ന്യൂസിലാൻഡിനെതിരെയുള്ള ടി-20 ഏകദിന പരമ്പരക്ക് മുമ്പായി ഇന്ത്യക്ക് വമ്പൻ തിരിച്ചടി. സ്റ്റാർ ഓൾ റൗണ്ടർ ഹർദിക് പാണ്ഡ്യ പരിക്കേറ്റ് പരമ്പരയിൽ നിന്നും പുറത്തായിരിക്കുകയാണ്.
കഴിഞ്ഞ കുറച്ചു മാസങ്ങളിലായി താരം പരിക്കിന്റെ പിടിയിലാണ്. താരത്തിന്റെ വലത് കാലിനേറ്റ പരിക്കാണ് തിരിച്ചടിയായത്. ഹർദിക്കിന് ഏകദേശം രണ്ട് ആഴ്ചത്തോളം പൂർണ വിശ്രമം മെഡിക്കൽ ടീം നിർദേശം നൽകിയിട്ടുണ്ട്.
2026 ഐ.പി.എല്ലിൽ ആണ് ഹർദിക് അവസാനമായി കളിച്ചിരുന്നത്. ഇതിന് ശേഷം നടന്ന പരമ്പരകൾ താരത്തിന് നഷ്ടമാവുകയും ചെയ്തിരുന്നു. ഓസ്ട്രേലിയ എ ടീമിനെതിരെയുള്ള പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിൽ താരം ഇടം നേടിയിരുന്നു. എന്നാൽ പരിക്ക് വീണ്ടും വില്ലനായി എത്തിയതോടെ ഹർദിക് പുറത്താവുകയായിരുന്നു.
ഇപ്പോൾ താരത്തിന് കിവീസിനെതിരെയുള്ള പരമ്പരയും നഷ്ടമായിരിക്കുകയാണ്. ഒക്ടോബർ 22 മുതലാണ് ന്യൂസിലാൻഡിനെതിരെയുള്ള പരമ്പരക്ക് തുടക്കമാവുന്നത്.


