ക്രൈസ്റ്റ്ചർച്ച്: ന്യൂസിലൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനത്തിൽ ഇന്ത്യയുടെ ചെറുത്തുനിൽപ്പ് നയിച്ച ധ്രുവ് ജുറലിനെ വാനോളം പുകഴ്ത്തി മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക്.
ഹാഗ്ലി ഓവലിൽ 116/6 എന്ന നിലയിൽ പതറിയ ഇന്ത്യയെ 246 റൺസിലേക്ക് നയിക്കാൻ ജുറൽ നടത്തിയ പോരാട്ടമാണ് കയ്യടി നേടിയത്. 170 പന്തുകൾ നേരിട്ട് 88 റൺസാണ് ജുറൽ അടിച്ചെടുത്തത്.
വെല്ലിംഗ്ടണിൽ നടന്ന ആദ്യ ടെസ്റ്റിൽ 78 റൺസ് നേടിയതിന് പിന്നാലെയാണ് ജുറലിന്റെ ഈ തുടർച്ചയായ അർദ്ധസെഞ്ച്വറി നേട്ടം.
അവസാന നാല് ടെസ്റ്റുകളിലും 50 റൺസ് കടന്ന 25-കാരൻ, അടുത്തിടെ ന്യൂസിലൻഡ് എയ്ക്കെതിരായ പരമ്പരയിലും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.
ന്യൂസിലൻഡ് പേസർമാരുടെ ഷോർട്ട് പിച്ചുകളും ശരീരത്തിലേക്ക് വന്ന പന്തുകളും നേരിട്ട് വേദന കടിച്ചമർത്തിയാണ് ജുറൽ ക്രീസിൽ നിന്നത്.
ഷോർട്ട് പിച്ചിലെ മികവ്; കാർത്തിക്കിന്റെ വാക്കുകൾ
ഉപഭൂഖണ്ഡത്തിലെ പിച്ചുകൾ സാധാരണയായി ബാറ്റർമാർക്ക് പേസും ബൗൺസും നേരിടാനുള്ള കഴിവ് വളർത്തിയെടുക്കാൻ പര്യാപ്തമാകാറില്ലെങ്കിലും, ജുറൽ അതിവേഗം സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടതായി കാർത്തിക് ചൂണ്ടിക്കാട്ടി.
“ഏഴാം നമ്പറിൽ തന്റെ റോളിൽ അദ്ദേഹം സ്ഥിരത കൈവരിച്ചതായി കാണാം.ഒരു അധിക പേസറെയോ ഓൾറൗണ്ടറെയോ കളിപ്പിക്കാൻ ടീം തീരുമാനിച്ചാൽ അദ്ദേഹത്തിന് ഇനിയും മുന്നേറാൻ സാധിക്കും.
ഈ രണ്ട് ടെസ്റ്റുകളിലും ബാറ്റ് കൊണ്ട് ഇന്ത്യയ്ക്ക് വലിയ കരുത്താണ് ജുറൽ. ടെസ്റ്റ് ക്രിക്കറ്റിൽ അദ്ദേഹം വളരെ കംഫർട്ടബിളാണ്. ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് ടെസ്റ്റിലേക്ക് വരുമ്പോൾ ഉയർന്ന വേഗതയും ഹാർഡ് ലെങ്തും ബൗൺസറുകളും നേരിടുകയാണ് ആദ്യ വെല്ലുവിളി.
അതിൽ അദ്ദേഹത്തിന് ഒരു പ്രശ്നവുമുണ്ടായിട്ടില്ല. മൂന്നാം ദിവസത്തിന് ശേഷം അദ്ദേഹം മികച്ച ആത്മവിശ്വാസത്തിലാണെന്ന്.” ക്രിക്ക്ബസിൽ സദസാരിക്കവേ ദിനേശ് കാർത്തിക് പറഞ്ഞു.
ഉത്തർപ്രദേശ്, ഡൽഹി തുടങ്ങിയ മേഖലകളിൽ നിന്നുള്ള താരങ്ങൾക്ക് കറുത്ത മണ്ണിന്റെ പിച്ചുകളിൽ കളിച്ച് ബാക്ക് ഫൂട്ട് ഷോട്ടുകൾ സ്വാഭാവികമായി വരാൻ പ്രയാസമാണെങ്കിലും, അതിവേഗം നിലവാരം ഉയർത്തിയ ജുറൽ പുൾ ഷോട്ടുകൾ മികച്ച രീതിയിൽ കളിക്കുന്ന താരമായി മാറിയെന്ന് കാർത്തിക് വ്യക്തമാക്കി.
“രോഹിത് ശർമ്മയ്ക്കൊപ്പം, നിലവിൽ ഇന്ത്യയ്ക്ക് ഏറ്റവും മികച്ച പുൾ ഷോട്ട് കളിക്കുന്ന താരങ്ങളിലൊരാളാണ് ജുറൽ എന്ന് തീർച്ചയായും വാദിക്കാം.” എന്ന് ദിനേശ് കാർത്തിക് കൂട്ടിച്ചേർത്തു.
തിരിച്ചുവരവിന്റെ പാത
ദക്ഷിണാഫ്രിക്കയ്ക്കും അഫ്ഗാനിസ്ഥാനുമെതിരായ പരമ്പരകളിൽ ചെറിയൊരു ഫോം കുറവ് നേരിട്ട ജുറൽ, ശ്രീലങ്കയിൽ തന്റെ ആദ്യ വിദേശ ടെസ്റ്റ് സെഞ്ച്വറി കുറിച്ചതോടെയാണ് ശക്തമായി തിരിച്ചുവന്നത്. ആത്മവിശ്വാസം വീണ്ടെടുത്ത താരം പിന്നീട് തിരിഞ്ഞുനോക്കിയിട്ടില്ല.
രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനം അവസാനിക്കുമ്പോൾ രണ്ടാം ഇന്നിംഗ്സിൽ 46 ഓവറിൽ 133/3 എന്ന നിലയിലുള്ള ന്യൂസിലൻഡ് ആകെ 243 റൺസിന്റെ ലീഡ്


