ഏഷ്യൻ ഗെയിംസിൽ അമ്പെയ്ത്തിൽ ചരിത്രമെഴുതി ഇന്ത്യൻ വനിതകൾ. വനിതകളുടെ റിക്കർവ് ആർച്ചറി ഇനത്തിൽ സൗത്ത് കൊറിയയെ വീഴ്ത്തിയാണ് ഇന്ത്യയുടെ സ്വർണ നേട്ടം. ആദ്യമായാണ് ഇന്ത്യ ഈ വിഭാഗത്തിൽ ഗോൾ മെഡൽ കരസ്ഥമാക്കുന്നത്. കലാശപോരാട്ടത്തിൽ ഇഞ്ചോടിച്ച് പോരാട്ടത്തിനൊടുവിലാണ് കൊറിയയെ ഇന്ത്യ മറികടന്നത്. അവസാന സെറ്റിൽ 54-54 സമനില പാലിച്ചതോടെയാണ് ഇന്ത്യ സ്വർണമെഡൽ ഉറപ്പാക്കിയത്.
തുടക്കത്തിൽ കൊറിയൻ താരം ലീ 9 പോയിന്റ് നേടി ടീമിന് മികച്ച തുടക്കം സമ്മാനിച്ച്. പിന്നീട് വീണ്ടും 9, 10 പോയിന്റ് നേടി കൊറിയ വീണ്ടും തിളങ്ങി. എന്നാൽ കീർത്തി ഇന്ത്യക്ക് ആദ്യ 9 പോയിന്റ് നൽകി. എന്നാൽ അങ്കിതക്ക് 8 പോയിന്റ് മാത്രം നേടാനായത് ഇന്ത്യയെ സമ്മർദത്തിലാക്കി. കുംകും 9 പോയിന്റ് സ്വന്തമാക്കിയെങ്കിലും ആദ്യ ഘട്ടത്തിൽ മത്സരത്തിന്റെ നിയന്ത്രണം കൊറിയയുടെ കൈവശമായിരുന്നു.
പിന്നീട് കൊറിയ 8 പോയിന്റുമായാണ് ആരംഭിച്ചത്. പിന്നീട് കാങ് 9 പോയിന്റും നേടി വീണ്ടും 9 പോയിന്റ് കൈപ്പിടിയിലാക്കി കൊറിയ 54 പോയിന്റോടെ സെറ്റ് അവസാനിപ്പിച്ചു. എന്നാൽ രണ്ടാം അവസരത്തിൽ കീർത്തിയും അങ്കിതയും 9 പോയിന്റ് നേടുകയും അവസാന ഷോട്ടിൽ കുകും 10 പോയിന്റ് നേടിയതോടെ ഇന്ത്യ സെറ്റ് സമനിലയിലാക്കി 5-3 എന്ന സ്കോറിൽ മത്സരം സ്വന്തമാക്കി ചരിത്ര സ്വർണം കൈപ്പിടിയിലാക്കുകയായിരുന്നു.


