Skip to content
Chandrika Daily

Chandrika Daily

മലയാളം വാർത്ത

Primary Menu
  • Home
  • World
  • India
  • Kerala
  • Sports
  • Editorial
  • GULF
  • Culture
  • Video stories
  • Epaper
  • More
    • Local news
    • Business
    • Health
Light/Dark Button
  • Home
  • ബെംഗളൂരുവിൽ സിനിമയെ വെല്ലുന്ന അതിക്രമം; യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഘത്തിന്റെ കാറിടിച്ച് ആറുപേർക്ക് പരിക്ക്

ബെംഗളൂരുവിൽ സിനിമയെ വെല്ലുന്ന അതിക്രമം; യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഘത്തിന്റെ കാറിടിച്ച് ആറുപേർക്ക് പരിക്ക്

webdesk24 September 17, 2026 1 min read
bnglr hit and run

ബെംഗളൂരു: ബെംഗളൂരു അഗ്രഹാര ദാസറഹള്ളിയിൽ ജനവാസ കേന്ദ്രത്തിന് നടുവിൽനിന്ന് രാജസ്ഥാൻ സ്വദേശിനിയായ ഇരുപത്തിയൊന്നുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. പ്രണയവിവാഹിതയായി നാടുവിട്ട യുവതിയെ തിരികെ എത്തിക്കാൻ കുടുംബം നിയോഗിച്ച ക്വട്ടേഷൻ സംഘമാണ് ഈ അതിക്രമം കാട്ടിയത്. യുവതിയുമായി അമിതവേഗതയിൽ പാഞ്ഞ പ്രതികളുടെ കാർ വഴിയിൽവച്ച് രണ്ട് കുട്ടികൾ ഉൾപ്പെടെ ആറുപേരെ ഇടിച്ചുവീഴ്ത്തി. സംഭവവുമായി ബന്ധപ്പെട്ട് നാല് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്:

കുടുംബത്തിന്റെ എതിർപ്പ് മറികടന്ന് രാജസ്ഥാൻ സ്വദേശിയായ ഇരുപത്തിമൂന്നുകാരനെ പ്രണയിച്ച് വിവാഹം കഴിച്ച യുവതി, ഭർത്താവിനൊപ്പം ബെംഗളൂരു അഗ്രഹാര ദാസറഹള്ളിയിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. വിവരം അറിഞ്ഞ പെൺകുട്ടിയുടെ വീട്ടുകാർ ഇവരെ ബലമായി പിടിച്ചുകൊണ്ടുപോകാൻ ക്വട്ടേഷൻ സംഘത്തെ ബെംഗളൂരുവിലേക്ക് അയക്കുകയായിരുന്നു. ഇന്നലെ രാത്രി ഏഴുമണിയോടെ യുവതിയുടെ വാടകവീട്ടിൽ അതിക്രമിച്ചു കയറിയ നാലംഗ സംഘം ഇവരെ ബലമായി കാറിലേക്ക് വലിച്ചിഴച്ചു കയറ്റുകയായിരുന്നു. യുവതിയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെ, പിടിക്കപ്പെടുമെന്ന് ഭയന്ന് സംഘം കാർ അതിവേഗം മുന്നോട്ട് എടുക്കുകയായിരുന്നു.

അമിതവേഗതയും ഭീകരാന്തരീക്ഷവും:

നാട്ടുകാർ തടയാൻ ശ്രമിച്ചെങ്കിലും വണ്ടി നിർത്താൻ സംഘം തയ്യാറായില്ല. രക്ഷപ്പെടാനായി പ്രതികൾ നടത്തിയ നെട്ടോട്ടത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ ആറുപേർക്കാണ് പരിക്കേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ 57 കാരിയായ ജയലക്ഷ്മിയുടെ നില ഗുരുതരമായി തുടരുന്നു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിൽ ഒരു പൊലീസ് വാഹനവും ഒരു ജഡ്ജിയുടെ ഔദ്യോഗിക വാഹനവും ഉൾപ്പെടെ നൂറിലധികം വാഹനങ്ങളിൽ ഇവർ സഞ്ചരിച്ച കാർ ഇടിച്ചു തെറപ്പിച്ചു. ഒടുവിൽ കാറിനെ പിന്തുടർന്ന ജനക്കൂട്ടം ഹൊസഹള്ളിക്ക് സമീപം വെച്ച് വാഹനം തടയുകയും പ്രതികളെ പിടികൂടി കൈയേറ്റം ചെയ്യുകയുമായിരുന്നു.

