ഇന്ത്യക്കെതിരെയുള്ള രണ്ടാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിന് വേണ്ടി തകർപ്പൻ സെഞ്ച്വറി നേടി തിളങ്ങി ജോൺ കാമ്പെൽ. ഗുഹാഹത്തിയിൽ നടക്കുന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യുന്ന വിൻഡീസിനായി 68 പന്തിൽ 101 റൺസ് നേടിയാണ് കാമ്പെൽ തിളങ്ങിയത്. 9 ഫോറുകളും 5 സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിംഗ്സ്. 65 പന്തുകളിൽ നിന്നുമാണ് താരത്തിന്റെ സെഞ്ച്വറി നേട്ടം.
ഇതോടെ വെസ്റ്റ് ഇൻഡീസിന് വേണ്ടി ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ താരമായി കാമ്പൽ മാറി. വിൻഡീസ് ക്യാപ്റ്റൻ ഷായ് ഹോപിനെ മറികടന്നാണ് താരത്തിന്റെ മുന്നേറ്റം. 2025ൽ ന്യൂസിലാൻഡിനെതിരെ 66 പന്തുകളിൽ നിന്നുമായിരുന്നു ഹോപ് സെഞ്ച്വറി നേടിയിരുന്നത്.
ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിന് വേണ്ടി ഏറ്റവും വേഗത്തിൽ സെഞ്ച്വറി നേടിയത് ബ്രെയാൻ ലാറയാണ്. 1999ൽ ബംഗ്ലാദേശിനെതിരെ 45 പന്തുകളിൽ നിന്നുമായിരുന്നു ലാറ സെഞ്ച്വറി നേടിയത്.
2019ൽ ഇംഗ്ലണ്ടിനെതിരെ 55 പന്തിൽ സെഞ്ച്വറി നേടിയ ക്രിസ് ഗെയ്ലാണ് ഈ പട്ടികയിലെ രണ്ടാമൻ. എവിൻ ലൂയിസ് 2024ൽ 63 പന്തിൽ നിന്നും ശ്രീലങ്കക്കെതിരെയും നിക്കോളാസ് പൂരൻ 2023ൽ നെതർലാൻഡ്സിനെതിരെ 65 പന്തിൽ നിന്നും സെഞ്ച്വറി നേടിയിരുന്നു.
അതേസമയം ആദ്യ മത്സരത്തിൽ പരാജയപ്പെട്ട വിൻഡീസിന് ഈ മത്സരം അതിനിർണായകമാണ്. ഇന്ന് വിജയിക്കാനായാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാൻ സാധിക്കും.


