Skip to content
Chandrika Daily

Chandrika Daily

മലയാളം വാർത്ത

Primary Menu
  • Home
  • World
  • India
  • Kerala
  • Sports
  • Editorial
  • GULF
  • Culture
  • Video stories
  • Epaper
  • More
    • Local news
    • Business
    • Health
Light/Dark Button
  • Home
  • ടി-20യിലെ ഇന്ത്യയുടെ ആദ്യ സ്പെഷ്യൽ ‘ട്രിപ്പിൾ സെഞ്ച്വറി’ ചരിത്രമെഴുതി അക്‌സർ പട്ടേൽ
  • Sports

ടി-20യിലെ ഇന്ത്യയുടെ ആദ്യ സ്പെഷ്യൽ ‘ട്രിപ്പിൾ സെഞ്ച്വറി’ ചരിത്രമെഴുതി അക്‌സർ പട്ടേൽ

webdesk26 October 31, 2026 1 min read
axer

ടി-20യിൽ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ ഓൾ റൗണ്ടർ അക്‌സർ പട്ടേൽ. ടി-20യിൽ 3000 റൺസും 300 വിക്കറ്റുകളും നേടുന്ന ആദ്യ ഇന്ത്യൻ താരമായാണ് അക്‌സർ പട്ടേൽ റെക്കോർഡ് കൈപ്പിടിയിലാക്കിയത്. ന്യൂസിലാൻഡിനെതിരെയുള്ള നാലാം ടി-20 മത്സരത്തിലാണ് അക്‌സർ ഈ നേട്ടം സ്വന്തമാക്കിയത്. മത്സരത്തിൽ ഫിൻ അലനെ വീഴ്ത്തിയാണ് താരം 300 വിക്കറ്റുകൾ പൂർത്തിയാക്കിയത്.

345 ടി-20 മത്സരങ്ങളിൽ നിന്നും 3818 റൺസും 300 വിക്കറ്റുമാണ് അക്സറിന്റെ പേരിലുള്ളത്. 9 ഫിഫ്‌റ്റിയും താരം നേടിയിട്ടുണ്ട്. റാഷിദ് ഖാൻ, സുനിൽ നരെയ്ൻ, ആന്ദ്രേ റസൽ, ഷാകിബ് അൽ ഹസൻ, ഷാഹിദ് അഫ്രീദി, ഡെയ്ൻ ബ്രാവോ, കെയ്‌റോൺ പൊള്ളാർഡ്, സാം കറൻ എന്നിവരാണ് ഇതിന് മുമ്പ് ഈ ചരിത്ര റെക്കോർഡ് സ്വന്തമാക്കിയിട്ടുള്ള താരങ്ങൾ.

ന്യൂസിലാൻഡിനെതിരായ നാലാം ടി-20യിൽ ഇന്ത്യ 87 റൺസിനാണ് പരാജയപ്പെട്ടത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കിവീസ് 259 റൺസാണ് ഇന്ത്യക്കെതിരെ നേടിയത്. വലിയ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യയുടെ ഇന്നിംഗ്സ് 9 വിക്കറ്റ് നഷ്ടത്തിൽ 172 റൺസിൽ അവസാനിച്ചു.

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് ഗ്ലെൻ ഫിലിപ്സിന്റെ തകർപ്പൻ സെഞ്ചുറിയുടെയും മൈക്കൽ ബ്രേസ്‌വെല്ലിന്റെ അർധ സെഞ്ചുറിയുടെയും മികവിലാണ് മികച്ച സ്കോർ നേടിയത്. 49 പന്തിൽ 10 സിക്സും 6 ഫോറും സഹിതം 107 റൺസാണ് ഫിലിപ്സ് അടിച്ചെടുത്തത്. ടി-20യിലെ മൂന്നാം സെഞ്ചുറിയാണ് താരം ഇന്ത്യക്കെതിരെ അടിച്ചെടുത്തത്.

മൈക്കൽ ബ്രേസ്‌വെൽ 25 പന്തിൽ 65 റൺസാണ് നേടി ടീമിന് വലിയ ടോട്ടൽ നൽകുന്നതിൽ വലിയ പങ്കുവഹിച്ചു. 4 ഫോറുകളും 6 സിക്സുകളുമാണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്.

