ഫ്രിഡ്ജിനുള്ളിലെ ദുർഗന്ധം മാറ്റാനും അതോടൊപ്പം ഫ്രിഡ്ജിന്റെ കാര്യക്ഷമത വർദ്ധിപ്പിച്ച് കറന്റ് ബില്ല് കുറയ്ക്കാനും സഹായിക്കുന്ന ചില ലളിതമായ പ്രകൃതിദത്ത വഴികൾ നമ്മുക്ക് നോക്കാം.
ഫ്രിഡ്ജിലെ ദുർഗന്ധം മാറ്റാൻ നാരങ്ങ
നാരങ്ങയും ബേക്കിംഗ് സോഡയും:
ഒരു ചെറുനാരങ്ങ പകുതിയായി മുറിച്ച് അതിൽ അല്പം ബേക്കിംഗ് സോഡയോ ഉപ്പോ വിതറി ഫ്രിഡ്ജിന്റെ ഒരു കോണിൽ വെക്കുക. നാരങ്ങയുടെ സ്വാഭാവിക സുഗന്ധത്തിനൊപ്പം ബേക്കിംഗ് സോഡ ദുർഗന്ധത്തെ വേഗത്തിൽ വലിച്ചെടുക്കും.
നാരങ്ങാത്തൊലി:
ഉപയോഗിച്ച നാരങ്ങയുടെ തൊലികൾ കളയാതെ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് വഴി ഫ്രിഡ്ജിനുള്ളിൽ എപ്പോഴും നല്ലൊരു സുഗന്ധം നിലനിൽക്കും.
കറന്റ് ബില്ല് കുറയ്ക്കാൻ നാരങ്ങ എങ്ങനെ സഹായിക്കും?
നേരിട്ടല്ലെങ്കിലും, ഫ്രിഡ്ജ് ശരിയായി വൃത്തിയാക്കാനും അതിന്റെ പ്രവർത്തനക്ഷമത കൂട്ടാനും നാരങ്ങ സഹായിക്കും. ഫ്രിഡ്ജിന്റെ ലോഡ് കുറയുമ്പോൾ സ്വാഭാവികമായും കറന്റ് ബില്ലിലും കുറവുണ്ടാകും.
റബ്ബർ ഗാസ്കറ്റ് വൃത്തിയാക്കാം:
നാരങ്ങാനീരും വെള്ളവും ചേർത്ത മിശ്രിതം ഉപയോഗിച്ച് ഫ്രിഡ്ജിന്റെ റബ്ബർ ബീഡിംഗ് (ഗാസ്കറ്റ്) വൃത്തിയാക്കുക. ബീഡിംഗിൽ അഴുക്ക് പിടിച്ചിരുന്നാൽ വാതിൽ ശരിയായി അടയാതെ തണുപ്പ് പുറത്തുപോകും. ഇത് മൂലം കംപ്രസ്സർ കൂടുതൽ സമയം പ്രവർത്തിക്കുകയും കറന്റ് ബില്ല് കൂടുകയും ചെയ്യും.
ഫ്രീസറിലെ അമിത ഐസ് ഒഴിവാക്കാം:
ഫ്രീസറിൽ അമിതമായി ഐസ് കട്ടപിടിക്കുന്നത് കറന്റ് ഉപഭോഗം കൂട്ടുന്ന പ്രധാന കാരണമാണ്. ഫ്രിഡ്ജ് ഡിഫ്രോസ്റ്റ് ചെയ്ത ശേഷം ഉൾഭാഗം നാരങ്ങാനീര് പുരട്ടി തുടച്ചാൽ അമിതമായി ഐസ് അടിഞ്ഞുകൂടുന്നത് ഒരു പരിധി വരെ തടയാം.
കറന്റ് ബില്ല് ഇനിയും കുറയ്ക്കാൻ ചില പ്രധാന ടിപ്പുകൾ
ഇടയ്ക്കിടെ വാതിൽ തുറക്കരുത്:
ഫ്രിഡ്ജിന്റെ വാതിൽ അടിക്കടി തുറക്കുന്നതും കൂടുതൽ സമയം തുറന്നിടുന്നതും തണുപ്പ് നഷ്ടപ്പെടുത്തി കംപ്രസ്സറിന് അധിക ഭാരമുണ്ടാക്കും.
ചൂടുള്ള ഭക്ഷണം വെക്കരുത്:
ചൂടുള്ള ഭക്ഷണം ഫ്രിഡ്ജിൽ വെക്കുമ്പോൾ അത് തണുപ്പിക്കാൻ കംപ്രസ്സറിന് കൂടുതൽ പവർ വേണ്ടിവരും. അതിനാൽ ഭക്ഷണം നന്നായി തണുത്ത ശേഷം മാത്രം മാറ്റുക.
ആവശ്യത്തിന് വായുസഞ്ചാരം ഉറപ്പാക്കുക:
ഫ്രിഡ്ജിനുള്ളിൽ സാധനങ്ങൾ കുത്തിനിറയ്ക്കരുത്. വായുസഞ്ചാരം തടസ്സപ്പെട്ടാൽ തണുപ്പ് കിട്ടാൻ കൂടുതൽ വൈദ്യുതി ആവശ്യമായി വരും.


