വെസ്റ്റ് ഇൻഡീസിനെതിരെയുള്ള മൂന്നാം ടി-20യിൽ 14 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ പരമ്പരയിൽ ഒപ്പമെത്തി. വിജയത്തോടെ ഇന്ത്യ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ 2-1ന് മുന്നിലാണിപ്പോൾ.
ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 223 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിംഗിൽ വിൻഡീസ് 7 വിക്കറ്റ് നഷ്ടത്തിൽ 209 റൺസിൽ പോരാട്ടം അവസാനിപ്പിച്ചു. ഈ പരമ്പരയിൽ ആദ്യമായാണ് ഇന്ത്യ ഒരു ടോട്ടൽ വിജയകരമായി പ്രതിരോധിക്കുന്നത്.
ഇന്റർനാഷണൽ ടി-20യിൽ 200+ സ്ട്രൈക്ക് റേറ്റിൽ ഏറ്റവും കൂടുതൽ തവണ 50+ റൺസ് സ്കോർ ചെയ്യുന്ന താരമായും അഭിഷേക് മാറി. 200+ പ്രഹരശേഷിയിൽ 13 തവണയാണ് താരം 50 കടന്നത്. മുൻ നായകൻ സൂര്യകുമാർ യാദവിനൊപ്പമാണ് അഭിഷേക് ഈ റെക്കോഡിലുള്ളത്.
ഇന്ത്യയ്ക്കായി ഓപ്പണർ അഭിഷേക് ശർമ്മ വീണ്ടും വെടിക്കെട്ട് പ്രകടനമാണ് കാഴ്ചവെച്ചത്. 30 പന്തിൽ 6 ഫോറും 5 സിക്സും അടക്കം 69 റൺസാണ് അഭിഷേക് നേടിയത്.
ഈ ഫിഫ്റ്റിക്ക് പിന്നാലെ ഇഷാൻ കിഷൻ 18 പന്തിൽ 37 റൺസും വൈസ് ക്യാപ്റ്റൻ തിലക് വർമ്മ 16 പന്തിൽ 28 റൺസും നേടി. നിതീഷ് കുമാർ റെഡ്ഡി 14 പന്തിൽ 21, അക്സർ പട്ടേൽ 14 പന്തിൽ 20 എന്നിവരും ഇന്ത്യക്ക് വമ്പൻ ടോട്ടൽ സമ്മാനിക്കുന്നതിൽ നിർണായകമായി.
പത്താമനായി കളത്തിലിറങ്ങി പേസർ പ്രിൻസ് യാദവും മികച്ച പ്രകടനം കാഴ്ചവെച്ചു. 6 പന്തിൽ 3 ഫോറുകൾ അടക്കം 13 റൺസാണ് പ്രിൻസ് നേടിയത്.
അർഷ്ദീപ് മൂന്ന് വിക്കറ്റുകളും നമൻ ധീർ രണ്ട് വിക്കറ്റുകളും സ്വന്തമാക്കിയപ്പോൾ അക്സർ പട്ടേൽ നിതീഷ് കുമാർ റെഡ്ഢി എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.


