ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ ആദ്യ മൽസരത്തിനിറങ്ങാൻ ഇന്ന് കേരളാ ബ്ലാസ്റ്റേഴ്സ്. ഇകാന രാജ്യാന്തര ഫുട്ബോൾ സ്റ്റേഡിയത്തിൽ വൈകീട്ട് 5-30ന് നടക്കുന്ന മൽസരത്തിലെ പ്രതിയോഗികൾ കരുത്തരായ ഇന്റർ കാശി. ഐ.എസ്.എൽ ചരിത്രത്തിൽ ഇത് വരെ കപ്പടിക്കാൻ കഴിയാത്തവരായ മഞ്ഞപ്പടഇ ത്തവണ രണ്ടും കൽപ്പിച്ചാണ്.
പുതിയ ഉടമകൾ, കരുത്തരായ കളിക്കാർ, അനുഭവ സമ്പന്നരായ പ്ലേമേക്കർമാർ എന്നിവരെല്ലാമായി നല്ല തുടക്കമാണ് അവർ പ്രതീക്ഷിക്കുന്നത്. ഇംഗ്ലീഷുകാരനായ ആഷി വെസ്റ്റ് വുഡിന് കീഴിലാണ് ടീം കളിക്കുന്നത്. ആക്രമണ സോക്കറിന്റെ വക്താവാണ് വെസ്റ്റ് വുഡ്. അതിനാൽ തന്നെ ആദ്യ മൽസരത്തിൽ മികച്ച മാർജിനിലുള്ള വിജയമാണ് കോച് പ്രതീക്ഷിക്കുന്നത്.
ദുബായ് അൽ ആസ്ഥാനമായുള്ള ഫുർസാൻ സ്പോർട്സ് ഇൻവെസ്റ്റ്മെന്റ് ഗ്രൂപ്പാണ് ടീമിന്റെ പുതിയ ഉടമകൾ. ഹൈദരാബാദ് ആസ്ഥാനമായ മാഗ്നസ് സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡിൽ നിന്നും ഉദ്ദേശം 120 കോടിക്കാണ് ഷെയിക് അഹമ്മദ് ബിൻ ഫൈസൽ അൽ ഖാസിമി നയിക്കുന്ന ഫുർസാൻ ഗ്രൂപ്പ് ടീം വാങ്ങിയത്.
അഡ്രിയാൻ ലൂനയെ പോലുള്ള കരുത്തരെ തിരികെ വിളിക്കാനുളള അവരുടെ നീക്കത്തിൽ ഫാൻസ് ഹാപ്പിയാണ്. ഗോൾവല കാക്കാൻ അമരീന്ദർ സംഗ്, മുൻനിരയിൽ മുഹമ്മദ് സനാനെ പോലുളള യുവതാരങ്ങൾ, ലാറ്റിനമേരിക്കയിൽ നിന്നും യൂറോപ്പിൽ നിന്നുമുള്ള കളിക്കാരുമാവുമ്പോൾ വലിയ വിജയമാണ് ലക്ഷ്യം.


