിഷാന്‍, അഡ്വ. ഫാത്തിമ തെഹ്ലിയ എം.എല്‍.എ പ്രസംഗിച്ചു.
അസീസ് കളത്തൂര്‍, സഹീര്‍ ആസിഫ്, ഷജീര്‍ ഇഖ്ബാല്‍, എ.പി അബ്ദുസമദ്, അഫ്നാസ് ചോറോട്, പി.എം മുസ്തഫ തങ്ങള്‍, റിയാസ് നാലകത്ത്, എ.എം സനൗഫല്‍, നൗഷാദ് തെരുവത്ത്, പി.എ സലീം, കെ.പി സുബൈര്‍, ഇ.എ.എം അമീന്, അമീന് പിട്ടയില്‍, ബിലാല്‍ റഷീദ്, മുഹമ്മദ് ഹനീഫ, എ. ജാഫര്‍ ഖാന്, ഷാഫി കാട്ടില്‍, ഷിബി കാസിം, റെജി തടിക്കാട്, സാജന് ഹിലാല്‍, ഫൈസ് പൂവ്വച്ചല്‍, മിസ്ഹബ് കീഴരിയൂര്‍, ടി. മൊയ്തീന് കോയ, ടി.ഡി കബീര്‍, യൂസുഫ് ഉളുവാര്‍, കെ.എം.എ റഷീദ്, എ. സിജിത്ത് ഖാന്, ഗുലാം ഹസ്സന് ആലംഗീര്‍, കെ.എം ഖലീല്‍, വി.കെ.എം ഷാഫി, എ.എം അലി അസ്ഗര്‍, നൗഷാദ് വെള്ളപ്പാടം, കെ.എ മുഹമ്മദ് ആസിഫ്, പി.എച്ച് സുധീര്‍, പി.എം നിസാമുദ്ദീന്‍, അഡ്വ. വി.പി നാസര്‍, ഷബീര്‍ ഷാജഹാന്, അഡ്വ. സി.കെ നജാഫ്, സ്വാഹിബ് മുഹമ്മദ് ചര്‍ച്ചയില്‍ പങ്കെടുത്തു.