വാഹനത്തിനുള്ളിൽ വെച്ച് പ്രതികളിൽ നിന്ന് തനിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായതായി യുവതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത വിജയനഗർ പൊലീസ് നാല് പ്രതികളെയും അറസ്റ്റ് ചെയ്തു. രാജസ്ഥാൻ സ്വദേശികളായ സദ്ദാം, രാകേഷ്, അയൻ, കരൺ എന്നിവരാണ് പിടിയിലായത്. തട്ടിക്കൊണ്ടുപോകൽ, വധശ്രമം, ലൈംഗികാതിക്രമം, കരുതിക്കൂട്ടിയുള്ള അപകടമുണ്ടാക്കൽ തുടങ്ങിയ ഗുരുതര വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിട്ടുള്ളത്. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരുന്നു.

Comments

About the Author

webdesk24

Editor

Author's posts

What do you feel about this?

Continue Reading

Previous: വെസ്റ്റ് ബാങ്കിലെ ഫലസ്തീൻ ഭവനങ്ങൾ തകർക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആയുധമാക്കി ഇസ്രായേൽ
Next: ലോകത്തിൽ ഒന്നാമൻ; മറ്റാർക്കുമില്ലാത്ത ചരിത്രമെഴുതി മലയാളി താരം സഞ്ജു സാംസൺ

Author's Other Posts

മധുരമുള്ള ആപ്പിള്‍ തെരഞ്ഞെടുക്കാന്‍ നിറം മാത്രം നോക്കിയാല്‍ പോരാ; വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം iStock-184927564-scaled_a0dad145-5743-461c-8bbb-9c4d79488ca6

മധുരമുള്ള ആപ്പിള്‍ തെരഞ്ഞെടുക്കാന്‍ നിറം മാത്രം നോക്കിയാല്‍ പോരാ; വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

webdesk24 October 29, 2026
വോട്ട് ചോരി ആരോപണത്തിൽ കോൺഗ്രസ് പോരാട്ടം തുടരും; ഡൽഹി റാലിക്ക് അനുമതി WhatsApp Image 2026-10-28 at 5.13.48 PM

വോട്ട് ചോരി ആരോപണത്തിൽ കോൺഗ്രസ് പോരാട്ടം തുടരും; ഡൽഹി റാലിക്ക് അനുമതി

webdesk24 October 28, 2026
നീതിപീഠം എന്ന അവസാന അഭയം Narendra-Modi_d

നീതിപീഠം എന്ന അവസാന അഭയം

webdesk24 October 28, 2026
എപ്പോഴും റീൽസിൽ മുഴുകിയിരിക്കുകയാണോ? Y

എപ്പോഴും റീൽസിൽ മുഴുകിയിരിക്കുകയാണോ?

webdesk24 October 23, 2026

Latest

സെഞ്ച്വറിയോ, സെഞ്ച്വറി; ഇതിഹാസ ചരിത്രത്തിലെ ആദ്യ ഓസീസ് താരമായി ജോഷ് ഇംഗ്ലിസ് JOSH INGLIS 1

സെഞ്ച്വറിയോ, സെഞ്ച്വറി; ഇതിഹാസ ചരിത്രത്തിലെ ആദ്യ ഓസീസ് താരമായി ജോഷ് ഇംഗ്ലിസ്

webdesk25 October 29, 2026
ഐപിഎൽ 2027: രോഹിതും തിലകും മുംബൈ ക്യാപ്റ്റൻസി റേസിൽ; ഹാർദിക്കിന്റെ ഭാവി അനിശ്ചിതത്വത്തിൽ ROHIT AND PANDYA 2