ന്യൂസിലാൻഡ് ബൗളിംഗിൽ ജേക്കബ് ഡഫി നാല് വിക്കറ്റുകളും ക്യാപ്റ്റൻ മിച്ചൽ സാന്റ്നർ, മാത്യു ഫിഷർ എന്നിവർ രണ്ട് വിക്കറ്റുകളും ആദം മിൽനെ ഒരു വിക്കറ്റും സ്വന്തമാക്കിയപ്പോൾ ഇന്ത്യ പരാജയത്തിലേക്ക് വീഴുകയായിരുന്നു.

ഇന്ത്യൻ ബാറ്റിംഗ് നിരയിൽ 35 റൺസ് നേടിയ വൈസ് ക്യാപ്റ്റൻ തിലക് വർമ്മയാണ് പൊരുതിയത്. നമൻ ധീർ 28 റൺസും അഭിഷേക് ശർമ്മ 27 റൺസും നേടി പൊരുതിയെങ്കിലും വിജയം കൈവരിക്കാനായില്ല.

ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ച ഇന്ത്യ പരമ്പര നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു. നിലവിൽ പരമ്പരയിൽ 3-1 എന്ന നിലയിൽ ഇന്ത്യ തന്നെയാണ് മുന്നിൽ. നാളെയാണ് പരമ്പരയിലെ അവസാന മത്സരം.

Comments

About the Author

webdesk26

Editor

Author's posts

What do you feel about this?

  • Sports

Continue Reading

Previous: തോറ്റ നായകന്മാരിൽ കോലിക്കൊപ്പം അയ്യർ; മുന്നിൽ ധോണി മാത്രം
Next: ഇടത് കാലത്തെ കറുത്ത അധ്യായം

Author's Other Posts

മത്സരങ്ങൾ ഒറ്റയ്ക്ക് വിജയിപ്പിക്കാൻ അവന് സാധിക്കും: അമ്പാട്ടി റായിഡു rayudu

മത്സരങ്ങൾ ഒറ്റയ്ക്ക് വിജയിപ്പിക്കാൻ അവന് സാധിക്കും: അമ്പാട്ടി റായിഡു

webdesk26 October 31, 2026
വൈഭവിന് അവസരം ലഭിക്കാൻ അവന് വിശ്രമം നൽകണം: ദിനേശ് കാർത്തിക് vaibhav

വൈഭവിന് അവസരം ലഭിക്കാൻ അവന് വിശ്രമം നൽകണം: ദിനേശ് കാർത്തിക്

webdesk26 October 31, 2026
സൂപ്പർതാരം ഏകദിന ടീമിൽ; പ്രസിദ്ധ് കൃഷ്ണയുടെ പകരക്കാരനെ പ്രഖ്യാപിച്ച ബിസിസിഐ prasidh

