വെസ്റ്റ് ഇൻഡീസിനെതിരെയുള്ള മൂന്നാം ടി-20യിൽ സഞ്ജു സാഹചര്യങ്ങൾ മാനസ്സിലാക്കി കളിക്കണമായിരുന്നുവെന്ന് മുൻ ഇന്ത്യൻ താരം ചേതേശ്വർ പൂജാര. സഞ്ജു തുടക്കത്തിൽ തന്നെ വലിയ ഷോട്ടുകൾ കളിച്ചുവെന്നും പൂജാര ചൂണ്ടിക്കാട്ടി.
‘അദ്ദേഹം വിക്കറ്റ് കുറച്ചുകൂടി മനസ്സിലാക്കണമായിരുന്നു. അഭിഷേക് കുറച്ച് സമയം എടുത്തത് കൊണ്ടാണ് അങ്ങനെ ചെയ്യേണ്ടി വന്നത്. അതുകൊണ്ടാണ് സഞ്ജുവിന് മറ്റൊരു വഴി ഇല്ലാതിരുന്നത്. അദ്ദേഹത്തിന് നേരത്തെ തന്നെ വേഗത്തിൽ കളിക്കേണ്ടി വന്നു. അതാണ് പ്രശ്നമായത്. കുറച്ചുകൂടി സമയം കിട്ടിയിരുന്നെങ്കിൽ സഞ്ജു നന്നായി ബാറ്റ് ചെയ്യുമായിരുന്നു എന്ന് എനിക്ക് തോന്നുന്നു’ ചേതേശ്വർ പൂജാര ജിയോ ഹോട്ട്സ്റ്റാറിലൂടെ പറഞ്ഞു.
മൂന്നാം ടി-20യിൽ ആറ് പന്തിൽ മൂന്ന് റൺസ് മാത്രമാണ് സഞ്ജുവിന് നേടാനായത്. എന്നാൽ രണ്ടാം ടി-20യിൽ സഞ്ജു മികച്ച പ്രകടനം പുറത്തെടുത്തു. 41 പന്തുകളിൽ നിന്നും 82 റൺസാണ് മലയാളി താരം അടിച്ചെടുത്തത്. 9 ഫോറുകളും 4 കൂറ്റൻ സിക്സുകളും അടങ്ങുന്നതാണ് സഞ്ജുവിന്റെ ഇന്നിംഗ്സ്.
നാലാം ടി-20 നാളെയാണ് നടക്കുന്നത്. സഞ്ജു ഈ മത്സരത്തിൽ മിന്നും പ്രകടനം നടത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.


