മലപ്പുറം: നൂറാം വാർഷിക ആഘോഷങ്ങളിലേക്ക് നീങ്ങുന്ന ‘ചന്ദ്രിക’ ദിനപത്രത്തിന്റെ ഈ വർഷത്തെ പ്രചാരണ ക്യാമ്പയിൻ അങ്ങേയറ്റം മികച്ച രീതിയിൽ മുന്നേറുന്നു. പ്രചാരണം ആരംഭിച്ച് പത്ത് ദിവസങ്ങൾ പിന്നിടുമ്പോൾ തന്നെ വായനക്കാരിൽ നിന്നും വരിക്കാരിൽ നിന്നും വൻ പ്രതികരണമാണ് ലഭിക്കുന്നത്.
ഈ വര്‍ഷത്തെ ‘ചന്ദ്രിക’ പ്രചരണ ക്യാമ്പയിന് ആരംഭിച്ചിട്ട് പത്ത് ദിവസമാകുന്നതേയുള്ളു. ക്യാമ്പയിന് മികച്ച രീതിയില്‍ മുന്നോട്ട് പോകുന്നുവെന്നാണ് അറിയുന്നത്. നൂറാം പിറന്നാള്‍ ആഘോഷിക്കാന്‍ വര്‍ഷങ്ങള്‍ മാത്രം ബാക്കിയുള്ള ‘ചന്ദ്രിക’യുടെ വരിക്കാരും വായനക്കാരുമാവാന് ആളുകള്‍ മുന്നോട്ട് വരുന്നുണ്ട്. ജനപ്രതിനിധികള്‍ക്കും മുസ്ലിംലീഗ് ഭാരവാഹികള്‍ക്കും വാര്‍ഷിക വരിക്കാരെ ചേര്‍ക്കുന്നതിന് പ്രത്യേക ക്വാട്ട നിശ്ചയിച്ചു നല്‍കിയിരുന്നു.
ഇന്ന് കാലത്ത് മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ ജബ്ബാര്‍ ഹാജി പാണക്കാട് വന്നത്, തന്റെ ക്വാട്ട പൂര്‍ത്തീകരിച്ച് പണവും വരിക്കാരുടെ ലിസ്റ്റും കൈമാറാനാണ്. ക്യാമ്പയിന്റെ അവസാന ഘട്ടം വരെ കാത്തിരിക്കാതെ ആദ്യദിവസങ്ങളില്‍ തന്നെ ക്വാട്ട പൂര്‍ത്തീകരിച്ച ജബ്ബാര്‍ ഹാജിയുടേത് നല്ല മാതൃകയാണ്. അത് മറ്റുള്ളവരും പിന്തുടരണം.
പിന്നാക്ക, ന്യൂനപക്ഷ ജനതയുടെ ജിഹ്വയായി ‘ചന്ദ്രിക’ക്ക് ഇനിയുമൊരുപാട് ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ട്. അവകാശങ്ങള്‍ നേടിയെടുക്കാന്‍, സംരക്ഷിക്കാന്‍ കുറിക്കുകൊള്ളുന്ന വാചകങ്ങളുമായി ‘ചന്ദ്രിക’ പ്രഭാതത്തിലുദിക്കും. തലമുറകള്‍ക്ക് കൈമാറാനുള്ള ആശയങ്ങള്‍ ഓരോ വരികളിലും അടക്കം ചെയ്തിരിക്കും. ‘ചന്ദ്രിക’യിലെ അക്ഷരങ്ങള്‍ കേവലം കടലാസുകളില്‍ മഷിപുരട്ടിയതല്ല, ഇന്ത്യയുടെ മഹത്തായ മൂല്യങ്ങള്‍ക്ക് അടിവരയിടുന്നത് കൂടിയാണ്.