സൂപ്പർതാരം ഏകദിന ടീമിൽ; പ്രസിദ്ധ് കൃഷ്ണയുടെ പകരക്കാരനെ പ്രഖ്യാപിച്ച ബിസിസിഐ

webdesk26 October 31, 2026
ഇടത് കാലത്തെ കറുത്ത അധ്യായം

ഇടത് കാലത്തെ കറുത്ത അധ്യായം

webdesk26 October 31, 2026

Related Stories

rayudu
  • Sports

മത്സരങ്ങൾ ഒറ്റയ്ക്ക് വിജയിപ്പിക്കാൻ അവന് സാധിക്കും: അമ്പാട്ടി റായിഡു

webdesk26 October 31, 2026
vaibhav
  • Sports

വൈഭവിന് അവസരം ലഭിക്കാൻ അവന് വിശ്രമം നൽകണം: ദിനേശ് കാർത്തിക്

webdesk26 October 31, 2026
prasidh
  • Sports

സൂപ്പർതാരം ഏകദിന ടീമിൽ; പ്രസിദ്ധ് കൃഷ്ണയുടെ പകരക്കാരനെ പ്രഖ്യാപിച്ച ബിസിസിഐ

webdesk26 October 31, 2026
shreyas iyer
  • Sports

തോറ്റ നായകന്മാരിൽ കോലിക്കൊപ്പം അയ്യർ; മുന്നിൽ ധോണി മാത്രം

webdesk26 October 30, 2026
levandoski
  • Sports

കൂടുതൽ ഗോളുകൾ നേടാൻ പ്രേരിപ്പിച്ചത് അദ്ദേഹമാണ്: ലെവൻഡോസ്‌കി

webdesk26 October 30, 2026
philips
  • Sports

മുൻ ഇന്ത്യൻ നായകനൊപ്പം ലോകം കീഴടക്കി; ചരിത്രമെഴുതി ഫിലിപ്സ്

webdesk26 October 30, 2026

Latest

മത്സരങ്ങൾ ഒറ്റയ്ക്ക് വിജയിപ്പിക്കാൻ അവന് സാധിക്കും: അമ്പാട്ടി റായിഡു rayudu 1

മത്സരങ്ങൾ ഒറ്റയ്ക്ക് വിജയിപ്പിക്കാൻ അവന് സാധിക്കും: അമ്പാട്ടി റായിഡു

webdesk26 October 31, 2026
വൈഭവിന് അവസരം ലഭിക്കാൻ അവന് വിശ്രമം നൽകണം: ദിനേശ് കാർത്തിക് vaibhav 2

വൈഭവിന് അവസരം ലഭിക്കാൻ അവന് വിശ്രമം നൽകണം: ദിനേശ് കാർത്തിക്

webdesk26 October 31, 2026
സൂപ്പർതാരം ഏകദിന ടീമിൽ; പ്രസിദ്ധ് കൃഷ്ണയുടെ പകരക്കാരനെ പ്രഖ്യാപിച്ച ബിസിസിഐ prasidh 3

സൂപ്പർതാരം ഏകദിന ടീമിൽ; പ്രസിദ്ധ് കൃഷ്ണയുടെ പകരക്കാരനെ പ്രഖ്യാപിച്ച ബിസിസിഐ

webdesk26 October 31, 2026
ഇടത് കാലത്തെ കറുത്ത അധ്യായം 4

ഇടത് കാലത്തെ കറുത്ത അധ്യായം

webdesk26 October 31, 2026

Latest News

  • മത്സരങ്ങൾ ഒറ്റയ്ക്ക് വിജയിപ്പിക്കാൻ അവന് സാധിക്കും: അമ്പാട്ടി റായിഡു
  • വൈഭവിന് അവസരം ലഭിക്കാൻ അവന് വിശ്രമം നൽകണം: ദിനേശ് കാർത്തിക്
  • സൂപ്പർതാരം ഏകദിന ടീമിൽ; പ്രസിദ്ധ് കൃഷ്ണയുടെ പകരക്കാരനെ പ്രഖ്യാപിച്ച ബിസിസിഐ
  • ഇടത് കാലത്തെ കറുത്ത അധ്യായം
  • ടി-20യിലെ ഇന്ത്യയുടെ ആദ്യ സ്പെഷ്യൽ ‘ട്രിപ്പിൾ സെഞ്ച്വറി’ ചരിത്രമെഴുതി അക്‌സർ പട്ടേൽ

You May Have Missed

rayudu
  • Sports

മത്സരങ്ങൾ ഒറ്റയ്ക്ക് വിജയിപ്പിക്കാൻ അവന് സാധിക്കും: അമ്പാട്ടി റായിഡു

webdesk26 October 31, 2026
vaibhav
  • Sports

വൈഭവിന് അവസരം ലഭിക്കാൻ അവന് വിശ്രമം നൽകണം: ദിനേശ് കാർത്തിക്

webdesk26 October 31, 2026
prasidh
  • Sports

സൂപ്പർതാരം ഏകദിന ടീമിൽ; പ്രസിദ്ധ് കൃഷ്ണയുടെ പകരക്കാരനെ പ്രഖ്യാപിച്ച ബിസിസിഐ

webdesk26 October 31, 2026
  • Editorial

ഇടത് കാലത്തെ കറുത്ത അധ്യായം

webdesk26 October 31, 2026
  • Privacy Policy
  • Refund Policy
  • Terms
  • Contact Us
  • Facebook
  • Youtube
  • Whatsapp
  • Instagram
Copyright © 2026. Designed by Techblasters LLP