ന്യൂസിലാൻഡിനെതിരെയുള്ള നാലാം ഏകദിനത്തിൽ കെ.എൽ രാഹുൽ ഉണ്ടായിരുന്നെങ്കിൽ ഇന്ത്യക്ക് വലിയ പ്രതീക്ഷകൾ നിലനിർത്താൻ സാധിക്കുമായിരുന്നുവെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. വിക്കറ്റുകൾ എളുപ്പത്തിൽ നഷ്ടമാകുന്ന ഒരു താരമല്ല രാഹുലെന്നും ചോപ്ര വ്യക്തമാക്കി.
”ശുഭ്മാൻ ഗിൽ സ്ട്രൈക്ക് എടുത്തില്ലായിരുന്നെങ്കിൽ നോൺ സ്ട്രൈക്കർ എൻഡിൽ നിൽക്കേണ്ടി വരുമായിരുന്നു. അങ്ങനെ മൂന്ന് ബാറ്റർമാരും പുറത്താവുമായിരുന്നു. എന്നാൽ കെ.എൽ രാഹുൽ ക്രീസിൽ ഉണ്ടായിരുന്നെങ്കിൽ ഇന്ത്യയുടെ പ്രതീക്ഷകൾ നിലനിർത്താൻ അദ്ദേഹത്തിന് സാധിക്കുമായിരുന്നു. അത്ര എളുപ്പത്തിൽ വിക്കറ്റ് നഷ്ടമാകുന്ന ബാറ്റർ അല്ല അദ്ദേഹം. മുൻ മത്സരത്തിൽ അക്സറിന് ശേശം ബാറ്റിംഗിന് ഇറങ്ങിയിട്ടും ഇന്ത്യയെ വിജയത്തിൽ എത്തിച്ചത് രാഹുൽ ആയിരുന്നു” ആകാശ് ചോപ്ര തന്റെ യുട്യൂബ് ചാനലിലൂടെ പറഞ്ഞു.
നാലാം ഏകദിനത്തിൽ ന്യൂസിലാൻഡിനെതിരെ 244 റൺസിന്റെ കൂറ്റൻ പരാജയമാണ് ഇന്ത്യ നേരിട്ടത്. 334 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യൻ ബാറ്റിംഗ് നിര, മാറ്റ് ഹെന്റിയുടെ മാരക ബൗളിംഗിന് മുന്നിൽ തകർന്ന് വെറും 26.4 ഓവറിൽ 89 റൺസിന് പുറത്തായി.
മത്സരത്തിൽ കിവികൾക്കായി ഹെൻറി ആറ് വിക്കറ്റ് നേടിയാണ് ഇന്ത്യയെ വീഴ്ത്തിയത്. രോഹിത് ശർമ്മ, വിരാട് കോലി, ശ്രേയസ് അയ്യർ എന്നിവരെ ആദ്യ ഓവറിൽ തന്നെ പുറത്താക്കിയ ഹെന്റി മത്സരത്തിന്റെ ഗതി പൂർണ്ണമായും മാറ്റിമറിച്ചു. പിന്നീട് ഇഷാൻ കിഷൻ, കുൽദീപ് യാദവ്, ഗൂർനൂർ ബ്രാർ എന്നിവരെക്കൂടി വീഴ്ത്തിയ ഹെൻറി കിവീസിന് വിജയം സമ്മാനിച്ചു.