ഐപിഎൽ 2027: രോഹിതും തിലകും മുംബൈ ക്യാപ്റ്റൻസി റേസിൽ; ഹാർദിക്കിന്റെ ഭാവി അനിശ്ചിതത്വത്തിൽ

webdesk25 October 29, 2026
ഒഴിവുകഴിവുകൾക്ക് സ്ഥാനമില്ല! ഗൗതം ഗംഭീറിന്റെ ആ വാക്കുകൾ എന്റെ കരിയർ തന്നെ മാറ്റിമറിച്ചു: തിലക് വർമ TILAK 3

ഒഴിവുകഴിവുകൾക്ക് സ്ഥാനമില്ല! ഗൗതം ഗംഭീറിന്റെ ആ വാക്കുകൾ എന്റെ കരിയർ തന്നെ മാറ്റിമറിച്ചു: തിലക് വർമ

webdesk25 October 29, 2026
രാവിലെ എന്ത് കഴിക്കണം? പ്രഭാതഭക്ഷണത്തിൽ ഒഴിവാക്കേണ്ട 5 പ്രധാന ഭക്ഷണങ്ങൾ break fast 4

രാവിലെ എന്ത് കഴിക്കണം? പ്രഭാതഭക്ഷണത്തിൽ ഒഴിവാക്കേണ്ട 5 പ്രധാന ഭക്ഷണങ്ങൾ

webdesk25 October 29, 2026

Latest News

  • സെഞ്ച്വറിയോ, സെഞ്ച്വറി; ഇതിഹാസ ചരിത്രത്തിലെ ആദ്യ ഓസീസ് താരമായി ജോഷ് ഇംഗ്ലിസ്
  • ഐപിഎൽ 2027: രോഹിതും തിലകും മുംബൈ ക്യാപ്റ്റൻസി റേസിൽ; ഹാർദിക്കിന്റെ ഭാവി അനിശ്ചിതത്വത്തിൽ
  • ഒഴിവുകഴിവുകൾക്ക് സ്ഥാനമില്ല! ഗൗതം ഗംഭീറിന്റെ ആ വാക്കുകൾ എന്റെ കരിയർ തന്നെ മാറ്റിമറിച്ചു: തിലക് വർമ
  • രാവിലെ എന്ത് കഴിക്കണം? പ്രഭാതഭക്ഷണത്തിൽ ഒഴിവാക്കേണ്ട 5 പ്രധാന ഭക്ഷണങ്ങൾ
  • വനിതാ ജീവനക്കാരിയുടെ മുഖത്ത് തുപ്പി, തടയാൻ വന്നയാളെ കസേരയെടുത്ത് തല്ലാൻ ഓടിച്ചു; വിമാനത്താവളത്തിൽ യമാലിന്റെ പിതാവിന്റെ പരാക്രമം!

You May Have Missed

JOSH INGLIS
  • News
  • Sports

സെഞ്ച്വറിയോ, സെഞ്ച്വറി; ഇതിഹാസ ചരിത്രത്തിലെ ആദ്യ ഓസീസ് താരമായി ജോഷ് ഇംഗ്ലിസ്

webdesk25 October 29, 2026
ROHIT AND PANDYA
  • News
  • Sports

ഐപിഎൽ 2027: രോഹിതും തിലകും മുംബൈ ക്യാപ്റ്റൻസി റേസിൽ; ഹാർദിക്കിന്റെ ഭാവി അനിശ്ചിതത്വത്തിൽ

webdesk25 October 29, 2026
TILAK
  • News
  • Sports

ഒഴിവുകഴിവുകൾക്ക് സ്ഥാനമില്ല! ഗൗതം ഗംഭീറിന്റെ ആ വാക്കുകൾ എന്റെ കരിയർ തന്നെ മാറ്റിമറിച്ചു: തിലക് വർമ

webdesk25 October 29, 2026
break fast
  • Health
  • Life Style
  • News

രാവിലെ എന്ത് കഴിക്കണം? പ്രഭാതഭക്ഷണത്തിൽ ഒഴിവാക്കേണ്ട 5 പ്രധാന ഭക്ഷണങ്ങൾ

webdesk25 October 29, 2026
  • Privacy Policy
  • Refund Policy
  • Terms
  • Contact Us
  • Facebook
  • Youtube
  • Whatsapp
  • Instagram
Copyright © 2026. Designed by Techblasters LLP