ഗുജറാത്തില്‍ ബി.ജെ.പി എം.എല്‍.എയുടെ വീട് കഴുകാന്‍ ഫയര്‍ഫോഴ്സ് വാഹനം ഉപയോഗിച്ചെന്ന ആരോപണം വിവാദത്തില്‍. പ്രദേശത്തെ ജനങ്ങള്‍ക്ക് രണ്ട് ദിവസത്തിലൊരിക്കലാണ് കുടിവെള്ളം ലഭിക്കുന്നതെന്നിരിക്കെയാണ് എം.എല്‍.എയുടെ വീട് കഴുകാന്‍ ഫയര്‍ഫോഴ്സ് വാഹനത്തിലെ വെള്ളം ഉപയോഗിച്ചെന്ന ആരോപണം ഉയര്‍ന്നത്.
എം.എല്‍.എയുടെ വീട് ഫയര്‍ഫോഴ്സ് വാഹനം ഉപയോഗിച്ച് കഴുകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. കുടിവെള്ളത്തിനായി ജനങ്ങള്‍ ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ ഫയര്‍ഫോഴ്സ് വാഹനത്തിലെ വെള്ളം സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചെന്ന ആരോപണവും ശക്തമാണ്.
സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ സംഭവത്തില്‍ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.
Comments


